x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ണ​റാ​യി​യെ സ​ഹാ​യി​ച്ചു; ആ​രോ​പ​ണ​വു​മാ​യി ഷോ​ൺ ജോ​ർ​ജ്

വെബ് ഡെസ്‌ക്
Published: October 21, 2026 05:33 PM IST | Updated: October 21, 2026 05:35 PM IST

ഷോ​ൺ ജോ​ർ​ജ്

കോ​ട്ട​യം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ വി​ജി​ല​ൻ​സ് കേ​സ് ഒ​രാ​ഴ്ച​ത്തേ​യ്ക്ക് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ്.

ഒ​രാ​ഴ്ച കാ​ല​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് മാ​ത്ര​മാ​ണ് സു​പ്രീം​കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. പി​ണ​റാ​യി​ക്കെ​തി​രെ ഇ​പ്പോ​ൾ ഇ​ഡി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഇ​സി​ഐ​ആ​റി​നോ വി​ജി​ല​ൻ​സി​ന്‍റെ എ​ഫ്ഐ​ആ​റി​നോ ത​ട​സ​മി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ കൂ​ടി​യാ​യ ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു.

പി​ണ​റാ​യി​യു​ടെ ഭാ​ഗം കേ​ൾ​ക്ക​ണം എ​ന്ന വി​ധി മാ​ത്ര​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്. പി​ണ​റാ​യി​യു​ടെ സ്തു​തി​പാ​ട​ക​ർ ആ​ഘോ​ഷി​ക്കു​ന്ന​ത് പോ​ലെ ഒ​ന്നും ഇ​ന്ന​ത്തെ വി​ധി​യി​ൽ ഇ​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ണ​റാ​യി​യെ സ​ഹാ​യി​ച്ചു. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ന്നു​വെ​ന്നും ഷോ​ൺ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്. അ​തി​ന്‍റെ പ്ര​ത്യു​പ​കാ​ര​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇ​പ്പോ​ഴ​ത്തെ വി​ദേ​ശ​യാ​ത്ര​യെ വി​മ​ർ​ശി​ക്ക​രു​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി പ​റ​ഞ്ഞ​ത്. ഇ​ഡി​ക്ക്‌ ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ അ​ട​ക്കം അ​ന്വേ​ഷി​ക്കാ​ൻ ത​ട​സ​മി​ല്ലെ​ന്നും ഷോ​ൺ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : ShoneGeorge BJP PinarayiVijayan CPM Congress RahulGandhi

Recent News

Corehub Up