x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ളയിൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ കു​​​തി​​​പ്പ്

വെബ്ഡെസ്ക്
Published: October 2, 2026 01:31 AM IST | Updated: October 2, 2026 01:31 AM IST

നീ​​​ന്ത​​​ൽ ചാം​​​പ്യ​​​ൻ​​​ഷി​​​പ്പിൽ തിരുവനന്തപുരം മുന്നിൽ

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള നീ​​​ന്ത​​​ൽ ചാം​​​പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ കു​​​തി​​​പ്പ്. 51 ഇ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ 33 സ്വ​​​ർ​​​ണം, 30 വെ​​​ള്ളി, 27 വെ​​​ങ്ക​​​ലം എ​​​ന്നി​​​വ​​​യു​​​മാ​​​യി 286 പോ​​​യി​​​ന്‍റോ​​​ടെ കി​​​രീ​​​ട​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ലാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.

ഏ​​​ഴു സ്വ​​​ർ​​​ണം, ഒ​​​ന്പ​​​തു വെ​​​ള്ളി, ഏ​​​ഴു വെ​​​ങ്ക​​​ലം എ​​​ന്നി​​​വ​​​യു​​​മാ​​​യി 71 പോ​​​യി​​​ന്‍റോ​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണു ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ആ​​​ദ്യ ദി​​​നം ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന തൃ​​​ശൂ​​​ർ ജി​​​ല്ല ആ​​​റു സ്വ​​​ർ​​​ണം, എ​​​ട്ടു വെ​​​ള്ളി, അ​​​ഞ്ചു വെ​​​ങ്ക​​​ലം എ​​​ന്നി​​​വ നേ​​​ടി 59 പോ​​​യി​​​ന്‍റോ​​​ടെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്.

സ​​​ബ് ജൂ​​​നിയ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ങ്ങാ​​​നൂ​​​ർ വി​​​പി​​​എ​​​സ് മ​​​ല​​​ങ്ക​​​ര എ​​​ച്ച്എ​​​സ്എ​​​സി​​​ലെ എ​​​സ്.​​​ആ​​​ർ. ശി​​​ഖ 200 മീ​​​റ്റ​​​ർ ഫ്രീ​​​സ്റ്റൈ​​​ലി​​​ൽ പു​​​തി​​​യ മീ​​​റ്റ് റി​​​ക്കാ​​​ർ​​​ഡ് സ്ഥാ​​​പി​​​ച്ചു. അ​​​ശ്വി​​​നി ജം​​​ഗ്ഷി​​​ലെ അ​​​ക്വാ​​​ട്ടി​​​ക് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ക്കു​​​ന്ന നീ​​​ന്ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ നാ​​​ളെ സ​​​മാ​​​പി​​​ക്കും.

Tags : StateSchoolSportsMeet Thiruvananthapuram Surge Sports

Recent News

Corehub Up