പ്രതീകാത്മക ചിത്രം
ബംഗളൂരു: 13 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകമെമ്പാടുമുള്ള ഗെയിമിംഗ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6' (ജിടിഎ 6) ഇന്ന് പുറത്തിറങ്ങുകയാണ്. ഗെയിം റിലീസ് ആഘോഷിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി നൽകുന്ന ആഗോള ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ കമ്പനികളും.
വൈസ് സിറ്റിയിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കാൻ ശമ്പളത്തോടുകൂടിയ അവധി മുതൽ നീണ്ട ഇടവേളകൾ വരെയാണ് വിവിധ സ്ഥാപനങ്ങൾ ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.ചെന്നൈ ആസ്ഥാനമായുള്ള ഇന്റീരിയർ ഡിസൈൻ സ്ഥാപനം ചെയർസ്കാർട്ടെ, പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ട്, ലോജിടെക് തുടങ്ങിയ പ്രമുഖ കമ്പനികൾ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2013-ൽ പുറത്തിറങ്ങിയ ജിടിഎ 5-ന് ശേഷം ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോക്ക്സ്റ്റാർ ഗെയിംസ് ജിടിഎ 6 അവതരിപ്പിക്കുന്നത്. ഗെയിമിനോടുള്ള ആവേശം കോർപ്പറേറ്റ് ഓഫീസുകളുടെ പ്രവർത്തനങ്ങളെപ്പോലും സ്വാധീനിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
Tags : GrandTheftAutoVI GTA 6 Grand Theft Auto VI Gaming Holiday Vice City boAt Inde by ChairsCarte Logitech Workplace Trends