അശോക് ധാവ്ളെ
ന്യൂഡൽഹി: അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) പ്രസിഡന്റായി അശോക് ധാവ്ളെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്കാനയിലെ നൽഗൊണ്ടയിൽ നടന്ന എഐകെഎസ് 36-ാമത് ദേശീയ സമ്മേളനത്തിൽ മലയാളിയായ ഡോ. വിജൂ കൃഷ്ണനെ ജനറൽ സെക്രട്ടറിയായും പുഷ്പേന്ദർ ത്യാഗിയെ ഫിനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ അശോക് ധാവ്ളെ 2017ൽ ഹരിയാനയിൽ നടന്ന എഐകെഎസ് 34-ാം അഖിലേന്ത്യാ സമ്മേളനത്തിലാണ് ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
Tags : AIKS President Deepika DeepikaNewspaper BreakingNews Ashok Dhawale AIKS President