x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശനിയാഴ്ചത്തെ ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 21, 2026 05:00 PM IST | Updated: October 21, 2026 05:00 PM IST

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ടയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‌‌

ജില്ലയിലെ ഏഴ് വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിൽ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ വെറുംകൈയോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എംഎൽഎ പറയുന്നത് എന്ന് രാജു എബ്രഹാം ചോദിച്ചു. റാന്നി എംഎൽഎ എന്തുകൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നത് എന്ന് അറിയില്ലെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.

Tags : hartal CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up