പ്രതീകാത്മക ചിത്രം - എഐ
തൃശൂർ: രണ്ടു ദിനങ്ങളിലായി നടന്ന സ്കൂൾ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ല ഓവറോൾ ജേതാക്കൾ.
ഇന്നലെ ആകെയുള്ള 17 ഇനങ്ങളും പൂർത്തിയായപ്പോൾ നാലു സ്വർണം, അഞ്ചു വെള്ളി, മൂന്നു വെങ്കലം എന്നിവ നേടി 38 പോയിന്േറാടെയാണ് ആലപ്പുഴ ഒന്നാം സ്ഥാനം നേടിയത്.
നാലു വീതം സ്വർണം, വെള്ളി മെഡലുകൾ നേടി 32 പോയിന്റോടെ തിരുവനന്തപുരമാണ് റണ്ണേഴ്സ് അപ്പ്. രണ്ടു വീതം സ്വർണം, വെള്ളി മെഡലുകളും മൂന്നു വെങ്കലവും നേടി 19 പോയിന്റോ കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങൾക്കു തുടക്കമാകും.
Tags : PowerliftingChampionship AlappuzhaDistrict OverallChampions Sports