x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സി​ന് 350 വാ​ഹ​നം വാ​ങ്ങാ​ൻ 45 കോ​ടി അ​നു​വ​ദി​ച്ചു

വെബ്ഡെസ്ക്
Published: October 1, 2026 02:50 AM IST | Updated: October 1, 2026 02:50 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് സേ​​​ന​​​യ്ക്ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ പ​​​ണം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ തീ​​​രു​​​മാ​​​നം.

ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു​​​മാ​​​യി 350 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നാ​​​യി 45 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

പ​​​ല പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​നു​​​ക​​​ളി​​ലെ​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും ഓ​​​ടു​​​ക​​​യാ​​​ണ്. 20 വ​​​ർ​​​ഷ​​​മാ​​​ണ് പൊ​​​ലി​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്. കൂ​​​ടു​​​ത​​​ലും ബൊ​​​ലേ​​​റോ ജീ​​​പ്പു​​​ക​​​ൾ വാ​​​ങ്ങാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​​ന്നോ​​​വ ക്രി​​​സ്റ്റ​​​ക​​​ളും വാ​​​ങ്ങും.

പൊ​​​ലി​​​സ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഫ​​​ണ്ടി​​​ൽനി​​​ന്നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ക. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​ജ​​​ൻ​​​ഡ​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Sanctioned PoliceVehicles Purchase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up