x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘എ​ന്‍റെ വ​സ്ത്ര​വും ആ​ഭ​ര​ണ​ങ്ങ​ളും എ​ന്‍റെ ആ​ത്മ​വി​ശ്വാ​സം’ സൈ​ബ​ർ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ആ​ൻ​സി സോ​ജ​ന്‍റെ മ​റു​പ​ടി

സെ​ബി മാ​ളി​യേ​ക്ക​ൽ
Published: October 1, 2026 02:58 AM IST | Updated: October 1, 2026 02:58 AM IST

ആ​ൻ​സി സോ​ജ​ൻ

നേ​ടി​യ മെ​ഡ​ലു​ക​ളും പി​ന്ത​ള്ളി​യ ദൂ​ര​വും അ​ള​വു​കോ​ലാ​കേ​ണ്ടി​ട​ത്ത്, വ​സ്ത്ര​ത്തി​ന്‍റെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും പേ​രി​ൽ ആ​ക്ര​മി​ക്കു​ന്ന സൈ​ബ​ർ വി​മ​ർ​ശ​ക​ർ​ക്ക് മ​ല​യാ​ളി ലോം​ഗ്ജം​പ് താ​രം ആ​ൻ​സി സോ​ജ​ന്‍റെ മ​റു​പ​ടി.

“ഇ​ഷ്ട​മു​ള്ള വ​സ്ത്ര​വും ആ​ഭ​ര​ണ​ങ്ങ​ളും ഹെ​യ​ർ പി​ന്നു​ക​ളും ഹെ​ഡ്ബാ​ൻ​ഡും ധ​രി​ക്കു​ന്ന​ത് എ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​തെ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​മാ​ണ്. അ​തി​ൽ മ​റ്റാ​രും ഇ​ട​പെ​ടേ​ണ്ട​തി​ല്ല. മ​ത്സ​ര​വേ​ദി​യി​ൽ ഞാ​ൻ എ​ങ്ങ​നെ ഒ​രു​ങ്ങ​ണ​മെ​ന്ന​ത് എ​ന്‍റെ ഇ​ഷ്ട​മ​ല്ലേ. ഇ​വ​യെ​ല്ലാം ധ​രി​ക്കു​മ്പോ​ഴാ​ണ് എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സം കൂ​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ൾ എ​നി​ക്കു മു​മ്പേ ആ​ഭ​ര​ണ​ങ്ങ​ളും ഹെ​ഡ്ബാ​ൻ​ഡു​ക​ളും ഹെ​യ​ർ ആ​ക്സ​സ​റീ​സു​ക​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത് ക​ണ്ടി​ട്ടി​ല്ലേ. ഒ​രു​ഡ​സ​ൻ കു​ണു​ക്ക് അ​ഴി​ച്ചു​വ​ച്ചാ​ൽ, ക​ണ്ണെ​ഴു​താ​തി​രു​ന്നാ​ൽ സ്വ​ർ​ണം കി​ട്ടു​മാ​യി​രു​ന്നു എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് എ​ത്ര ബാ​ലി​ശ​മാ​ണ്. 6.88 മീ​റ്റ​ർ ചാ​ടി ഞാ​ൻ ദേ​ശീ​യ റി​ക്കാ​ർ​ഡി​ട്ട​പ്പോ​ഴും ഇ​വ​യെ​ല്ലാം ധ​രി​ച്ചി​രു​ന്നു.

ന​ഗോ​യ​യി​ൽ സ്വ​ർ​ണം ത​ന്നെ​യാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. പ​ക്ഷേ, അ​ന്നെ​ന്‍റെ ദി​വ​സ​മാ​യി​രു​ന്നി​ല്ല. കാ​ലാ​വ​സ്ഥ​യും അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ വെ​ള്ളി​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ര​ണ്ടു വെ​ള്ളി​യെ​ന്ന​ത് ചെ​റി​യൊ​രു നേ​ട്ട​മ​ല്ല​ല്ലോ. മു​ഖ​മി​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​ണ് പ​ല വി​മ​ർ​ശ​ന​ങ്ങ​ളും. സ്പോ​ർ​ട്സി​നെ സ്നേ​ഹി​ക്കു​ന്ന​വ​രോ സ്പോ​ർ​ട്‌​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രോ ആ​രും ഇ​ങ്ങ​നെ ചെ​യ്യി​ല്ല എ​ന്നാ​ണെ​ന്‍റെ വി​ശ്വാ​സം.

ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നും ഞാ​ൻ ത​ള​രി​ല്ല. മോ​ട്ടി​വേ​റ്റ് ചെ​യ്യേ​ണ്ട​വ​ർ കാ​മ്പി​ല്ലാ​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി വ​രു​മ്പോ​ൾ എ​ന്താ​ണു പ​റ​യു​ക. മെ​ഡ​ൽ നേ​ടു​മ്പോ​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി ഒ​ട്ടേ​റെ പേ​ർ വ​രും. പ​ക്ഷേ, ഇ​ത്ത​രം സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് ആ​ഞ്ഞ​ടി​ക്കേ​ണ്ട​ത്. താ​ര​ത്തി​ന്‍റെ വേ​ഷ​ത്തി​ന​പ്പു​റം അ​വ​ർ നേ​ടു​ന്ന നേ​ട്ട​ങ്ങ​ളാ​ണ് കാ​യി​ക​ലോ​കം വി​ല​യി​രു​ത്തേ​ണ്ട​ത്’’- ജ​പ്പാ​നി​ലെ ന​ഗോ​യ​യി​ൽ​നി​ന്ന് ആ​ൻ​സി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

2026 ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​നി​താ ലോം​ഗ്ജം​പ് ഫൈ​ന​ലി​ൽ ആ​ദ്യ അ​ഞ്ച് റൗ​ണ്ടി​ലും തൃ​ശൂ​ർ നാ​ട്ടി​ക സ്വ​ദേ​ശി​യാ​യ ആ​ൻ​സി​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്. എ​ന്നാ​ൽ, ആ​റാം ശ്ര​മ​ത്തി​ൽ ചൈ​നീ​സ് താ​രം ഹ്വാ​ങ് യി​ങ്‌​യി​ങ് ആ​ൻ​സി​യെ മ​റി​ക​ട​ന്ന് സ്വ​ർ​ണം കരസ്ഥമാക്കി .

6.55 മീ​റ്റ​റു​മാ​യി ഹ്വാ​ങ് യി​ങ്‌​യി​ങ് സ്വ​ർ​ണ​വും 6.53 ക്ലി​യ​ർ ചെ​യ്ത ആ​ൻ​സി വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ൻ​സി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ൻ​സി​ക്കു പി​ന്തു​ണ​യു​മാ​യി കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ അട​ക്കം രം​ഗ​ത്തെ​ത്തി. 2022 ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ആ​ൻ​സി വെ​ള്ളി നേ​ടി​യി​രു​ന്നു.

വി​മ​ർ​ശ​ക​ർ​ക്കു​ള്ള മ​റു​പ​ടി ലോം​ഗ്ജം​പ് പി​റ്റി​ൽ​ത​ന്നെ ന​ൽ​ക​ണ​മെ​ന്നാ​ണാ​ഗ്ര​ഹം എ​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണ് ആ​ൻ​സി, ദീ​പി​ക​യോ​ടു​ള്ള പ്ര​തി​ക​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Myclothes Jewelry Myconfidence AnsiSojan Replay Cybercriticism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up