Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donation

അ​യോ​ധ്യ സം​ഭാ​വ​ന​ക്കൊ​ള്ള; ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള വി​വാ​ദം കൊ​ടും​പി​രി​കൊ​ണ്ട് നി​ൽ​ക്ക​വേ രാ​മ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും. യോ​ഗ​ത്തി​ൽ ച​മ്പ​ത് റാ​യി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജി അം​ഗീ​ക​രി​ക്കും.

ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് അ​യോ​ധ്യ​യി​ലാ​ണ് യോ​ഗം. എ​ന്നാ​ൽ രാ​ജി​വ​ച്ച പ​ദ​വി​ക​ളി​ലേ​ക്ക് ആ​രെ നി​യ​മി​ക്കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​തേ​സ​മ​യം ഇ​ന്ന​ത്തെ യോ​ഗ​ത്തി​ല്‍ ച​മ്പ​ത് റാ​യി പ​ങ്കെ​ടു​ത്തേ​ക്കി​ല്ല. ച​മ്പ​ത് റാ​യി​ക്ക് ക്ഷേ​ത്ര​ക്കൊ​ള്ള​യി​ല്‍ വീ​ണ്ടും കു​രു​ക്ക് മു​റു​ക​യ​യാ​ണ്.

അ​ഞ്ച് കോ​ടി വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​ത്തി​ൽ തീ​ര്‍​ത്ത രാ​മ​ച​രി​ത മാ​ന​സം ച​മ്പ​ത് റാ​യി​യു​ടെ അ​റി​വോ​ടെ വ​ഴി​പാ​ടാ​യി ന​ല്‍​കി​യെ​ന്നും ഇ​പ്പോ​ള്‍ ഒ​രു വി​വ​ര​വു​മി​ല്ലെ​ന്നും മു​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​സ് ല​ക്ഷ്മി നാ​രാ​യ​ണ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

 

National

പതിവ് തെറ്റിക്കാതെ ബദരിനാഥിലെത്തി മുകേഷ് അംബാനി; സംഭാവന പത്തു കോടി

ഡെറാഡൂൺ: ബദരിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍ക്ക് പത്തു കോടി രൂപ സംഭാവന നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അംബാനി സംഭാവന നല്‍കിയത്.

തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് അംബാനിയും കുടുംബവും ബദരീനാഥ് ധാമിലെത്തിയത്. പരമ്പരാഗതമായ രീതിയിലാണ് ക്ഷേത്ര അധികൃതര്‍ മുകേഷ് അംബാനിയെ സ്വീകരിച്ചത്. പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്തിയതിന് ശേഷം മുകേഷ് അംബാനി കേദാര്‍നാഥിലേക്ക് യാത്ര തിരിച്ചു.

ക്ഷേത്ര കമ്മിറ്റിക്ക് പത്തു കോടി സംഭാവന നല്‍കിയ ശേഷമാണ് മുകേഷ് അംബാനി മടങ്ങിയത്. ഈ സംഭാവന ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വികസനപ്രവര്‍ത്തങ്ങള്‍ നടത്താനും ഉപയോഗിക്കുമെന്നാണ് കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നത്.

എല്ലാ വര്‍ഷവും അംബാനി ബദരിനാഥ് ക്ഷേത്രം സന്ദര്‍ശിച്ച് സംഭാവന നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷവും ബദരിനാഥിലെത്തിയ അംബാനി പത്തു കോടി രൂപ സംഭാവന നല്‍കിയിരുന്നു. അതേസമയം, ഈ വര്‍ഷത്തെ ചാര്‍ധാം യാത്രയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ ഭക്തരുടെ വന്‍ തിരക്കാണ്.

National

രാമക്ഷേത്രം സംഭാവന തിരിമറി: മൂന്നംഗ സമിതി അന്വേഷിക്കും

ല​​​ക്നോ: അ​​​യോ​​​ധ്യ​​​യി​​​ൽ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ല​​​ഭി​​​ച്ച സം​​​ഭാ​​​വ​​​ന​​​യി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ മു​​​ന്നം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു.

രാ​​​മ​​​ജ​​​ന്മ​​​ഭൂ​​​മി ക്ഷേ​​​ത്രം ട്ര​​​സ്റ്റി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥന​​​പ്ര​​​കാ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥാ​​​ണ് ല​​​ക്നോ ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മി​​​ഷ​​​ണ​​​ർ വി​​​ജ​​​യ് വി​​​ശ്വ പ​​​ന്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.

Kerala

ഹൃദയദാനത്തിന്‍റെ ഓർമയിൽ ഒരു പുരസ്കാര സമർപ്പണം

കൊ​ച്ചി: മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഭ​ർ​ത്താ​വി​ന്‍റെ ഹൃ​ദ​യം മ​റ്റൊ​രാ​ൾ​ക്കു പ​കു​ത്തു ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത കാ​ട്ടി​യ ല​ത ശ​ർ​മ​യ്ക്ക് മ​ത​മൈ​ത്രി പു​ര​സ്കാ​രം.

2015 ൽ ​മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഡ്വ. നീ​ല​ക​ണ്ഠ ശ​ർ​മ​യു​ടെ ഹൃ​ദ​യ​മാ​ണ് അ​ന്ന് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മാ​ത്യു അ​ച്ചാ​ട​നു ന​ൽ​കി​യ​ത്.

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റും കേ​ര​ള ദ​ർ​ശ​ന​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​ന്ന​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ‌​കി​യ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​മാ​ണ് ല​ത ശ​ർ​മ​യ്ക്കു പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ച​ത്.

ഹൃ​ദ​യം മ​റ്റൊ​രാ​ൾ​ക്കു ന​ൽ​കു​ന്ന​തും അ​തി​നു സ​മ്മ​തം ന​ൽ​കു​ന്ന കു​ടും​ബ​വും ന​ന്മ​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് ഡോ. ​ജോ​സ് ചാ​ക്കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ദ്യ​മാ​യാ​ണു ഒ​രു ഹൃ​ദ​യം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വ്യോ​മ​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കാ​നും വി​ജ​യ​ക​ര​മാ​ക്കാ​ൻ സാ​ധി​ച്ച​തി​ലും അ​ന്ന് അ​തി​നു സ​മ്മ​തം ന​ൽ​കി​യ ല​താ ശ​ർ​മ്മ​യെ നേ​രി​ൽ കാ​ണാ​നും അ​വ​രെ ആ​ദ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ലും സ​ന്തോ​ഷ​മു​ണ്ട്. ഇ​തൊ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. മ​റ്റു​ള്ള അ​നേ​ക​ർ​ക്ക് ഇ​തു പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഡോ. ​പെ​രി​യ​പ്പു​റം പ​റ​ഞ്ഞു.

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നി​ൽ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ റെ​യി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും മു​ൻ ഡി​ജി​പി​യു​മാ​യ ലോ​ക്നാ​ഥ് ബ​ഹ​റ, ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ, കേ​ര​ള ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ എ.​പി. മ​ത്താ​യി, കെ​എ​സ്ആ​ർ​ടി​സി മു​ൻ ഡ​യ​റ​ക്ട​ർ സ​ലിം പി. ​മാ​ത്യു, ദ​ർ​ശ​ന​വേ​ദി ഡ​യ​റ​ക്ട​ർ ടോ​മി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​മ്പ​ളം ര​വി, ല​ത ശ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്‍റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.

ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്‍റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും.

ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

NRI

എ​സ്എം​സി​സി​യു​ടെ കാ​രു​ണ്യ​ഹ​സ്തം നൂ​റ്റി​യ​മ്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്

മ​യാ​മി: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത്‌​ലി​ക് കോ​ണ്‍​ഗ്ര​സ് മ​യാ​മി ചാ​പ്റ്റ​റി​ന്‍റെ (ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് കാ​ത്ത്‌​ലി​ക് ഫോ​റോ​ന ച​ര്‍​ച്ച്) നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ഇ​ടു​ക്കി​യി​ല്‍ നൂ​റ്റി​യ​മ്പ​തി​ല്‍​പ​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ - പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യു​ള്ള സൗ​ജ​ന്യ കൂ​പ്പ​ണു​ക​ള്‍ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ര്‍​ജ് ക​ത്തീ​ഡ്ര​ല്‍ പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ല്‍ ഇ​ടു​ക്കി ജി​ല്ല എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Business

പെ​പ്പ​ർ ക്രി​യേ​റ്റീ​വ് അ​വാ​ർ​ഡ് ദാ​നം നാ​ളെ

കൊ​​​​ച്ചി: ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​ൻ പ​​​​ര​​​​സ്യ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ പെ​​​​പ്പ​​​​ർ ക്രി​​​​യേ​​​​റ്റീ​​​​വ് അ​​​​വാ​​​​ർ​​​​ഡ് ദാ​​​ന​​​ത്തി​​​ന്‍റെ ​ 19-ാമ​​​​ത് പ​​​​തി​​​​പ്പ് നാ​​​​ളെ വൈ​​​കു​​​ന്നേ​​​രം 6.30 മു​​​​ത​​​​ൽ കൊ​​​​ച്ചി ലെ ​​​​മെ​​​​റി​​​​ഡി​​​​യ​​​​നി​​​​ൽ ന​​​​ട​​​​ക്കും.

ഒ​​​​ഗി​​​​ൽ​​​​വി ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​ൻ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ സോ​​​​ണ​​​​ൽ ഡ​​​​ബ്രാ​​​​ൾ ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും. ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ജൂ​​​​റി അം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ബാ​​​​ങ് ഇ​​​​ൻ ദ് ​​​​മി​​​​ഡി​​​​ൽ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നും സി​​​​സി​​​​ഒ​​​​യു​​​​മാ​​​​യ പ്ര​​​​താ​​​​പ് സു​​​​ത​​​​ൻ, ഒ​​​​ഗി​​​​ൽ​​​​വി ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ ക്രി​​​​യേ​​​​റ്റീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ രാ​​​​ജീ​​​​വ് റാ​​​​വു എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും.

ഏ​​​​ജ​​​​ൻ​​​​സി ഓ​​​​ഫ് ദി ഇ​​​​യ​​​​ർ, റീ​​​​ജ​​​​ൺ സ്പെ​​​​സി​​​​ഫി​​​​ക് ഏ​​​​ജ​​​​ൻ​​​​സി ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ർ, അ​​​​ഡ്വ​​​​ർ​​​​ടൈ​​​​സ​​​​ർ ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ർ അ​​​​വാ​​​​ർ​​​​ഡ്, സ്പെ​​​​ഷ​​​​ൽ അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെയുള്ളവയാണ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

Business

വാ​​റ​​ൻ ബ​​ഫ​​റ്റ് ആ​​റു ബി​​ല്യ​​ണ്‍ ബെ​​ർ​​ക്ക്ഷെ​​യ​​ർ ഓ​​ഹ​​രി​​ക​​ൾ ദാ​​നം ചെ​​യ്തു

ന്യൂ​​യോ​​ർ​​ക്ക്: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് റി​ക്കാ​ർ​ഡ് സം​ഭാ​വ​ന​യു​മാ​യി പ്ര​മു​ഖ ഓ​ഹ​രി നി​ക്ഷേ​പ​ക​നാ​യ വാ​റ​ന്‍ ബ​ഫ​റ്റ്. ബ​​ഫ​​റ്റ് ബെ​​ർ​​ക്ക്ഷെ​​യ​​ർ ഹാ​​ത്ത്‌‌വേയി​​ലെ ആ​​റു ബി​​ല്യ​​ണ്‍ ഡോ​​ള​​ർ (600 കോടി രൂപ) ഗേ​​റ്റ്സ് ഫൗ​​ണ്ടേ​​ഷ​​നും നാ​​ല് കു​​ടും​​ബ ചാ​​രി​​റ്റി​​ക​​ൾ​​ക്കും സം​​ഭാ​​വ​​ന ചെ​​യ്തു. ഏകദേശം ര​​ണ്ട് പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​ന്പ് ത​​ന്‍റെ സ​​ന്പ​​ത്ത് ദാ​​നം ചെ​​യ്യാ​​ൻ തു​​ട​​ങ്ങി​​യ​​തി​​നു​​ശേ​​ഷം അ​​ദ്ദേ​​ഹം ന​​ൽ​​കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വാ​​ർ​​ഷി​​ക സം​​ഭാ​​വ​​ന​​യാ​​ണി​​ത്.
ഏ​​ക​​ദേ​​ശം 12.36 മി​​ല്യ​​ണ്‍ ബെ​​ർ​​ക്ക്ഷെ​​യ​​ർ ക്ലാ​​സ് ബി ​​ഓ​​ഹ​​രി​​ക​​ൾ സം​​ഭാ​​വ​​ന ചെ​​യ്ത​​തോ​​ടെ ബ​​ഫ​​റ്റി​​ന്‍റെ ചാ​​രി​​റ്റി​​ക​​ൾ​​ക്കു​​ള്ള മൊ​​ത്തം സം​​ഭാ​​വ​​ന 60 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ല​​ധി​​കം ആ​​യി.


ഗേ​​റ്റ്സ് ഫൗ​​ണ്ടേ​​ഷ​​ന് 9.43 മി​​ല്യ​​ണ്‍ ഓ​​ഹ​​രി​​ക​​ളും, സൂ​​സ​​ൻ തോം​​സ​​ണ്‍ ബ​​ഫ​​റ്റ് ഫൗ​​ണ്ടേ​​ഷ​​ന് 943,384 ഓ​​ഹ​​രി​​ക​​ളും, മ​​ക്ക​​ളാ​​യ ഹൊ​​വാ​​ർ​​ഡ്, സൂ​​സി, പീ​​റ്റ​​ർ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന മൂ​​ന്ന് ചാ​​രി​​റ്റി​​ക​​ൾ​​ക്കും 660,366 ഓ​​ഹ​​രി​​ക​​ളും അ​​ദ്ദേ​​ഹം സം​​ഭാ​​വ​​ന ചെ​​യ്തു. 94 വ​​യ​​സു​​ള്ള ബ​​ഫ​​റ്റ് 2006 മു​​ത​​ലാ​​ണ് ത​​ന്‍റെ സ​​ന്പ​​ത്ത് ദാ​​നം ചെ​​യ്യാ​​ൻ തു​​ട​​ങ്ങി​​യ​​ത്.


ബെ​​ർ​​ക്ക്ഷെ​​യ​​റി​​ന്‍റെ ഓ​​ഹ​​രി​​ക​​ളി​​ൽ 13.8 ശ​​ത​​മാ​​നം ഇ​​പ്പോ​​ഴും വാ​​റ​​ൻ ബ​​ഫ​​റ്റി​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ട്.


ഫോ​​ബ്സ് മാ​​സി​​ക​​യു​​ടെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച്, ഈ ​​സം​​ഭാ​​വ​​ന​​ക​​ൾ​​ക്കു മു​​ന്പ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ 152 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​ത് അ​​ദ്ദേ​​ഹ​​ത്തെ ലോ​​ക​​ത്തി​​ലെ അ​​ഞ്ചാ​​മ​​ത്തെ ഏ​​റ്റ​​വും ധ​​നി​​ക​​നാ​​യ വ്യ​​ക്തി​​യാ​​ക്കി.


പു​തി​യ സം​ഭാ​വ​ന​ക​ൾ​ക്കു ശേ​ഷം ബ​ഫ​റ്റ് സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തെ​ത്തും. ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​ദ്ദേ​ഹം സം​ഭാ​വ​ന 5.3 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ​യും ന​വം​ബ​റി​ൽ കു​ടും​ബ ചാ​രി​റ്റി​ക​ൾ​ക്ക് 1.14 ബി​ല്യ​ണ്‍ ഡോ​ള​ർ കൂ​ടി സം​ഭാ​വ​ന ചെ​യ്തു. ജൂ​ണി​ലെ സം​ഭാ​വ​ന​യെ​യാ​ണ് ഇ​പ്പോ​ൾ മ​റി​ക​ട​ന്ന​ത്.
സ്വ​ത്തി​ന്‍റെ 99.5 ശ​ത​മാ​ന​വും മ​ര​ണ​ശേ​ഷം മ​ക്ക​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലു​ള്ള ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു കൊ​ണ്ട് ത​ന്‍റെ വി​ല്‍​പ​ത്രം അ​ദ്ദേ​ഹം തി​രു​ത്തി എ​ഴു​തി​യ​ത് ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ്.
ത​ന്‍റെ മ​ര​ണ​ത്തോ​ടെ ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​നു​ള്ള സം​ഭാ​വ​ന​ക​ള്‍ നി​ര്‍​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ബ​ഫ​റ്റ് ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പ​റ​ഞ്ഞി​രു​ന്നു. മ​ക്ക​ളാ​യ സൂ​സി ബ​ഫ​റ്റി​ന് 71 വ​യ​സും ഹോ​വാ​ര്‍​ഡ് ബ​ഫ​റ്റി​ന് 70 വ​യ​സും പീ​റ്റ​ര്‍ ബ​ഫറ്റി​ന് 67 വ​യ​സു​മാ​ണ് ഉ​ള​ള​ത്. വാ​റ​ന്‍ ബ​ഫ​റ്റി​ന്‍റെ സ്വ​ത്ത് വി​ത​ര​ണം ചെ​യ്യാ​ന്‍ അ​വ​ര്‍​ക്ക് ഒ​രു പ​തി​റ്റാ​ണ്ടോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Charity News

ടെ​ൽ​സ​ണ് നാ​ലാം​ഘ​ട്ട സ​ഹാ​യം കൈ​മാ​റി

കോ​ട്ട​യം: വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​ന് ചി​കി​ത്സാ സ​ഹാ​യം തേ​ടി​യ കു​മാ​ര​ന​ല്ലൂ​ർ പ​രു​ത്തി​ക്കാ​ട് വീ​ട്ടി​ൽ ടെ​ൽ​സ​ണ് ദീ​പി​ക വാ​യ​ന​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന്‍റെ നാ​ലാം​ഘ​ട്ടം കൈ​മാ​റി. 52,000 രൂ​പ​യാ​ണ് നാ​ലാം​ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ​ത്. ഇ​തോ​ടെ നാ​ല് ഘ​ട്ട​മാ​യി 3.80 ല​ക്ഷം രൂ​പ ടെ​ൽ​സ​ണ് കൈ​മാ​റി.

രാ​ഷ്ട്ര​ദീ​പി​ക ചീ​ഫ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ എം.​എം.​ ജോ​ർ​ജാ​ണ് നാ​ലാം​ഘ​ട്ട തു​ക​യു​ടെ ചെ​ക്ക് ന​ൽ​കി​യ​ത്. വാ​യ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തി​ന് കു​ടും​ബം ന​ന്ദി അ​റി​യി​ച്ചു.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ടെ​ൽ​സ​ൺ ദീ​ർ​ഘ​കാ​ല​മാ​യി വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്. നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന് ല​ഭി​ച്ചി​രു​ന്ന ഏ​ക വ​രു​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ടു കു​ട്ടി​ക​ളും ഭാ​ര്യ​യും ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ത്തെ അ​ല്ല​ലി​ല്ലാ​തെ പോ​റ്റി​യി​രു​ന്ന​ത്.

എ​ട്ടു വ​ർ​ഷം മു​ൻ​പാ​ണ് വൃ​ക്ക​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​രു​ന്നു​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​തി​മാ​സം ഏ​ഴാ​യി​രം രൂ​പ​യോ​ളം കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്ന സ്ഥി​തി​യാ​ണ്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ക്ക​മാ​റ്റി​വ​യ്ക്കാ​തെ ഇ​നി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി. ഇ​തോ​ടെ​യാ​ണ് കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. വൃ​ക്ക വ​ലു​താ​കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ര​ണ്ടു ഓ​പ്പ​റേ​ഷ​നു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

ഭാ​ര്യ റീ​ന വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ഓ​പ്പ​റേ​ഷ​നും അ​നു​ബ​ന്ധ ചി​ല​വു​ക​ൾ​ക്കു​മാ​യി ല​ക്ഷ​ങ്ങ​ളാ​ണ് കു​ടും​ബം ക​ണ്ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. സ്വ​ന്തം വീ​ടു​പോ​ലു​മി​ല്ലാ​തെ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബം നി​ത്യ​ചി​ല​വി​ന് പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സ്ഥി​തി​യി​ലാ​ണ്. ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ എ​ബി​ന്‍റെ​യും ആ​റാം ക്ലാ​സു​കാ​ര​ൻ ആ​ൽ​ബി​ന്‍റെ​യും പ​ഠ​നം സാ​മ്പ​ത്തി​ക പ​രാ​തീ​ന​ത​ക​ളെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

രോ​ഗാ​വ​സ്ഥ മാ​റി കു​ടും​ബ​ത്തി​ന്‍റെ ത​ണ​ലാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ടെ​ൽ​സ​ണ്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​നാ​ണ് സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കൈ​ക​ൾ നീ​ട്ടി​യ​ത്.

Charity News

ജെ​റ​മി​യ​യു​ടെ കൈ​പി​ടി​ച്ച് വാ​യ​ന​ക്കാ​ർ

എ​ട്ടാം വ​യ​സി​ൽ അ​ർ​ബു​ദ ബാ​ധി​ത​നാ​യി വേ​ദ​ന​ക​ളോ​ട് മ​ല്ലി​ടു​ന്ന ജെ​റ​മി​യ പ്ര​ശാ​ന്തി​ന് ദീ​പി​ക ഡോ​ട്ട്കോം വാ​യ​ന​ക്കാ​രു​ടെ സ​ഹാ​യ​വ​ർ​ഷം. ചി​കി​ത്സാ ചി​ല​വു​ക​ൾ​ക്കാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​ക​ഥ​യ​റി​ഞ്ഞ് നി​ര​വ​ധി സു​മ​ന​സു​ക​ളാ​ണ് കൈ​ത്താ​ങ്ങാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. വാ​യ​ന​ക്കാ​ർ ന​ൽ​കി​യ 2.50 ല​ക്ഷം രൂ​പ രാ​ഷ്ട്ര​ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് കു​ട്ടി​യു​ടെ പി​താ​വി​ന് കൈ​മാ​റി. സു​മ​ന​സു​ക​ളു​ടെ സ്നേ​ഹ​ത്തി​ന് കു​ടും​ബം ന​ന്ദി അ​റി​യി​ച്ചു.

കോ​ട്ട​യം ജി​ല്ല​യി​ലെ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൊ​ടു​ങ്ങൂ​ർ, ഒ​ന്നാം മൈ​ലി​ൽ പ്ര​ശാ​ന്ത് ജോ​സ​ഫ് - അ​നു​പ​മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു​മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ് ജെ​റ​മി​യ. തോ​ളി​ന് ക​ടു​ത്ത വേ​ദ​ന​യും കൈ​ക​ൾ ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തും മ​റ്റു ചി​ല ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ടി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക്ക് ര​ക്താ​ർ​ബു​ദം ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ​സ്ഥി​തി തീ​ർ​ത്തും മോ​ശ​മാ​യ​തി​നാ​ൽ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ജെ​റ​മി​യ​യു​ടെ ചി​കി​ത്സ ആ​രം​ഭി​ച്ചു. വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും അ​വ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ നി​ന്നും രോ​ഗ​വി​മു​ക്ത​നാ​യി പു​റ​ത്തി​റ​ങ്ങി കൂ​ട്ടു​കാ​ർ​ക്കും കൂ​ടെ​പ്പി​റ​പ്പി​നു​മൊ​പ്പം ക​ളി​ച്ചും ചി​രി​ച്ചും പ​ഠി​ച്ചും മു​ന്നേ​റ​ണ​മെ​ന്നാ​ണ്.

പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ​ക്കാ​യി ഏ​ഴു​ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​റി​യി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ നാ​ലു​ല​ക്ഷം രൂ​പ​യി​ല​ധി​കം ചി​ല​വാ​യി​ക്ക​ഴി​ഞ്ഞു. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഒ​ന്നു​മി​ല്ലാ​ത്ത പ്ര​ശാ​ന്തും കു​ടും​ബ​വും വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​വ​രെ വ​രി​ഞ്ഞു​മു​റു​ക്കു​ന്പോ​ഴും ത​ന്‍റെ കു​ഞ്ഞി​നാ​യി ഈ ​മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കാ​കു​ന്ന പോ​ലെ പ​ണ​മു​ണ്ടാ​ക്കി ചി​കി​ത്സി​ച്ചു. എ​ങ്കി​ലും മു​ന്നോ​ട്ടു​ള്ള ചി​കി​ത്സ​ക്ക് ഇ​നി​യും ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ണ്ട് എ​ന്ന​ത് ഇ​വ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ർ​ധ​ര​രാ​യ ഈ ​കു​ടും​ബ​ത്തി​ന് ചി​കി​ത്സാ ചി​ല​വു​ക​ൾ താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സു​മ​ന​സു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​നീ​ട്ടി​യ​ത്.

Latest News

Corehub Up