x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തി​ലെ അ​മ​ർ​ഷം പരസ്യമാക്കി കെ. ​സു​ധാ​ക​ര​ൻ

ഓൺലൈൻ ഡെസ്ക്
Published: October 21, 2026 06:50 PM IST | Updated: October 21, 2026 07:17 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കി​യ​തി​ൽ ത​നി​ക്കു​ള്ള ക​ടു​ത്ത അ​മ​ർ​ഷ​വും ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. നേ​തൃ​ത്വ​ത്തി​നെ​തി​രെ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ടു​ള്ള പു​തി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ നി​ന്ന് നീ​ക്കം ചെ​യ്തെ​ങ്കി​ലും, വീ​ഡി​യോ​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വ​ലി​യ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​ടി​പ​ത​റി നി​ന്ന കോ​ൺ​ഗ്ര​സി​നെ താ​ൻ ക​ര​ക​യ​റ്റി വി​ജ​യ പാ​ത​യി​ലേ​ക്ക് ന​യി​ച്ചി​ട്ടും, യാ​തൊ​രു ന്യാ​യ​വു​മി​ല്ലാ​തെ​യാ​ണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ൻ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ നീ​ക്കം ന​ട​ത്തി​യ​തെ​ന്ന് സു​ധാ​ക​ര​ൻ ആ​രോ​പി​ക്കു​ന്നു. ഭ​ര​ണ​ത്തി​ന് വേ​ണ്ടി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​നം അ​ടി​യ​റ​വ് വെ​ക്ക​രു​ത്. പാ​ർ​ട്ടി​ക്ക് വേ​ണ്ടി ര​ക്ത​വും വി​യ​ർ​പ്പും ചീ​ന്തി​യ​വ​രെ വി​ല​കു​റ​ച്ചു കാ​ണു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​ത് പ്ര​തി​പ​ക്ഷം മാ​ത്ര​മ​ല്ലെ​ന്നും ഭ​ര​ണ​പ​ക്ഷ​ത്തി​നു​ള്ളി​ൽ നി​ന്നും അ​ത് ചോ​ദ്യം ചെ​യ്യാ​നു​ള്ള ആ​ർ​ജ​വം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന് വേ​ണ്ട​ത് സ്തു​തി​പാ​ഠ​ക​രെ​യ​ല്ല, തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ധൈ​ര്യ​മു​ള്ള പോ​രാ​ളി​ക​ളെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ധാ​ക​ര​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ മി​നി​റ്റു​ക​ൾ​ക്ക​കം നീ​ക്കം ചെ​യ്തെ​ങ്കി​ലും ഇ​തി​നോ​ട​കം ത​ന്നെ അ​ത് രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ നി​യ​മ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു​ള്ള മാ​റ്റ​വും ഉ​ണ്ടാ​ക്കി​യ അ​മ​ർ​ഷ​മാ​ണ് വീ​ണ്ടും പു​റ​ത്തു​വ​രു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags : K Sudhakaran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up