x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീൽസ് നിർമാതാക്കൾ മാധ്യമപ്രവർത്തകരല്ലെന്ന് ഡൽഹി പൊലിസ്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 19, 2026 07:03 AM IST | Updated: November 19, 2026 07:03 AM IST

സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: റീ​ൽ​സ് നി​ർ​മാ​താ​ക്ക​ളെ​യോ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രെ​യോ അം​ഗീ​കൃ​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ഡ​ൽ​ഹി പൊ​ലി​സ് സു​പ്രീം​കോ​ട​തി​യി​ൽ.

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പൊ​ലി​സ് നി​ഷ്പ​ക്ഷ​മാ​യി വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെയും വാ​ണി​ജ്യതാത്​പ​ര്യ​ത്തോ​ടെ റീ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​രു​ടെയും ഉ​ദ്ദേ​ശ്യ​ശു​ദ്ധി താ​ര​ത​മ്യം ചെ​യ്യേ​ണ്ട​താ​ണെ​ന്നും സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. വോ​ട്ടു​കൊ​ള്ള ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്തു എ​ന്നാ​രോ​പി​ച്ചു​ള്ള ഹ​ർ​ജി​യി​ൽ പൊ​ലി​സ് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന ഒ​ക്‌​ടോ​ബ​ർ 11ലെ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘ​ടി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പൊ​ലി​സ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കും റീ​ൽ മേ​ക്ക​ർ​മാ​ർ​ക്കും ബാ​ധ​ക​മ​ല്ല. അ​നു​മ​തി​യി​ല്ലാ​ത്ത പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളി​ൽ യ​ഥാ​ർ​ഥ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രെ​യും വേ​ർ​തി​രി​ച്ച​റി​യു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്.

പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​നും നീ​ക്കം​ചെ​യ്യു​ന്ന​തി​നും പൊ​തു​സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും മാ​ത്ര​മാ​ണ് പൊ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ല്ലാ​തെ നി​യ​മ​പ​ര​മാ​യ കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന ഏ​തെ​ങ്കി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു​വ​യ്ക്കാ​നോ നി​യ​ന്ത്രി​ക്കാ​നോ ത​ട​സ​പ്പെ​ടു​ത്താ​നോ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Tags : Delhi Police Deepika DeepikaNewspaper BreakingNews Reels creators are not journalists

Recent News

Corehub Up