x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പേരാമ്പ്രയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

വെബ് ഡെസ്ക്
Published: October 2, 2026 12:06 AM IST | Updated: October 2, 2026 12:07 AM IST

പ്രതീകാത്മക ചിത്രം

പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കെതിരെ പൊലിസ് കേസെടുത്തു. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

സ്കൂളിലെ അധ്യാപികമാരുടെ അപകീർത്തികരമായ ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിദ്യാർഥികളാണ് വിവരം ആദ്യം സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികാരികൾ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ജൂണിൽ ചിത്രങ്ങൾ വിവിധ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്കൂൾ അധികാരികളും അധ്യാപകരും ചേർന്ന് പേരാമ്പ്ര പൊലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ്, പ്രതികളായ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുണ്ട്. വിദ്യാർഥികളെ സ്‌കൂളിൽനിന്ന് സസ്പെ‌ൻഡ് ചെയ്‌തിട്ടുണ്ട്.

Tags : Case Morphed Teachers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up