അഹമ്മദാബാദ്: 2026 ഫിബ അണ്ടർ 18 ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ത്യ വേദിയാകും.
ഓഗസ്റ്റ് 13 മുതൽ 23 വരെ ഗുജറാത്തിലെ അഹമ്മദാബാദിലാണ് മത്സരം നടക്കുക. ഏഷ്യയിലെ ഏറ്റവും വലിയ യുവജന ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ഇന്ത്യ വേദിയാകുന്നത് മൂന്നാം തവണയാണ്.
2030ലെ കോമണ്‍വെൽത്ത് ഗെയിംസിന് വേദിയാകാൻ ഒരുങ്ങുന്ന അഹമ്മദാബാദ് 2036 ഒളിന്പിക്സിനായുള്ള ഇന്ത്യയുടെ ഒൗദ്യോഗിക ബിഡ് നഗരം കൂടിയാണ്.
നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ, റണ്ണേഴ്സ്-അപ്പായ ന്യൂസിലൻഡ് എന്നിവരുൾപ്പെടെ 16 രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുക. ഏപ്രിലിൽ നടന്ന സെൻട്രൽ ഏഷ്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ ചാന്പ്യൻഷിപ്പ് ജയിച്ച് കസാക്കിസ്ഥാൻ യോഗ്യത നേടിക്കഴിഞ്ഞു.
Tags : Ahmedabad Basket Ball Fifa Under FIBA Under-18