Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Purchase

ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേടി കെ​എ​സ്ഇ​ബി; വൈ​ദ്യു​തി വാ​ങ്ങു​ന്ന​തു വൈ​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കെ​​​എ​​​സ്ഇ​​​ബി പു​​​റ​​​ത്തു​​​നി​​​ന്ന് ഹ്ര​​​സ്വ​​​കാ​​​ല​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്ക് വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഹി​​​യ​​​റിം​​​ഗി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

വി​​​വി​​​ധ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ക​​​രാ​​​റി​​​ലേ​​​ര്‍​പ്പെ​​​ടാ​​​ന്‍ കെ​​​എ​​​സ്ഇ​​​ബി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​നോ​​​ട് അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും കെ​​​എ​​​സ്ഇ​​​ബി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ​​​ന​​​ട​​​ന്ന ഹി​​​യ​​​റിം​​​ഗി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ച​​​താ​​​ണ് തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ വ​​​ന്ന​​​ത്.

ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ ടി.​​​കെ. ജോ​​​സ് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വൈ​​​ദ്യു​​​തി ന​​​ൽ​​​കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ളും ഹി​​​യ​​​റിം​​​ഗി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

സെ​​​പ്റ്റം​​​ബ​​​ര്‍ മു​​​ത​​​ല്‍ അ​​​ടു​​​ത്ത വ​​​ര്‍​ഷം മേ​​​യ് വ​​​രെ​​​യു​​​ള്ള ഹ്ര​​​സ്വ​​​കാ​​​ല ക​​​രാ​​​റി​​​നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി നീ​​​ക്കം ന​​​ട​​​ത്തി​​​യ​​​ത്. യൂ​​​ണി​​​റ്റി​​​ന് 12.50 രൂ​​​പ​​​വ​​​രെ​​​യാ​​​ണ് വൈ​​​ദ്യു​​​തി ക​​​മ്പ​​​നി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ടാ​​​റ്റ, ജി​​​ന്‍​ഡാ​​​ല്‍ തു​​​ട​​​ങ്ങി എ​​​ട്ട് ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി പ്രാ​​​ഥ​​​മി​​​ക ച​​​ര്‍​ച്ച ന​​​ട​​​ത്തി. അ​​​ടു​​​ത്ത​​​മാ​​​സം മു​​​ത​​​ല്‍ അ​​​ടു​​​ത്ത വ​​​ര്‍​ഷം മേ​​​യ് 15 വ​​​രെ 200 മു​​​ത​​​ല്‍ 1000 മെ​​​ഗാ​​​വാ​​​ട്ട് വ​​​രെ വൈ​​​ദ്യു​​​തി​​​യാ​​​ണ് വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ വേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷം യൂ​​​ണി​​​റ്റി​​​ന് അ​​​ഞ്ചും ആ​​​റും രൂ​​​പ​​​യ്ക്ക് വൈ​​​ദ്യു​​​തി ന​​​ല്‍​കി​​​യ ക​​​മ്പ​​​നി​​​ക​​​ള്‍ ടെ​​​ണ്ട​​​റി​​​ല്‍ ഉ​​​യ​​​ര്‍​ന്ന തു​​​ക​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. രാ​​​ത്രി കാ​​​ല​​​ത്തേ​​​ക്കു​​​ള്ള വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റി​​​ന് ഏ​​​ഴ് രൂ​​​പ മു​​​ത​​​ല്‍ 12.50 രൂ​​​പ വ​​​രെ നി​​​ര​​​ക്ക് ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്. മൂ​​​ന്ന് ക​​​മ്പ​​​നി​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് പ​​​ത്ത് രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള നി​​​ര​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

International

ക്യൂബയ്ക്ക് ആശ്വാസം; റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് അനുമതി

ഹ​​​വാ​​​ന: രാ​​​ജ്യ​​​ത്ത് ഇ​​​ന്ധ​​​ന​​​ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കെ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ധ​​​നം വാ​​​ങ്ങാ​​​ൻ ക്യൂ​​​ബ​​​യ്ക്ക് അ​​​മേ​​​രി​​​ക്ക അ​​​നു​​​മ​​​തി ന​​​ൽ​​​കി. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ എ​​​ണ്ണ ഉ​​​പ​​​രോ​​​ധം നി​​​ല​​​നി​​​ൽ​​​ക്കെ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഭീ​​​മ​​​ൻ ക്രൂ​​​ഡ് ഓ​​​യി​​​ൽ ടാ​​​ങ്ക​​​ർ ക്യൂ​​​ബ​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

എ​​​ണ്ണ​​​ക്ക​​​പ്പ​​​ൽ അ​​​വി​​​ടെ​​​യെ​​​ത്തു​​​ന്ന​​​തി​​​ന് ത​​​ട​​​സം നി​​​ൽ​​​ക്കി​​​ല്ലെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​തോ​​ടെ 7,30,000 ബാ​​ര​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ വ​​ഹി​​ച്ചു​​ള്ള അ​​നാ​​റ്റൊ​​ലി കൊ​​ളൊ​​ദ്കി​​ൻ എ​​ന്ന റ​​ഷ്യ​​ൻ പ​​താ​​ക​​യു​​ള്ള ടാ​​ങ്ക​​ർ ക്യൂ​​ബ​​യി​​ലെ മാ​​താ​​ൻ​​സാ​​സ് തു​​റ​​മു​​ഖ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ​​യെ​​ത്തി.

ക്യൂ​​​ബ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കാ​​​ൻ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം സ്വീ​​​ക​​​രി​​​ച്ചു​​​വ​​​ന്ന ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​പ്ര​​​തീ​​​ക്ഷി​​​ത മാ​​​റ്റ​​​മാ​​​ണി​​​ത്. യു​​​എ​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​ന്ധ​​​ന ഉ​​​പ​​​രോ​​​ധം ത​​​ത്കാ​​​ലം മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി ക​​​ടു​​​ത്ത ഊ​​​ർ​​​ജ പ്ര​​​തി​​​സ​​​ന്ധി​​​യും ഇ​​​ന്ധ​​​ന​​​ക്ഷാ​​​മ​​​വും നേ​​​രി​​​ടു​​​ന്ന ക്യൂ​​​ബ​​​യ്ക്ക് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​ണ്.

ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള ഈ ​​​ദ്വീ​​​പ് രാ​​​ജ്യ​​​ത്തി​​​നു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക ക​​​ഴി​​​ഞ്ഞ മാ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​മ്മ​​​ർ​​​ദം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ക്യൂ​​​ബ​​​യു​​​ടെ പ്ര​​​ധാ​​​ന എ​​​ണ്ണ​​​വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ത​​​ര​​​ണം ത​​​ട​​​യു​​​ക​​​യും മ​​​റ്റു വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് അ​​​ധി​​​ക​​​നി​​​കു​​​തി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റിനെ അ​​​മേ​​​രി​​​ക്ക പി​​​ടി​​​കൂ​​​ടി​​​യ​​​തോ​​​ടെ​​​യാ​​​ണ് ക്യൂ​​​ബ​​​യി​​​ലേ​​​ക്കു​​​ള്ള എ​​​ണ്ണ​​​വി​​​ത​​​ര​​​ണം നി​​​ല​​​ച്ച​​​ത്.

National

സൈനികശേഷി വർധിപ്പിക്കാൻ 858 കോടിയുടെ കരാറിൽ ഒപ്പിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പി​​​ന്തു​​​ണ​​​യ്ക്കു​​​മാ​​​യി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം ഒ​​​പ്പു​​​വ​​​ച്ചു.

റ​​​ഷ്യ​​​ൻ ഏ​​​ജ​​​സി​​​യാ​​​യ ജെ​​​എ​​​സ്‌​​​സി റോ​​​സോ​​​ബോ​​​റോ​​​ൺ എ​​​ക്സ് പോ​​​ർ​​​ട്ടു​​​മാ​​​യി 445 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ബോ​​​യിം​​​ഗ് ഇ​​​ന്ത്യ ഡി​​​ഫ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി 413 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റു​​​മാ​​​ണ് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് കു​​​മാ​​​ർ സിം​​​ഗ് ഒ​​​പ്പി​​​ട്ട​​​ത്.

റ​​​ഷ്യ​​​ൻ നി​​​ർ​​​മി​​​ത വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​മാ​​​യ തു​​​ഗു​​​സ്ക​​​യാ​​​ണ് വാ​​​ങ്ങു​​​ന്ന​​​ത്. ഡ്രോ​​​ണു​​​ക​​​ൾ, ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വ്യോ​​​മ ഭീ​​​ഷ​​​ണി​​​ക​​​ളെ ചെ​​​റു​​​ക്കാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും.

നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ വി​​​മാ​​​ന​​​മാ​​​യ പി8​​​ഐ വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​വും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​റി​​​ലാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യു​​​മാ​​​യി ഒ​​​പ്പി​​​ട്ട​​​ത്.

International

റ​ഷ്യ​ന്‍ എ​ണ്ണ വാ​ങ്ങാ​ന്‍ അനുമതി നൽകിയത് ആശങ്ക പരിഹരിക്കാൻ: യുഎസ്

വാ​​​​​​​ഷിം​​​​​​ഗ്ട​​​​​​​ണ്‍: റ​​​​​​​ഷ്യ​​​​​​​ന്‍ എ​​​​​​​ണ്ണ വാ​​​​​​​ങ്ങാ​​​​​​​ന്‍ ഇ​​​​​​​ന്ത്യ​​​​​​​ക്ക് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത് എ​​​​​ണ്ണ​​​​​​ക്ഷാ​​​​​​മ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​ണെ​​​​​​ന്ന് യു​​​​​​​എ​​​​​​​സ് ഊ​​​​​​​ര്‍ജ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ക്രി​​​​​​​സ് റൈ​​​​​​​റ്റ്.

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ക​​​​​ട​​​​​ലി​​​​​ൽ കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന, റ​​​​​​ഷ്യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ചൈ​​​​​​​നീ​​​​​​​സ് റി​​​​​​​ഫൈ​​​​​​​ന​​​​​​​റി​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കു​​​​​​ള്ള എ​​​​​​​ണ്ണ സം​​​​​​​ഭ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് ഇ​​​​​​​ള​​​​​​​വി​​​​​​​ലൂ​​​​​​​ടെ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ന​​​​​​​ട​​​​​​​പ​​​​​​​ടി യു​​​​​​​എ​​​​​​​സി​​​​​​​നു റ​​​​​​​ഷ്യ​​​​​​​യോ​​​​​​​ടു​​​​​​​ള്ള ന​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ മാ​​​​​​​റ്റ​​​​​​​മാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​ല്ലെ​​​​​​​ന്നും ഊ​​​​​​​ര്‍​ജ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

ചൈ​​​​​​​ന​​​​​​​യി​​​​​​​ലേ​​​​​​​ക്കു റ​​​​​​​ഷ്യ​​​​​​​ന്‍ എ​​​​​​​ണ്ണ എ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ന്‍ ആ​​​​​​​റാ​​​​​​​ഴ്ച​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​കം കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും. ഇ​​​​​​​തി​​​​​​​നു ബ​​​​​​​ദ​​​​​​​ലാ​​​​​​​യി ആ ​​​​​​​എ​​​​​​​ണ്ണശേ​​​​​​​ഖ​​​​​​​രം ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ല്‍ സം​​​​​​​ഭ​​​​​​​രി​​​​​​​ച്ച് എ​​​​​​​ണ്ണ​​​​​​​ക്ഷാ​​​​​​​മം, വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ആ​​​​​​​ശ​​​​​​​ങ്ക​​​​​​​ക​​​​​​​ള്‍ കു​​​​​​​റ​​​​​​​യ്ക്കാ​​​​​​​ന്‍ ക​​​​​​​ഴി​​​​​​​യും. എ​​​​​​​ന്നി​​​​​​​രു​​​​​​​ന്നാ​​​​​​​ലും റ​​​​​​​ഷ്യ​​​​​​​യോ​​​​​​​ടു​​​​​​​ള്ള യു​​​​​​​എ​​​​​​​സ് ന​​​​​​​യ​​​​​​​ത്തി​​​​​​​ല്‍ മാ​​​​​​​റ്റ​​​​​​​മൊ​​​​​​​ന്നു​​​​​​​മി​​​​​​​ല്ല.

ഇ​​​​​​​ന്ത്യ​​​​​​​ക്കും അ​​​​​​​തിനേ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ധാ​​​​​​​ര​​​​​​​ണ​​​​​​​യു​​​​​​​ണ്ടെ​​​​​​​ന്നും ഊ​​​​​​​ര്‍ജ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി പ​​​​​​​റ​​​​​​​ഞ്ഞു. വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് റ​​​​​​​ഷ്യ​​​​​​​യി​​​​​​​ല്‍നി​​​​​​​ന്ന് എ​​​​​​​ണ്ണ വാ​​​​​​​ങ്ങാ​​​​​​​ന്‍ ഇ​​​​​​​ന്ത്യ​​​​​​​ക്ക് യു​​​​​​​എ​​​​​​​സ് അ​​​​​​​നു​​​​​​​മ​​​​​​​തി ന​​​​​​​ല്‍​കി​​​​​​​യ​​​​​​​ത്.

National

ദീർഘദൂര യാത്രകൾക്ക് ബിസ് ജെറ്റുകൾ വാങ്ങാൻ തീരുമാനം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള വി​ഐ​പി യാ​ത്രാ വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക​രം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള പു​തി​യ ദീ​ർ​ഘ​ദൂ​ര ചെ​റു​യാ​ത്ര വി​മാ​നം (ലോം​ഗ് റേ​ഞ്ച് ബി​സി​ന​സ് ജെ​റ്റു​ക​ൾ- എ​ൽ​ആ​ർ​ബി​ജെ) വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​മാ​ന നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് വ്യോ​മ​സേ​ന വി​വ​ര​ങ്ങ​ൾ തേ​ടി.

ഡ​ൽ​ഹി​യി​ലെ പാ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്ക്വാ​ഡ്ര​ണി​നെ ന​വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ക്കം.

Kerala

വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​ർ നീട്ടും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ൻ​​​​ടി​​​​പി​​​​സി​​​​യു​​​​മാ​​​​യു​​​​ള്ള വൈ​​​​ദ്യു​​​​തി വാ​​​​ങ്ങ​​​​ൽ ക​​​​രാ​​​​ർ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് കൂ​​​​ടി നീ​​​ട്ടാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​എ​​​​ല്ലി​​​​ന് മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷ ബോ​​​​ർ​​​​ഡ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് 11-ാം ശ​​​​മ്പ​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണം വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ക്കും. പ​​​​ത്താം ശ​​​മ്പ​​​​ള പ​​​​രി​​​​ഷ്ക​​​​ര​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ച ന​​​​ട​​​​പ​​​​ടി സാ​​​​ധൂ​​​​ക​​​​രി​​​​ച്ചു.

ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്കി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള 4.74 ഏ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശം നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി കെ ​​​​സ്പേ​​​​സി​​​​ന് കൈ​​​​മാ​​​​റ്റം ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന 18.56 ഏ​​​​ക്ക​​​​ർ ഭൂ​​​​മി​​​​യി​​​​ൽ നി​​​​ന്ന് 3.67 ഏ​​​​ക്ക​​​​ർ ഭൂ​​​​മി മ​​​​ഴ​​​​വെ​​​​ള്ള​​​​സം​​​​ഭ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് നീ​​​​ക്കി​​​​വ​​​​ച്ച​​​​തി​​​​നു പ​​​​ക​​​​ര​​​​മാ​​​​യാ​​​​ണി​​​​ത്.

Latest News

Corehub Up