വിദർശ കെ. വിനോദ്
തിരുവനന്തപുരം: സംസ്ഥാനത്തിന് അഭിമാനമായി ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിന് കായിക വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി ഉടൻ നിയമനം നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. കേരളത്തിൽ തന്നെ തുടരാനുള്ള കായിക താരത്തിന്റെ താല്പര്യം പരിഗണിച്ചാണ് തീരുമാനം.
നിയമന ഉത്തരവ് തയാറാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉടൻ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
Tags : Shooting star Vidarsha