x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീർഘദൂര യാത്രകൾക്ക് ബിസ് ജെറ്റുകൾ വാങ്ങാൻ തീരുമാനം


Published: March 3, 2026 02:07 AM IST | Updated: March 3, 2026 02:07 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള വി​ഐ​പി യാ​ത്രാ വി​മാ​ന​ങ്ങ​ൾ​ക്ക് പ​ക​രം അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള പു​തി​യ ദീ​ർ​ഘ​ദൂ​ര ചെ​റു​യാ​ത്ര വി​മാ​നം (ലോം​ഗ് റേ​ഞ്ച് ബി​സി​ന​സ് ജെ​റ്റു​ക​ൾ- എ​ൽ​ആ​ർ​ബി​ജെ) വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​മാ​ന നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് വ്യോ​മ​സേ​ന വി​വ​ര​ങ്ങ​ൾ തേ​ടി.

ഡ​ൽ​ഹി​യി​ലെ പാ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ​ർ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്ക്വാ​ഡ്ര​ണി​നെ ന​വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ക്കം.

Tags : business jets purchase Long distance Decision LRBJ IAF

Recent News

Corehub Up