International
പാരീസ്: ആഗോളതലത്തിൽ ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 67 ആണെന്നും ഇതിൽ 29 പേരെ വകവരുത്തിയത് ഇസ്രയേലാണെന്നും പത്രസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന അറിയിച്ചു.
2023 ഒക്ടോബറിൽ ആരംഭിച്ച ഗാസാ യുദ്ധത്തിനിടെ ഇസ്രേലി സേനയുടെ ആക്രമണത്തിൽ ആകെ 220 മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടത്. മൂന്നു വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കിയ രാജ്യമെന്ന കുപ്രസിദ്ധിയാണ് ഇസ്രയേലിനുണ്ടായിരിക്കുന്നത്.
ഗാസ കഴിഞ്ഞാൽ ഈ വർഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് മെക്സിക്കോയിലാണ് - ഒന്‍പതു പേർ.
യുദ്ധം നടക്കുന്ന യുക്രെയ്നും സുഡാനുമാണ് മാധ്യമപ്രവർത്തകർ കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങൾ.
Kerala
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരോടുള്ള കടക്ക് പുറത്ത് പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോവുക. വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ എവിടേയും വിളിച്ചയിടത്തേ പോകാന്‍ പാടുള്ളു. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെയിരുന്നാല്‍ നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിന് പകരം പുറത്ത് കടക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാകും. അത്രയേ ഉള്ളു – അദ്ദേഹം പറഞ്ഞു.