Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women For Night

വ്യാ​പാ​ര-വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ രാ​ത്രി​ജോ​ലി​ക്ക് കുറഞ്ഞത് ര​ണ്ടു സ്ത്രീ​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വ്യാ​​​പാ​​​ര-വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ രാ​​​ത്രിജോ​​​ലി​​​ക്ക് കു​​റ​​ഞ്ഞ​​ത് ര​​​ണ്ടു സ്ത്രീ​​​ക​​​ൾ മാ​​​ത്രം മ​​​തി​​​യെ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​ൾ​​​പ്പെടു​​​ന്ന കേ​​​ര​​​ള ഷോ​​​പ്സ് ആ​​​ൻ​​​ഡ് എ​​​സ്റ്റാ​​​ബ്ലി​​​മെ​​​ന്‍റ് ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യെ​​​ങ്കി​​​ലും സ​​​മ​​​യ​​​ക്കു​​​റ​​​വി​​​നെത്തുട​​​ർ​​​ന്ന് അ​​​ടു​​​ത്ത ആ​​​ഴ്ച​​​യി​​​ലേ​​​ക്കു മാ​​​റ്റി.

നി​​​ല​​​വി​​​ലെ നി​​​യ​​​മപ്ര​​​കാ​​​രം രാ​​​ത്രി ഷി​​​ഫ്റ്റി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​തു മൂ​​​ന്നു സ്ത്രീ​​​ക​​​ളെ​​​ങ്കി​​​ലും ജോ​​​ലി​​​ക്ക് ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ സ്ത്രീജീ​​​വ​​​ന​​​ക്കാ​​​രെ രാ​​​ത്രി ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളു​​​വെ​​​ന്നാ​​​ണു വ്യ​​​വ​​​സ്ഥ. ഇ​​​തി​​​ലാ​​​ണ് ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​ത്.

ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു സ്ത്രീ​​​ക​​​ളെ​​​ങ്കി​​​ലും ജോ​​​ലി ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ളെ രാ​​​ത്രി ജോ​​​ലി​​​ക്ക് നി​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​ണ് പു​​​തു​​​താ​​​യി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.

സ്ത്രീ ​​​സു​​​ര​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഈ ​​​നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. രാ​​​ത്രി ഷി​​​ഫ്റ്റി​​​ൽ ര​​​ണ്ടു ജോ​​​ലി​​​ക്കാ​​​ർ എ​​​ന്ന ആ​​​വ​​​ശ്യം തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളു​​​ടെ ഏ​​​റെനാ​​​ളാ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടൊ​​​പ്പം വീ​​​ട്ടു​​​ജോ​​​ലി​​​ക്കാ​​​രു​​​ടെ സേ​​​വ​​​ന-വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള ഡൊ​​​മ​​​സ്റ്റി​​​ക് വ​​​ർ​​​ക്കേ​​​ഴ്സ് ബി​​​ല്ലും അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തും. 30നു ​​​തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് എ​​​ത്തി​​​ക്കാ​​​നാ​​​ണു നീ​​​ക്കം.

Latest News

Corehub Up