കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.
കോട്ടയം: കേന്ദ്ര വന -പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ വിജ്ഞാപനത്തിൽനിന്ന് കേരളത്തിലെ 131 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും കേന്ദ്രസർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.
കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്എ വിഷയത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2027 മേയിൽ പൂർത്തീകരിക്കുന്ന വിധം പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിനുള്ള മാർഗരേഖ യോഗം അംഗീകരിച്ചു . മെംബർഷിപ് കാമ്പയിൻ ഒക്ടോബർ ഒന്നിന് കോട്ടയത്ത് ഉദ്ഘാടനം ചെയ്യും.
Tags : PJJoseph KeralaCongress Centre PeoplesConcerns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash