പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി പുറത്തുനിന്ന് ഹ്രസ്വകാലത്തേക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഹിയറിംഗിൽ തീരുമാനമായില്ല.
വിവിധ കമ്പനികളുമായി കരാറിലേര്‍പ്പെടാന്‍ കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയെങ്കിലും കെഎസ്ഇബി റഗുലേറ്ററി കമ്മീഷൻ ഇന്നലെനടന്ന ഹിയറിംഗിൽ കൂടുതൽ വിശദീകരണം ചോദിച്ചതാണ് തീരുമാനമാകാതെ വന്നത്.
കമ്മീഷൻ ചെയർപേഴ്സൺ ടി.കെ. ജോസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. വൈദ്യുതി നൽകുന്ന കന്പനികളും ഹിയറിംഗിൽ ഓൺലൈനായി പങ്കെടുത്തിരുന്നു.
സെപ്റ്റംബര്‍ മുതല്‍ അടുത്ത വര്‍ഷം മേയ് വരെയുള്ള ഹ്രസ്വകാല കരാറിനാണ് കെഎസ്ഇബി നീക്കം നടത്തിയത്. യൂണിറ്റിന് 12.50 രൂപവരെയാണ് വൈദ്യുതി കമ്പനികള്‍ ആവശ്യപ്പെടുന്നത്.
ടാറ്റ, ജിന്‍ഡാല്‍ തുടങ്ങി എട്ട് കമ്പനികളുമായി പ്രാഥമിക ചര്‍ച്ച നടത്തി. അടുത്തമാസം മുതല്‍ അടുത്ത വര്‍ഷം മേയ് 15 വരെ 200 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയാണ് വിവിധ ഘട്ടങ്ങളില്‍ വേണ്ടിവരുന്നത്.
കഴിഞ്ഞവര്‍ഷം യൂണിറ്റിന് അഞ്ചും ആറും രൂപയ്ക്ക് വൈദ്യുതി നല്കിയ കമ്പനികള്‍ ടെണ്ടറില്‍ ഉയര്‍ന്ന തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി കാലത്തേക്കുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഏഴ് രൂപ മുതല്‍ 12.50 രൂപ വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. മൂന്ന് കമ്പനികള്‍ മാത്രമാണ് പത്ത് രൂപയില്‍ താഴെയുള്ള നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
Tags : KSEB Commission Clarification Electricity Purchase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash