Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahmedabad

അഹമ്മദാബാദ് സ്ഫോടനപരന്പര: 38 പ്രതികളുടെ വധശിക്ഷ ശരിവച്ചു

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: 56 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 2008ലെ ​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ്ഫോ​​​​ട​​​​ന പ​​​​ര​​​​ന്പ​​​​ര​​​​ക്കേ​​​​സി​​​​ൽ 38 ഇ​​​​ന്ത്യ​​​​ൻ മു​​​​ജാ​​​​ഹി​​​​ദ്ദീ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ വ​​​​ധ​​​​ശി​​​​ക്ഷ ശ​​​​രി​​​​വ​​​​ച്ച് ഗു​​​​ജ​​​​റാ​​​​ത്ത് ഹൈ​​​​ക്കോ​​​​ട​​​​തി. 11 പ്ര​​​​തി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വും ഹൈ​​​​ക്കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ചു.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എ.​​​​വൈ. കോ​​​​ഗ്ജെ, സ​​​​മീ​​​​ർ ദാ​​​​വേ എ​​​​ന്നി​​​​വ​​​​രാ​​​​ണ് വി​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​​ത്ര​​​​യ​​​​ധി​​​​കം പേ​​​​ർ​​​​ക്ക് കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ക്കു​​​​ന്ന​​​​ത് ആ​​​​ദ്യ സം​​​​ഭ​​​​വ​​​​മാ​​​​ണ്.

2008 ജൂ​​​​ലൈ 26ന് ​​​​അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ 70 മി​​​​നി​​​​റ്റി​​​​നി​​​​ടെ 21 ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കും ഭീ​​​​ക​​​​ര​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

2022 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ 38 പേ​​​​ർ​​​​ക്കു തൂ​​​​ക്കു​​​​ക​​​​യ​​​​റും 11 പേ​​​​ർ​​​​ക്കു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വും പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി വി​​​​ധി​​​​ച്ചി​​​രു​​​ന്നു.

National

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ; റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം

ഗാ​ന്ധി​ന​ഗ​ർ: അ​ഹ​മ്മ​ദാ​ബാ​ദ് സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ന​ട​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി രാം​മോ​ഹ​ൻ നാ​യി​ഡു. ഗാ​ന്ധി​ന​ഗ​റി​ലെ ഗി​ഫ്റ്റ് സി​റ്റി​യി​ൽ ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദേ​ശ പൗ​ര​ന്മാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നാ​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്മേ​ൽ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. "ഏ​തൊ​രു രാ​ജ്യ​ത്തി​നും സം​ഘ​ട​ന​യ്ക്കും ഈ ​റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യും സു​താ​ര്യ​വു​മാ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്," അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ക്കെ​ങ്കി​ലും പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

2025 ജൂ​ൺ 12-നാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് ല​ണ്ട​നി​ലെ ഗാ​റ്റ്‌​വി​ക്കി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ എ​യ​ർ ഇ​ന്ത്യ 171 ബോ​യിം​ഗ് 787-8 വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ​മു​ച്ച​യ​ത്തി​ലേ​ക്കാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 പേ​രും നി​ല​ത്തു​ണ്ടാ​യി​രു​ന്ന 19 പേ​രും ഉ​ൾ​പെ​ടെ 260 പേ​രാ​ണ് മ​രി​ച്ച​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 241 പേ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. വി​മാ​നം ത​ക​ർ​ന്നു​വീ​ണ​യു​ട​നെ തീ​പി​ടി​ച്ച​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. വി​മാ​നാ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തോ​ടെ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്

Sports

കോ​​മ​​ണ്‍​വെ​​ല്‍​ത്ത് അവലോകന ടീം ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍


അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: 2030 കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സ് വേ​​ദി​​യാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ഡെ​​ല​​ഗേ​​ഷ​​ന്‍ സം​​ഘ​​ത്തി​​ന്‍റെ നി​​രീ​​ക്ഷ​​ണം ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ചു.

നാ​​ലു ദി​​വ​​സം നീ​​ളു​​ന്ന സ​​ന്ദ​​ര്‍​ശ​​ന​​മാ​​ണ് കോ​​മ​​ണ്‍​വെ​​ല്‍​ത്ത് സ്‌​​പോ​​ര്‍​ട്‌​​സ് പ്ര​​സി​​ഡ​​ന്‍റ് ഡൊ​​ണാ​​ള്‍​ഡോ റു​​കാ​​രെ അ​​ട​​ക്ക​​മു​​ള്ള അ​​ഞ്ച് അം​​ഗ സം​​ഘം ന​​ട​​ത്തു​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ ഒ​​ളി​​മ്പി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ (ഐ​​ഒ​​എ) പ്ര​​തി​​നി​​ധി​​ക​​ളും സം​​ഘ​​ത്തി​​നൊ​​പ്പ​​മു​​ണ്ട്.

ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ലാ​​ണ് 2030 കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സ് വേ​​ദി​​യാ​​യി അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​നെ ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

2010 ഡ​​ല്‍​ഹി കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സി​​നു​​ശേ​​ഷം ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന മ​​ള്‍​ട്ടി സ്‌​​പോ​​ര്‍​ട്‌​​സ് ഇ​​വ​​ന്‍റി​​നാ​​ണ് അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വേ​​ദി​​യാ​​കു​​ക.

Sports

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ലോകകപ്പ് ഫൈ​​ന​​ൽ രാത്രി ഏഴിന് അഹമ്മദാബാദിൽ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രു​​ടെ നെ​​ഞ്ചി​​ല്‍ പ​​ഞ്ഞി​​വ​​ച്ചാ​​ല്‍ ക​​ത്തും. കാ​​ര​​ണം, ഒ​​ന്നു മാ​​ത്രം. 2026 ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ ഇ​​ന്നു ന്യൂ​​സി​​ല​​ന്‍​ഡി​​നെ നേ​​രി​​ടും. ഇ​​ന്ത്യ ഫൈ​​ന​​ലി​​ല്‍ ക​​ളി​​ക്കു​​ന്ന​​ത​​ല്ല, അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഫൈ​​ന​​ല്‍ എ​​ന്ന​​താ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ നെ​​ഞ്ചി​​ല്‍​ പെ​​രു​​മ്പ​​റ​​ മു​​ഴ​​ക്ക​​മു​​ണ്ടാ​​ക്കു​​ന്ന​​ത്.

2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യോ​​ട് ആ​​റു വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ വേ​​ദ​​ന ഇ​​ന്ത്യ​​ന്‍ ആ​​രാ​​ധ​​ക​​ര്‍​ക്ക് ഇ​​ന്നു​​മു​​ണ്ട്. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ ക​​ണ്ണീ​​രി​​നും 839 ദി​​ന​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ടീം ​​ഇ​​ന്ത്യ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ വീ​​ണ്ടു​​മൊ​​രു ഫൈ​​ന​​ല്‍ ക​​ളി​​ക്കാ​​നി​​റ​​ങ്ങു​​ന്നു. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സി​​ന് നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍​വ​​ച്ച് കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ല്‍, സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് 76 റ​​ണ്‍​സി​​ന്‍റെ തോ​​ല്‍​വി വ​​ഴ​​ങ്ങി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ സെ​​മി​​യി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന്യൂ​​സി​​ല​​ന്‍​ഡ് ഫൈ​​ന​​ലി​​ല്‍ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലും ഇ​​ത്ത​​വ​​ണ സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ​​യും ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട​​താ​​ണ് ഇ​​ന്ത്യ​​ന്‍ തോ​​ല്‍​വി​​ക്കു കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ആ​​തി​​ഥേ​​യ ടീം, ​​തു​​ട​​ര്‍​ച്ച​​യാ​​യി ര​​ണ്ട് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​കു​​ന്ന ആ​​ദ്യ ടീം ​​തു​​ട​​ങ്ങി​​യ റി​​ക്കാ​​ര്‍​ഡു​​ക​​ളാ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ന​​യി​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. മ​​റു​​വ​​ശ​​ത്ത് ക​​ന്നി​​ക്കി​​രീ​​ടം തേ​​ടി​​യാ​​ണ് മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍ ന​​യി​​ക്കു​​ന്ന ന്യൂ​​സി​​ല​​ന്‍​ഡ് ഇ​​റ​​ങ്ങു​​ക.

സ​​ഞ്ജു Vs മാ​​റ്റ് ഹെ​​ന്‍റി

​സെ​​മി മു​​ത​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണിം​​ഗ് സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ സ​​ഞ്ജു സാം​​സ​​ണും ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ പേ​​സ​​ര്‍ മാ​​റ്റ് ഹെ​​ന്‍റി​​യും ത​​മ്മി​​ലു​​ള്ള പ​​വ​​ര്‍ പ്ലേ ​​ഏ​​റ്റു​​മു​​ട്ട​​ലാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ന്‍റെ ഹൈ​​ലൈറ്റു​​ക​​ളി​​ല്‍ ഒ​​ന്ന്. സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് (97 നോ​​ട്ടൗ​​ട്ട്) എ​​തി​​രാ​​യ മ​​ത്സ​​രം മു​​ത​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ബാ​​റ്റിം​​ഗ് ന​​ട്ടെ​​ല്ലാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് സ​​ഞ്ജു. സെ​​മി​​യി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നെ കീ​​ഴ​​ട​​ക്കാ​​ന്‍ ഇ​​ന്ത്യ​​യെ സ​​ഹാ​​യി​​ച്ച​​തും 89 റ​​ണ്‍​സ് നേ​​ടി​​യ സ​​ഞ്ജു​​ത​​ന്നെ.

ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ല്‍ ര​​ണ്ടു ത​​വ​​ണ മാ​​റ്റ് ഹെ​​ന്‍റി​​യു​​ടെ പ​​ന്തി​​ല്‍ സ​​ഞ്ജു പു​​റ​​ത്താ​​യി. ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ സെ​​മി​​യി​​ല്‍ ജോ​​ഫ്ര ആ​​ര്‍​ച്ച​​റി​​നെ മെ​​രു​​ക്കി​​യ​​തു​​പോ​​ലെ ഇ​​ന്നു മാ​​റ്റ് ഹെ​​ന്‍റി​​യെ​​യും സ​​ഞ്ജു അ​​ടി​​ച്ചൊ​​തു​​ക്കു​​മോ എ​​ന്ന​​താ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്.

ബും​​റ Vs അ​​ല​​ന്‍

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ സെ​​മി​​യി​​ല്‍ 33 പ​​ന്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യ ഫി​​ന്‍ അ​​ല​​നും ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ പേ​​സ​​ര്‍ ജ​​സ്പ്രീ​​ത് ബും​​റ​​യും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലും ശ്ര​​ദ്ധേ​​യ​​മാ​​കും. അ​​പ​​രാ​​ജി​​ത​​രാ​​യി സെ​​മി​​യി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ 10 ഫോ​​റും എ​​ട്ട് സി​​ക്‌​​സും അ​​ല​​ന്‍റെ ബാ​​റ്റി​​ല്‍​നി​​ന്നു പി​​റ​​ന്നു. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഇ​​ന്ത്യ​​യു​​ടെ സെ​​മി ജ​​യ​​ത്തി​​ല്‍ ബും​​റ​​യു​​ടെ ഡെ​​ത്ത് ഓ​​വ​​ര്‍ ബൗ​​ളിം​​ഗ് നി​​ര്‍​ണാ​​യ​​ക​​മാ​​യി​​രു​​ന്നു.

ഓ​​ഫ് സ്പി​​ന്‍ Vs ഇ​​ന്ത്യ

ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ഓ​​ഫ് സ്പി​​ന്ന​​ര്‍​മാ​​രാ​​യ കോ​​ള്‍ മ​​ക്കോ​​ഞ്ചി, ഫി​​ന്‍ അ​​ല​​ന്‍ എ​​ന്നി​​വ​​ര്‍ ഇ​​ന്ത്യ​​യു​​ടെ ഇ​​ടം​​കൈ ബാ​​റ്റ​​ര്‍​മാ​​രെ എ​​ങ്ങ​​നെ നേ​​രി​​ടു​​മെ​​ന്ന​​തും ഫൈ​​ന​​ലി​​ല്‍ നി​​ര്‍​ണാ​​യ​​ക​​മാ​​കും. ഇ​​ന്ത്യ​​യു​​ടെ ടോ​​പ് എ​​ട്ട് ബാ​​റ്റ​​ര്‍​മാ​​രി​​ല്‍ അ​​ഞ്ച് പേ​​രും ഇ​​ടം​​കൈ​​യ​​ന്മാ​​രാ​​ണ്. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍​മാ​​ര്‍ ഓ​​ഫ് സ്പി​​ന്നി​​നു മു​​ന്നി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി പു​​റ​​ത്താ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ര്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ 27 ഓ​​ഫ് സ്പി​​ന്‍ പ​​ന്തു​​ക​​ള്‍ നേ​​രി​​ട്ടു. 29 റ​​ണ്‍​സ് നേ​​ടി. മൂ​​ന്നു ത​​വ​​ണ പു​​റ​​ത്താ​​യി. ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ 48 പ​​ന്ത് നേ​​രി​​ട്ടു. 65 റ​​ണ്‍​സ് നേ​​ടി. അ​​ഞ്ച് ത​​വ​​ണ പു​​റ​​ത്താ​​യി. മ​​റ്റൊ​​രു ഇ​​ടം​​കൈ ബാ​​റ്റ​​റാ​​യ തി​​ല​​ക് വ​​ര്‍​മ 44 ഓ​​ഫ് സ്പി​​ന്‍ പ​​ന്തു​​ക​​ള്‍ നേ​​രി​​ട്ട് നേ​​ടി​​യ​​ത് 43 റ​​ണ്‍​സ് മാ​​ത്രം. ര​​ണ്ട് ത​​വ​​ണ പു​​റ​​ത്താ​​കു​​ക​​യും ചെ​​യ്തു. ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ ര​​ണ്ടു ത​​വ​​ണ​​യും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്, സ​​ഞ്ജു സാം​​സ​​ണ്‍, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ എ​​ന്നി​​വ​​ര്‍ ഓ​​രോ ത​​വ​​ണ​​യും ഓ​​ഫ് സ്പി​​ന്നി​​നു മു​​ന്നി​​ല്‍ പു​​റ​​ത്താ​​യി.

ക്യാ​​പ്റ്റ​​ന്‍ മി​​ച്ച​​ല്‍ സാ​​ന്‍റ്‌​​ന​​ര്‍, ര​​ചി​​ന്‍ ര​​വീ​​ന്ദ്ര എ​​ന്നീ സ്പി​​ന്ന​​ര്‍​മാ​​രും ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​ര്‍​മാ​​രെ പ​​രീ​​ക്ഷി​​ക്കാ​​നെ​​ത്തും.

Sports

ഇന്ത്യ x ന്യൂസിലൻഡ് ഫൈനൽ നാളെ രാത്രി ഏഴിന് അഹമ്മദാബാദിൽ

ലോ​​ക ക്രി​​ക്ക​​റ്റി​​ല്‍ ഏ​​റ്റ​​വും പ​​വ​​ര്‍​ഫു​​ള്‍ മും​​ബൈ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ബ്ലൂസ് ഗ്യാം​​ഗ്. സ്‌​​കൈ, ചേ​​ട്ട​​ന്‍, കും​​ഗ്ഫു പാ​​ണ്ഡ്യ, ബാ​​പ്പു, ബൂം ​​ബൂം, ബേ​​ബി ഹി​​റ്റ്മാ​​ന്‍, ടി​​വി എ​​ന്നി​​ങ്ങ​​നെ ചെ​​ല്ല​​പ്പേ​​രു​​ള്ള​​വ​​ര്‍ അ​​ണി​​നി​​ര​​ക്കു​​ന്ന ഡെ​​ഡ്‌​​ലി കോ​​മ്പി​​നേ​​റ്റ​​ഡ്, കോ​​ള്‍​ഡ് ഹാ​​ര്‍​ട്ട​​ഡ് ഗ്യാം​​ഗ്; ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ ട്വ​​ന്‍റി-20 ടീം. ​​പൈ​​റേ​​റ്റ്‌​​സ് ഓ​​ഫ് ക​​രീ​​ബി​​യ​​ന്‍​സ് ആ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന്‍റെ ക​​പ്പ​​ല്‍​പ്പ​​ട​​യെ കോ​​ല്‍​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ മു​​ക്കി സെ​​മി​​യി​​ലേ​​ക്ക്. 196 എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ബാ​​റ്റ് ആ​​യു​​ധ​​മാ​​ക്കി​​യ സ​​ഞ്ജു ചേ​​ട്ട​​ന്‍റെ പ്ര​​ഹ​​ര​​ത്തി​​ല്‍ ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ ക​​ലി​​പ്‌​​സോ സം​​ഗീ​​തം നി​​ല​​ച്ചു.

ഹാ​​രി​​യും ജോ​​സേ​​ട്ട​​നും ജാ​​ക്ക് ആ​​ന്‍​ഡ് ജേ​​ക്ക​​ബു​​മെ​​ല്ലാം ന​​യി​​ക്കു​​ന്ന, ബി​​ര്‍​മിം​​ഗ്ഹാ​​മി​​ല്‍​നി​​ന്നു​​ള്ള പീ​​ക്കി​​ബ്ലൈ​​ന്‍​ഡേ​​ഴ്‌​​സ് ഗ്യാം​​ഗാ​​യി​​രു​​ന്നു സെ​​മി​​യി​​ലെ എ​​തി​​രാ​​ളി​​ക​​ള്‍; ലോ​​ക ര​​ണ്ടാം ന​​മ്പ​​ര്‍ ട്വ​​ന്‍റി-20 ടീം. ​​സി (ചേ​​ട്ടാ​​യീ​​സ്) ക​​മ്പ​​നി​​യു​​ടെ ത​​റ​​വാ​​ട്ടുമു​​റ്റ​​മാ​​യ മും​​ബൈ വാ​​ങ്ക​​ഡെ​​യി​​ല്‍ സൂ​​പ്പ​​ര്‍ ത്രി​​ല്ല​​ര്‍ സെ​​മി. മു​​ടി​​ പി​​ന്നി, അ​​ഗ്ര​​ങ്ങ​​ളി​​ല്‍ വൈ​​റ്റ് ക​​ള​​ര്‍ ചാ​​ലി​​ച്ചെ​​ത്തി​​യ ജോ​​ഫ്ര ആ​​ര്‍​ച്ച​​റി​​നെ, ത​​ങ്ങ​​ളു​​ടെ ആ​​രാ​​ച്ചാ​​രാ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്കാ​​തെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച് സ​​ഞ്ജു സാം​​സ​​ണ്‍ ചേ​​ട്ടാ​​യീ​​സ് ഗ്യാം​​ഗി​​ന്‍റെ പ​​ണി ആ​​ദ്യം​​ത​​ന്നെ തു​​ട​​ങ്ങി. 42 പ​​ന്തി​​ല്‍ 89 റ​​ണ്‍​സ് നേ​​ടി​​യ സ​​ഞ്ജുച്ചേ​​ട്ട​​നൊ​​പ്പം ഇ​​ഷാ​​ന്‍ കി​​ഷ​​നും (18 പ​​ന്തി​​ല്‍ 39), ശി​​വം ദു​​ബെ​​യും (25 പ​​ന്തി​​ല്‍ 43), ഗ്യാം​​ഗ് ലീ​​ഡ​​ര്‍ സ്‌​​കൈ എ​​ന്ന സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും (6 പ​​ന്തി​​ല്‍ 11), കും​​ഗ്ഫു ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യും (12 പ​​ന്തി​​ല്‍ 27) ടി​​വി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന തി​​ല​​ക് വ​​ര്‍​മ​​യും (7 പ​​ന്തി​​ല്‍ 21) പ​​ണി ഭം​​ഗി​​യാ​​ക്കി​​യ​​പ്പോ​​ള്‍ സ്‌​​കോ​​ര്‍ ഷീ​​റ്റി​​ല്‍ 253/7.

തു​​ട​​ര്‍​ന്ന് പീ​​ക്കി​​ബ്ലൈ​​ന്‍​ഡേ​​ഴ്‌​​സി​​ന്‍റെ മ​​റു​​പ​​ണി, കൂ​​ടെ​​യു​​ള്ള​​വ​​ര്‍ വീ​​ണ​​പ്പോ​​ഴും ജേ​​ക്ക​​ബ് ബെ​​ഥേ​​ല്‍ ഫൈ​​ന​​ല്‍ എ​​ന്ന സ്വ​​ര്‍​ഗ​​രാ​​ജ്യ​​ത്തേ​​ക്കു​​ള്ള ര​​ക്ത​​ച്ചൊ​​രി​​ച്ചി​​ല്‍ തു​​ട​​ര്‍​ന്നു. വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി​​യെ​​യും അ​​ര്‍​ഷ​​ദീ​​പ് സിം​​ഗി​​നെ​​യു​​മെ​​ല്ലാം നി​​ലം​​തൊ​​ടാ​​തെ ഗാ​​ല​​റി​​യി​​ലേ​​ക്ക് എ​​ടു​​ത്തെ​​റി​​ഞ്ഞ ബെ​​ഥേ​​ല്‍ എ​​ന്ന ഇ​​ള​​മു​​റ​​ക്കാ​​ര​​ന്‍ 48 പ​​ന്തി​​ല്‍ 105 റ​​ണ്‍​സ് നേ​​ടി. ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ ക​​ണ​​ക്കുകൂട്ട​​ല്‍ തെ​​റ്റാ​​തെ​​യു​​ള്ള ത്രോ​​യി​​ല്‍ സ​​ഞ്ജു ബെ​​ഥേ​​ലി​​നെ ഓ​​ട്ടം പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ച്ചി​​ല്ല, റ​​ണ്ണൗ​​ട്ട്. ഇ​​തി​​നി​​ടെ ബാ​​പ്പു എ​​ന്ന അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ലി​​ന്‍റെ സ്‌​​പൈ​​ഡ​​ര്‍​മാ​​ന്‍ സ്റ്റൈ​​ല്‍ ക്യാ​​ച്ചു​​ക​​ള്‍. ബൂം ​​ബൂം ബും​​റ​​യു​​ടെ ഡെ​​ഡ്‌​​ലി ഡെ​​ത്ത് ഓ​​വ​​ര്‍. മാ​​ല​​യി​​ല്‍​നി​​ന്നു വേ​​ര്‍​പെ​​ട്ടു​​പോ​​യ ര​​ണ്ടുമൂ​​ന്നു ഓ​​ല​​പ്പ​​ട​​ക്കം ക​​ണ​​ക്കെ അ​​വ​​സാ​​ന ഓ​​വ​​റി​​ല്‍ ആ​​ര്‍​ച്ച​​റി​​ന്‍റെ മൂ​​ന്ന് സി​​ക്‌​​സ്. ഏ​​ഴു റ​​ണ്‍​സ് അ​​ക​​ലെ ഗ്യാം​​ഗ് ഓ​​ഫ് ല​​ണ്ട​​ന്‍ നി​​ര്‍​ജീ​​വം.

► പ​​ക​​വീ​​ട്ടാ​​ന്‍ സ​​ഞ്ജു

ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ നി​​ര്‍​ണാ​​യ​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ട് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​ക​​ള്‍ (97 നോ​​ട്ടൗ​​ട്ട്, 89), രണ്ടു പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. മ​​ല​​യാ​​ളി സൂ​​പ്പ​​ര്‍ താ​​രം സ​​ഞ്ജു സാം​​സണി​​ന്‍റെ മു​​ന്നി​​ലു​​ള്ള​​ത് ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ഫൈ​​ന​​ല്‍. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ 97 നോ​​ട്ടൗ​​ട്ടോ​​ടെ ഓ​​പ്പ​​ണിം​​ഗ് സ്ഥാ​​നം തി​​രി​​കെപ്പി​​ടി​​ച്ച സ​​ഞ്ജു​​വി​​ന് ഒ​​രു ക​​ടം വീ​​ട്ടാ​​നു​​ണ്ട്, ലോ​​ക​​ക​​പ്പി​​ല്‍ പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ല്‍ സ​​ഞ്ജു​​വി​​നെ ഇ​​രു​​ത്തി​​യ കി​​വീ​​സി​​ന് എ​​തി​​രാ​​യ ക​​ടം.

ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ല്‍ ശോ​​ഭി​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ സ​​ഞ്ജു പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു പു​​റ​​ത്താ​​യി. തു​​ട​​ര്‍​ന്ന് ലോ​​ക​​ക​​പ്പ് സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ വീ​​ണു​​കി​​ട്ടി​​യ അ​​വ​​സ​​രം മു​​ത​​ലാ​​ക്കി​​യു​​ള്ള തി​​രി​​ച്ചു​​വ​​ര​​വാ​​ണ് സ​​ഞ്ജു ന​​ട​​ത്തി​​യ​​ത്. ത​​ന്‍റെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ, ന്യൂ​​സി​​ല​​ന്‍​ഡ് ടീ​​മി​​നോ​​ടു​​ള്ള പ​​ക ഫൈ​​ന​​ലി​​ല്‍ സ​​ഞ്ജു വീ​​ട്ടു​​മോ എ​​ന്ന​​താ​​ണ് ചോ​​ദ്യം. നാ​​ളെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​ണ് ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ഫൈ​​ന​​ല്‍. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഏ​​ക​​വേ​​ദി​​യാ​​ണ് (സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രേ) അ​​ഹ​​മ്മ​​ദാ​​ബാ​​ദ്. അ​​പ​​രാ​​ജി​​ത​​രാ​​യി സെ​​മി​​യി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് കി​​വീ​​സ് ഫൈ​​ന​​ലി​​ല്‍ എ​​ത്തി​​യ​​ത്.

► ബൂം ​​ബൂം ബും​​റ

“പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചി​​ന് ഏ​​റ്റ​​വും അ​​ര്‍​ഹ​​ന്‍ ജ​​സ്പ്രീ​​ത് ബും​​റ​​യാ​​ണ്. വ​​ണ്‍​സ് ഇ​​ന്‍ എ ​​ജെ​​ന​​റേ​​ഷ​​ന്‍ ബൗ​​ള​​ര്‍. ബും​​റ​​യു​​ടെ ഡെ​​ത്ത് ഓ​​വ​​ര്‍ ഇ​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ ഈ ​​പു​​ര​​സ്‌​​കാ​​രം എ​​നി​​ക്ക് ല​​ഭി​​ക്കി​​ല്ലാ​​യി​​രു​​ന്നു’’- മ​​ത്സ​​ര​​ശേ​​ഷം സ​​ഞ്ജു​​വി​​ന്‍റെ വാ​​ക്കു​​ക​​ള്‍. 40 ഓ​​വ​​റി​​ല്‍ 499 റ​​ണ്‍​സാ​​ണ് ഇ​​ന്ത്യ​​യും ഇം​​ഗ്ല​​ണ്ടും ചേ​​ര്‍​ന്ന് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഇം​​ഗ്ലീ​​ഷ് ഇ​​ന്നിം​​ഗ്‌​​സി​​ലെ 18-ാം ഓ​​വ​​റി​​ല്‍ ക്ലാ​​സി​​ക്ക് ബൗ​​ളിം​​ഗി​​ലൂ​​ടെ ആ​​റ് റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി ബും​​റ മ​​ത്സ​​രം ഇ​​ന്ത്യ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ചു. നാ​​ല് ഓ​​വ​​റി​​ല്‍ 33 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഒ​​രു വി​​ക്ക​​റ്റ് ബും​​റ നേ​​ടി. സ്‌​​കോ​​റിം​​ഗ് റേ​​റ്റ് ഓ​​വ​​റി​​ല്‍ 13ന് ​​അ​​ടു​​ത്താ​​യി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍, ബും​​റ​​യു​​ടെ ഇ​​ക്കോ​​ണ​​മി 8.25 മാ​​ത്ര​​മാ​​യി​​രു​​ന്നു. അ​​ഞ്ച്, 11, 16, 18 ഓ​​വ​​റു​​ക​​ളാ​​യി​​രു​​ന്നു ബു​​റ എ​​റി​​ഞ്ഞ​​ത്.

► പ​​റ​​ക്കും ബാ​​പ്പു

ബാ​​പ്പു എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ ബാ​​റ്റു​​കൊ​​ണ്ടും പ​​ന്തു​​കൊ​​ണ്ടും കാ​​ര്യ​​മാ​​യി തി​​ള​​ങ്ങി​​യി​​ല്ല. എ​​ന്നാ​​ല്‍, ഫീ​​ല്‍​ഡിം​​ഗി​​ല്‍ അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ലി​​ന്‍റെ പ്ര​​ക​​ട​​നം വ​​ഴി​​ത്തി​​രി​​വാ​​യി. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നോ​​ക്കൗ​​ട്ട് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക്യാ​​ച്ചി​​ലൂ​​ടെ ഹാ​​രി ബ്രൂ​​ക്കി​​നെ അ​​ക്‌​​സ​​ര്‍ പു​​റ​​ത്താ​​ക്കി. എ​​ക്‌​​സ്ട്രാ ക​​വ​​റി​​ല്‍ 20 വാ​​ര​​യോ​​ളം പി​​ന്നോ​​ട്ട് ഓ​​ടി ഡൈ​​വ് ചെ​​യ്താ​​യി​​രു​​ന്നു അ​​ക്‌​​സ​​റി​​ന്‍റെ ക്യാ​​ച്ച്.

ജേ​​ക്ക​​ബ് ബെ​​ഥേ​​ലും വി​​ല്‍ ജാ​​ക്‌​​സും 39 പ​​ന്തി​​ല്‍ 77 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി ഇ​​ന്ത്യ​​ക്കു ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​ക്കുമ്പോ​​ഴാ​​യി​​രു​​ന്നു അ​​ക്‌​​സ​​റി​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ ഉ​​ജ്വ​​ല ഫീ​​ല്‍​ഡിം​​ഗ്. വി​​ല്‍ ജാ​​ക്‌​​സിനെ പുറത്താക്കാനായി ഡീ​​പ്പ് മി​​ഡ് വി​​ക്ക​​റ്റി​​ല്‍ സാ​​ഹ​​സി​​ക​​മാ​​യി പ​​ന്ത് കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി​​യ അ​​ക്‌​​സ​​ര്‍ ബൗ​​ണ്ട​​റി ലൈ​​ന്‍ ക​​ട​​ക്കു​​മെ​​ന്നു​​റ​​പ്പാ​​യി, അ​​തോ​​ടെ പ​​ന്ത് തൊ​​ട്ട​​ടു​​ത്താ​​യു​​ള്ള ദു​​ബെ​​യ്ക്കു ന​​ല്‍​കി.

തി​​ടു​​ക്ക​​പ്പെ​​ട്ടു​​ള്ള/​​അ​​നാ​​വ​​ശ്യ ഷോ​​ട്ടി​​ലൂ​​ടെ സ​​ഞ്ജു പു​​റ​​ത്താ​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​ന്‍ സ്‌​​കോ​​ര്‍ 13.1 ഓ​​വ​​റി​​ല്‍ 160/3. അ​​തോ​​ടെ ഇ​​ന്ത്യ​​യു​​ടെ താ​​ളം ന​​ഷ്ട​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, 25 പ​​ന്തി​​ല്‍ 43 റ​​ണ്‍​സ് നേ​​ടി​​യ ദു​​ബെ​​യും 12 പ​​ന്തി​​ല്‍ 27 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യും ഏ​​ഴ് പ​​ന്തി​​ല്‍ 21 നേ​​ടി​​യ തി​​ല​​ക് വ​​ര്‍​മ​​യും ന​​ട​​ത്തി​​യ കൗ​​ണ്ട​​ര്‍ അ​​റ്റാ​​ക്കി​​ല്‍ ഇ​​ന്ത്യ​​ന്‍ സ്‌​​കോ​​ര്‍ 250 ക​​ട​​ന്നു.

► സ​​ഞ്ജു Vs ആ​​ര്‍​ച്ച​​ര്‍

ജോ​​ഫ്ര ആ​​ര്‍​ച്ച​​റി​​നെ​​തി​​രാ​​യ സ​​ഞ്ജു​​വി​​ന്‍റെ ടാ​​ക്റ്റി​​ക്ക​​ല്‍ വി​​ജ​​യ​​മാ​​യി​​രു​​ന്നു മ​​ത്സ​​രം ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​ക്കു​​ന്ന​​തി​​ല്‍ നി​​ര്‍​ണാ​​യ​​ക​​മാ​​യ മ​​റ്റൊ​​രു ഘ​​ട​​കം. സ​​ഞ്ജു 42 പ​​ന്തി​​ല്‍ എ​​ട്ട് ഫോ​​റും ഏ​​ഴ് സി​​ക്‌​​സും അ​​ട​​ക്കം 89 റ​​ണ്‍​സ് നേ​​ടി. 211.90 സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. പേ​​സ് ബൗ​​ള​​ര്‍​മാ​​ര്‍​ക്കെ​​തി​​രേ ക​​ട​​ന്നാ​​ക്ര​​മ​​ണം, അ​​തും ജോ​​ഫ്ര ആ​​ര്‍​ച്ച​​റി​​നെ​​തി​​രേ. ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ പേ​​സ​​ര്‍​മാ​​രു​​ടെ 27 പ​​ന്ത് സ​​ഞ്ജു നേ​​രി​​ട്ടു. 69 റ​​ണ്‍​സ് നേ​​ടി. ആ​​ര്‍​ച്ച​​റി​​ന്‍റെ 14 പ​​ന്തി​​ല്‍ 38ഉം ​​സാം ക​​റ​​ന്‍റെ ഒ​​മ്പ​​ത് പ​​ന്തി​​ല്‍ 22ഉം ​​റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു.

ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മുൻ പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്നു ത​​വ​​ണ സ​​ഞ്ജു ആ​​ര്‍​ച്ച​​റി​​നു മു​​ന്നി​​ല്‍ മു​​ട്ടു​​മ​​ട​​ക്കി​​യി​​രു​​ന്നു. ആ ​​പ​​ര​​മ്പ​​ര​​യി​​ല്‍ ആ​​ര്‍​ച്ച​​റി​​ന്‍റെ 23 പ​​ന്തി​​ല്‍ 25 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു നേ​​ടി​​യ​​ത്. അ​​തി​​ല്‍​നി​​ന്നും പാ​​ഠ​​മു​​ള്‍​ക്കൊ​​ണ്ടു​​ള്ള ഇ​​ന്നിം​​ഗ്‌​​സാ​​യി​​രു​​ന്നു വാ​​ങ്ക​​ഡെ​​യി​​ല്‍ സ​​ഞ്ജു കാ​​ഴ്ച​​വ​​ച്ച​​തെ​​ന്നതാ​​ണ് ശ്ര​​ദ്ധേ​​യം.

National

ഇന്ത്യ സന്ദര്‍ശിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, സ്വാഗതം ചെയ്ത് മോദി

ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025 മേയ് ആറിന് ചാന്‍സലറായി സ്ഥാനമേറ്റ മെര്‍സിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യ-ജര്‍മനി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ഈ സന്ദര്‍ശനം. ഇന്നും നാളെയുമായി നടക്കുന്ന സന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്‌മെന്റ്, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയാക്കും.

രാവിലെ പ്രധാനമന്ത്രി മോദിയും ചാന്‍സലര്‍ മെര്‍സും ചേര്‍ന്ന് ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി വിസിറ്റേഴ്‌സ് ബുക്കില്‍ ഒപ്പിട്ടു. ആശ്രമ സന്ദര്‍ശനത്തിനു ശേഷം ഇരുവരും സബര്‍മതി റിവര്‍ഫ്രണ്ടില്‍ നടന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ ഉത്സവ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11:15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ജര്‍മനിയിലെ ബിസിനസ് പ്രതിനിധി സംഘത്തിനൊപ്പമാണ് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇന്ത്യ സന്ദര്‍ശനം നടത്തുന്നത്.

ഇരുവരും തമ്മിലുള്ള ഈ സന്ദര്‍ശനം ഇന്ത്യ-ജര്‍മനി ബന്ധങ്ങളുടെ പുതിയ അധ്യായമായി മാറുമെന്നാണ് പ്രതീക്ഷ. ചുമതലയേറ്റതിന് ശേഷമുള്ള മെര്‍സിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനം ഇന്ത്യയിലായത് വലിയ പ്രാധാന്യമുള്ളതാണ്.

 

National

ക്രിസ്മസ് അലങ്കാരം തകർത്ത സംഭവം: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ അ​​​ഞ്ചു​​​പേ​​​ർ പി​​​ടി​​​യി​​​ൽ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ലെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ എ​​​സ്‌​​​ജി ഹൈ​​​വേ​​​യി​​​ലെ താ​​​ൽ​​​തേ​​​ജി സ​​​മീ​​​പ​​​മു​​​ള്ള അ​​​ലാ​​​ഡി​​​യം മാ​​​ളി​​​ൽ ക്രി​​​സ്മ​​​സ് അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തു.

ഭ​​​ഗ്‌​​​വ സേ​​​ന എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഹൈ​​​ന്ദ​​​വ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മാ​​​ളി​​​ലെ ക്രി​​​സ്മ​​​സ് ട്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ സം​​​ഘം ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ‌ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു.

മ​​​റ്റു മ​​​ത​​​ങ്ങ​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ല​​​പാ​​​ട​​​ല്ലെ​​​ന്നു ഭ​​​ഗ്‌​​​വ സേ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ക​​​മ​​​ൽ രാ​​​വ​​​ൽ പ​​​റ​​​ഞ്ഞു.

Sports

അ​ഞ്ചാം ടി20: ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ടോ​സ്; സ​ഞ്ജു ടീ​മി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വന്‍റി-20 ​പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ളാ​ണു​ള്ള​ത്. ശു​ഭ്മാ​ൻ ഗി​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ​ക്ക് പ​ക​രം മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലെ​ത്തി.

ടീം ദക്ഷിണാഫ്രിക്ക: ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്‌നീൽ ബാർട്ട്‌മാൻ.

ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

Sports

ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചാം ട്വ​ന്‍റി20 ഇ​ന്ന്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇ​​ന്ത്യ-​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ട്വ​​ൻി20 പ​​ര​​ന്പ​​ര ആ​​ർ​​ക്കെ​​ന്നു​​റ​​പ്പി​​ക്കു​​ന്ന അ​​വ​​സാ​​ന മ​​ത്സ​​രം ഇ​​ന്ന് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ന​​ട​​ക്കും. ഇ​ന്ത്യ ഇ​തു​വ​രെ സ്വ​ന്തം മ​ണ്ണി​ല്‍ പ​ര​മ്പ​ര ന​ഷ്ട​മാ​ക്കി​യി​ട്ടി​ല്ല. ഈ ​ച​രി​ത്രം ഉ​റ​പ്പി​ക്കാ​ന്‍ ഇ​ന്ത്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്ര​ത്തി​നു കീ​ഴി​ല്‍ പ്രോ​ട്ടീ​സ് പ​ര​മ്പ​ര​യി​ല്‍ ഒ​പ്പ​മെ​ത്താ​നാ​ണി​റ​ങ്ങു​ന്ന​ത്.

ല​​ക​​്നോ​​വി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന നാലാം മ​​ത്സ​​രം പു​​ക​​മ​​ഞ്ഞ് കാ​​ര​​ണം ടോ​​സ് പോ​​ലും ഇ​​ടാ​​നാ​​വാ​​തെ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലും പു​​ക​​മ​​ഞ്ഞ് ഭീ​​ഷ​​ണി​​യു​​ണ്ടെ​​ങ്കി​​ലും മ​​ത്സ​​രം ത​​ട​​സ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല.

2-1ന് ​​മു​​ന്നി​​ൽ

അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ച്ച ഇ​​ന്ത്യ 2-1ന് ​​മു​​ന്നി​​ലാ​​ണ്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് പ​​ര​​ന്പ​​ര സ്വ​​ന്തം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യാ​​ണ് ജ​​യി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ പ​​ര​​ന്പ​​ര 2-2 സ​​മ​​നി​​ല​​യാ​​കും. പ്ര​തീ​ക്ഷ​യോ​ടെ ഇ​ന്ത്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ക​രു​ത്തു​കാ​ട്ടി​യ പ്രോ​ട്ടീ​സ് ഒ​പ്പ​മെ​ത്താ​ന്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം പു​റ​ത്തെ​ടു​ക്കും.

സഞ്ജു ഓപ്പണര്‍!

നാ​​ലാം ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​ന് തൊ​​ട്ടു മു​​ന്പ് വൈ​​സ് ക്യാ​​പ്റ്റ​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ കാ​​ൽ​​വി​​ര​​ലി​​ന് പ​​രി​​ക്കേ​​റ്റ​​തി​​നാ​​ൽ മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ് വീ​​ണ്ടും ഓ​​പ്പ​​ണ​​റാ​​വാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചേ​​ക്കും.

കാ​​ത്തി​​രി​​പ്പു​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ അ​​ഭി​​ഷേ​​ക് ശ​​ർ​​മ- സ​​ഞ്ജു ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യം ഒ​​രി​​ക്ക​​ൽ​​കൂ​​ടി ആ​​രാ​​ധ​​ക​​ർ​​ക്ക് മു​​ന്നി​​ലെ​​ത്തും. ട്വ​​ന്‍റി20 ലോ​ക​ക​പ്പി​ന് ഇ​നി അ​ധി​ക മ​ത്സ​ര ദൂ​ര​മി​ല്ലെ​ന്ന​തി​നാ​ല്‍ സ​ഞ്ജു​വി​ന് മി​ക​വ് ആ​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്.

ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ്, തി​​ല​​ക് വ​​ർ​​മ, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ എ​​ന്നി​​വ​​ർ മ​​ധ്യ​​നി​​ര​​യി​​ൽ ബാ​​റ്റിം​​ഗ് ക​​രു​​ത്താ​​കും. ശി​​വം ദു​​ബെ​​യും വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ ജി​​തേ​​ഷ് ശ​​ർ​​മ​​യും ടീ​​മി​​ൽ തു​​ട​​രാ​​നാ​​ണ് സാ​​ധ്യ​​ത.

അ​​ക്സ​​ർ പ​​ട്ടേ​​ലി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ കു​​ൽ​​ദീ​​പ് യാ​​ദ​​വി​​നും മാ​​റ്റ​​മു​​ണ്ടാ​​കി​​ല്ല.വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി​​യാ​​കും ടീ​​മി​​ലെ ര​​ണ്ടാ​​മ​​ത്തെ സ്പി​​ന്ന​​ർ. ജ​​സ്പ്രീ​​ത് ബും​​റ തി​​രി​​ച്ചെ​​ത്തു​​ന്പോ​​ൾ ഹ​​ർ​​ഷി​​ത് റാ​​ണ പു​​റ​​ത്താ​​കും. അ​​ർ​​ഷ്ദീ​​പ് സിം​​ഗ് ബും​​റ​​യ്ക്കൊ​​പ്പം പേ​​സ് ആ​​ക്ര​​മ​​ണം ന​​യി​​ക്കും.

National

2030ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ഇ​ന്ത്യ വേ​ദി​യാ​കും

ന്യൂ​ഡ​ല്‍​ഹി: 2030ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് ഇ​ന്ത്യ വേ​ദി​യാ​കും. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ഗെ​യിം​സ് ന​ട​ക്കു​ക. ഗ്ലാ​സ്‌​ഗോ​യി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് സ്‌​പോ​ര്‍​ട്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ വേ​ദി​യാ​കു​ന്ന​ത്. 2010ല്‍ ​ഡ​ല്‍​ഹി​യി​ലാ​ണ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് വേ​ദി​യാ​യ​ത്.

2036 ഒ​ളി​മ്പി​ക്‌​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നും ഇ​ന്ത്യ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്. 2036ല്‍ ​ഒ​ളി​മ്പി​ക് ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ രാ​ജ്യം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു.

National

ഭാ​ര്യ പാ​നി​പൂ​രി ക​ഴി​ക്കാ​ൻ പോ​യി മ​ട​ങ്ങി വ​ന്നി​ല്ലെ​ന്ന് പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ന്ന​ത് അ​രും​കൊ​ല  

അ​ഹ​മ്മ​ദാ​ബാ​ദ്: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് പി​ടി​യി​ൽ. ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ട് സ്വ​ദേ​ശി ഹി​തേ​ഷ് അ​സോ​ദി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ സ്‌​നേ​ഹ​ബെ​ൻ അ​സോ​ദി​യ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഹി​തേ​ഷ് അ​സോ​ദി​യ പാ​നി പൂ​രി ക​ഴി​ക്കാ​ൻ പോ​യ ഭാ​ര്യ മ​ട​ങ്ങി​വ​ന്നി​ല്ലെ​ന്ന് കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ സ്‌​നേ​ഹ​ബെ​ന്നി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്ന​താ​യി ഗു​ജ​റാ​ത് പോ​ലീ​സ് പ​റ​യു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് ഇ​രു​വ​രും വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​ർ​ക്ക് ര​ണ്ട് വ​യ​സു​ള്ള ഒ​രു മ​ക​നു​മു​ണ്ട്. ഹി​തേ​ഷ് ജോ​ലി​സ്ഥ​ല​ത്താ​യി​രി​ക്കു​ന്പോ​ഴും സ്നേ​ഹ പ​ല ത​വ​ണ വി​ളി​ക്കു​ക​യും പ​ല​പ്പോ​ഴും വ​ഴ​ക്കി​ടു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

സം​ഭ​വ ദി​വ​സം ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്ന ഹി​തേ​ഷി​നെ പു​റ​ത്തു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത് സ്‌​നേ​ഹ വി​ളി​ച്ച് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ത് വ​ഴ​ക്കി​ലേ​ക്ക് ന​യി​ച്ചു. അ​തി​നു​ശേ​ഷം ഹി​തേ​ഷ് ഒ​രു ഇ​രു​മ്പു ദ​ണ്ഡു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

തു​ട​ർ​ന്ന് ഭാ​ര്യ​യെ അ​ത്താ​ഴം ക​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​യും ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

 

 

 

National

അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ


ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ആ​​​ക്സി​​​ഡ​​​ന്‍റ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ബ്യൂ​​​റോ (എ​​​എ​​​ഐ​​​ബി) പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട് 30 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കും. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ന്‍റെ പ്രോ​​​ട്ടോ​​​കോ​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി​​​യാ​​​ണി​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ ല​​​ഭി​​​ച്ച അ​​​ടി​​​സ്ഥാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക.


വി​​​മാ​​​ന​​​ത്തി​​​ന്‍റെ മോ​​​ഡ​​​ൽ, വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ, എ​​​വി​​​ടെ നി​​​ന്ന് എ​​​ങ്ങോ​​​ട്ടേ​​​യ്ക്കാ​​​ണു വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​ത് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ണ്ടാ​​​ക്കും. അ​​​പ​​​ക​​​ട കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​മു​​​ക​​​ളി​​​ൽ ഇ​​​നി​​​യും കാ​​​ല​​​താ​​​മ​​​സ​​​മെ​​​ടു​​​ത്തേ​​​ക്കും. നി​​​ല​​​വി​​​ൽ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ബ്ലാ​​​ക്ക് ബോ​​​ക്സും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും എ​​​എ​​​ഐ​​​ബി അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.


ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​നാ​​​പ​​​ക​​​ട​​​വും വ്യോ​​​മ​​​യാ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച ചെ​​​യ്തു.


വി​​​മാ​​​ന യാ​​​ത്ര​​​ക്കൂ​​​ലി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​വും യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തു. വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ (ഡി​​​ജി​​​സി​​​എ) പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രെ യോ​​​ഗ​​​ത്തി​​​ൽ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up