x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​റ്റു തി​രു​ത്തും, തി​രി​ച്ചു​വ​രും: എം.​വി. ഗോ​വി​ന്ദ​ൻ 

വെബ് ഡെസ്ക്
Published: October 1, 2026 02:41 AM IST | Updated: October 1, 2026 02:41 AM IST

തൃ​ശൂ​ർ: സം​ഘ​ട​നാ​ത​ല​ത്തി​ൽ തി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രു​ത്തി സി​പി​എ​മ്മും ഇ​ട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ങ്ങ​ളും കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തി​രി​ച്ചു​വ​രു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി ജി​ല്ലാ വി​പു​ലീ​കൃ​ത​ക​മ്മി​റ്റി​യി​ൽ വ്യ​ക്ത​മാ​ക്കി. സം​ഘ​ട​നാ​രം​ഗ​ത്തു​ണ്ടാ​യ പോ​രാ​യ്മ​ക​ളെ​പ്പ​റ്റി​യും അ​തി​ന​ടി​സ്ഥാ​ന​പ്പെ​ടു​ത്തി വ​രു​ത്തേ​ണ്ട തി​രു​ത്ത​ലു​ക​ളെ​ക്കു​റി​ച്ചു​മാ​ണു വി​പു​ലീ​ക​രി​ച്ച ജി​ല്ലാ​ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്നും തെ​റ്റു​ക​ൾ തി​രു​ത്തി കാ​ര്യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​ക​ത​ന്നെ​യാ​ണു പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ ജ​ന​കീ​യ അ​ടി​ത്ത​റ ഉ​റ​പ്പി​ക്കു​ന്ന​താ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 38 സീ​റ്റു​ക​ളി​ൽ മു​ന്പ് 15 സീ​റ്റു​ക​ളി​ൽ മാ​ത്രം ജ​യി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 18 സീ​റ്റി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി​ക്കു സാ​ധി​ച്ചു. കു​റ​ച്ച് സീ​റ്റു​ക​ളു​ടെ വി​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എ​മ്മി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും എ​ഴു​തി​ത്ത​ള്ളാ​ൻ നോ​ക്കു​ന്ന​വ​ർ​ക്ക് അ​തി​ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ പാ​ർ​ട്ടി മ​റു​പ​ടി ന​ൽ​കും.

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ രാ​ഷ്ട്രീ​യ ഉ​പ​ക​ര​ണ​മാ​ക്കി​മാ​റ്റി സി​പി​എ​മ്മി​നെ​യും നേ​താ​ക്ക​ളെ​യും വേ​ട്ട​യാ​ടാ​നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​ർ ബാ​ങ്ക് കേ​സി​ൽ പ്ര​തി​ക​ളാ​യ​വ​രെ മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​ജ​മൊ​ഴി​ക​ൾ ഉ​ണ്ടാ​ക്കി പാ​ർ​ട്ടി​നേ​താ​ക്ക​ളെ പ്ര​തി​ചേ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണു ചെ​യ്ത​ത്. പി​ണ​റാ​യി വി​ജ​യ​നെ​യും മ​റ്റു നേ​താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് സ​മാ​ന വേ​ട്ട​യാ​ട​ലാ​ണു ന​ട​ക്കു​ന്ന​ത്.

റെ​യ്ഡു​ക​ളു​ടെ പേ​രി​ൽ കു​ടും​ബ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യും എ​ഴു​തി​വാ​ങ്ങു​ന്ന വ്യാ​ജ​മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ച​മ​യ്ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ഴു​തി​വാ​ങ്ങി​യ മൊ​ഴി​ക​ൾ പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ടെ​ന്നും യാ​തൊ​രു തെ​ളി​വു​മി​ല്ലാ​ത്ത ഈ ​ആ​രോ​പ​ണ​ങ്ങ​ളെ രാ​ഷ‌്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : correct mistakes M.V. Govindan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up