പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിൽ രാത്രിജോലിക്ക് കുറഞ്ഞത് രണ്ടു സ്ത്രീകൾ മാത്രം മതിയെന്ന വ്യവസ്ഥ ഉൾപ്പെടുന്ന കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിമെന്റ് ഭേദഗതി ബില്ലിന്റെ കരട് ഇന്നലെ മന്ത്രിസഭയിൽ എത്തിയെങ്കിലും സമയക്കുറവിനെത്തുടർന്ന് അടുത്ത ആഴ്ചയിലേക്കു മാറ്റി.
നിലവിലെ നിയമപ്രകാരം രാത്രി ഷിഫ്റ്റിൽ ഏറ്റവും കുറഞ്ഞതു മൂന്നു സ്ത്രീകളെങ്കിലും ജോലിക്ക് ഉണ്ടെങ്കിൽ മാത്രമേ സ്ത്രീജീവനക്കാരെ രാത്രി ഡ്യൂട്ടിക്കു നിയോഗിക്കാൻ പാടുള്ളുവെന്നാണു വ്യവസ്ഥ. ഇതിലാണ് ഭേദഗതി വരുത്തുന്നത്.
ഏറ്റവും കുറഞ്ഞതു രണ്ടു സ്ത്രീകളെങ്കിലും ജോലി ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകളെ രാത്രി ജോലിക്ക് നിയോഗിക്കാമെന്ന വ്യവസ്ഥയാണ് പുതുതായി കൊണ്ടുവരുന്നത്.
സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് ഈ നിയമം കൊണ്ടുവന്നത്. രാത്രി ഷിഫ്റ്റിൽ രണ്ടു ജോലിക്കാർ എന്ന ആവശ്യം തൊഴിലുടമകളുടെ ഏറെനാളായുള്ള ആവശ്യമായിരുന്നു.
ഇതോടൊപ്പം വീട്ടുജോലിക്കാരുടെ സേവന-വേതന വ്യവസ്ഥകൾ ക്രമീകരിക്കുന്ന കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ബില്ലും അടുത്ത മന്ത്രിസഭയിലെത്തും. 30നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ഇവ പരിഗണനയ്ക്ക് എത്തിക്കാനാണു നീക്കം.
Tags : women for night Deepika DeepikaNewspaper BreakingNews At least two women for night shifts