x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിഎംകെയിൽനിന്ന് 15 കോടി സംഭാവന വ​​​​ൻ പി​​​​ഴ​​​​വ്, ആ​​​​വ​​​​ർ​​​​ത്തി​​​​ക്കില്ലെ​​​​ന്നും സി​​​​പി​​​​ഐ

വെബ്ഡെസ്ക്
Published: November 19, 2026 06:56 AM IST | Updated: November 19, 2026 06:56 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ഡി​​​എം​​​കെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽനി​​​ന്ന് 15 കോ​​​​ടി​​​​രൂ​​​​പ സം​​​​ഭാ​​​​വ​​​​ന​​​യാ​​​യി സ്വീ​​​ക​​​രി​​​ച്ച​​​തു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യ വ​​​​ലി​​​​യൊ​​​​രു പി​​​​ഴ​​​​വാ​​​​യി​​​​രു​​​ന്നു​​​വെ​​​ന്ന് സി​​​​പി​​​​ഐ ത​​​​മി​​​​ഴ്നാ​​​​ട് ഘ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ കു​​​​റ്റ​​​​സ​​​​മ്മ​​​​തം. പി​​​​ന്നീ​​​​ടാ​​​​ണ് അബ​​​​ദ്ധം മ​​​​ന​​​​സി​​​​ലാ​​​​യ​​​​ത്. അ​​​​ത്ത​​​​രം സം​​​​ഭാ​​​​വ​​​​ന ഇ​​​നി സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​ച്ച​​​താ​​​യും സം​​​​സ്ഥാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം സം​​​സ്ഥാ​​​​ന ​സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വീ​​​​ര​​​​പാ​​​​ണ്ഡ്യ​​​​ൻ പ​​​​റ​​​​ഞ്ഞു.

2019 ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്താ​​​​ണു സി​​​പി​​​ഐ​​​ക്കു 15 കോ​​​ടി​​​രൂ​​​പ ല​​​ഭി​​​ച്ച​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​നു ന​​​​ൽ​​​​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ സി​​​​പി​​​​ഐ​​​​ക്കു 15 കോ​​​​ടി​​​യും സി​​​​പി​​​​എ​​​​മ്മി​​​​നു പ​​​​ത്ത് കോ​​​​ടി​​​​യും ന​​​​ൽ​​​​കി​​​​യെ​​​​ന്ന് ഡി​​​​എം​​​​കെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ട​​​തു​​​ക​​​ക്ഷി​​​ക​​​ൾ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം ഏ​​​റ്റു​​​വാ​​​ങ്ങു​​​ക​​​യും ചെ​​​യ്തു.

വ​​​​ൻ​​​​കി​​​​ട മു​​​​ത​​​​ലാ​​​​ളി​​​​മാ​​​​രി​​​​ൽ നി​​​​ന്നോ ബ​​​​ഹു​​​​രാ​​​​ഷ്‌​​​​ട്ര ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​നി​​​ന്നോ സം​​​​ഭാ​​​​വ​​​​ന വാ​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ലെ​​​ന്നും വീ​​​ര​​​പാ​​​ണ്ഡ്യ​​​ൻ പ​​​റ​​​ഞ്ഞു. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​നം.ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തെ ഫ​​​​ണ്ട് പി​​​​രി​​​​വ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : donation from DMK Deepika DeepikaNewspaper BreakingNews 15 crore donation from DMK

Recent News

Corehub Up