x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എ: ജനവാസമേഖലകളെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍നീക്കം സ്വാഗതാര്‍ഹമെന്ന് ഇന്‍ഫാം

വെബ്ഡെസ്ക്
Published: September 4, 2026 12:43 AM IST | Updated: September 4, 2026 12:43 AM IST

ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന​ത്തെ പ​രി​സ്ഥി​തി ദു​ര്‍ബ​ല മേ​ഖ​ല (ഇ​എ​സ്എ) പ​രി​ധി ജ​ന​വാ​സ മേ​ഖ​ല​ക​ളെ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ല്‍ പു​നഃ​ക്ര​മീ​ക​രി​ച്ച് 98 വി​ല്ലേ​ജു​ക​ളി​ലാ​യി 8590 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്കു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഇ​ന്‍ഫാം ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍.

ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും ജ​ന​വാ​സ​മി​ല്ലാ​ത്ത വ​ന​പ്ര​ദേ​ശ​ങ്ങ​ളെ മാ​ത്രം ഉ​ള്‍പ്പെ​ടു​ത്തി പ​രി​ധി പു​ന​ര്‍നി​ര്‍ണ​യി​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​താ​ണ്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം ക​ര്‍ഷ​ക​രു​ടെ​യും മ​ല​യോ​ര ജ​ന​ത​യു​ടെ​യും ജീ​വി​ത​വും സ്വ​ത്ത​വ​കാ​ശ​വും വി​ക​സ​ന സാ​ധ്യ​ത​ക​ളും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യം മു​ന്‍നി​ര്‍ത്തി പ​രി​സ്ഥി​തി ദു​ര്‍ബ​ല മേ​ഖ​ല​യു​ടെ വി​സ്തൃ​തി വീ​ണ്ടും കു​റ​യ്ക്കു​ന്ന​തി​നും കേ​ന്ദ്ര​സ​ര്‍ക്കാ​രു​മാ​യി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്.

യോ​ഗ​ത്തി​ല്‍ ഇ​ന്‍ഫാം ദേ​ശീ​യ ട്ര​ഷ​റ​ര്‍ ജെ​യ്‌​സ​ണ്‍ ചെം​ബ്ലാ​യി​ല്‍, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം നെ​ല്‍വി​ന്‍ സി. ​ജോ​യ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി.​വി. മാ​ത്യു പ്ലാ​ത്ത​റ, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക ജി​ല്ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, ഫാ. ​ആ​ല്‍ബി​ന്‍ പു​ല്‍ത്ത​കി​ടി​യേ​ല്‍, ഫാ. ​രാ​ജേ​ഷ് കോ​ട്ടൂ​ര്‍, സി​സ്റ്റ​ര്‍ ആ​നി ജോ​ണ്‍ എ​സ്എ​ച്ച്, പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​പ്പ​ല​ഞ്ഞി​യി​ല്‍, സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി വാ​ര​ണ​ത്ത്, ട്ര​ഷ​റ​ര്‍ ടോം ​പ​റ​മ്പി​ല്‍, മേ​ഖ​ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ മു​ക്കു​ങ്ക​ല്‍, ഷാ​ബോ​ച്ച​ന്‍ മു​ള​ങ്ങാ​ശേ​രി​ല്‍, കു​രു​വി​ള ചാ​ക്കോ താ​ഴ​ത്തു​പീ​ടി​ക തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : ESA Welcome Government PopulatedAreas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Infarm

Recent News

Corehub Up