x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദേ​ശ വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക'; ടി​വി ചാ​ന​ലു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം

ഓൺലൈൻ ഡെസ്ക്
Published: October 21, 2026 07:16 PM IST | Updated: October 21, 2026 07:17 PM IST

കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂ​ഡ​ൽ​ഹി: പ്ര​കോ​പ​ന​പ​ര​മാ​യ ച​ർ​ച്ച​ക​ൾ, ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നു​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം, നി​ർ​മി​ത ബു​ദ്ധി​യു​ടെ ദു​രു​പ​യോ​ഗം എ​ന്നി​വ​യ്‌​ക്കെ​തി​രെ സ്വ​കാ​ര്യ സാ​റ്റ​ലൈ​റ്റ് ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം.
കേ​ബി​ൾ ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്രോ​ഗ്രാം കോ​ഡ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നു​ക​ളു​ടെ ലൈ​വ് ക​വ​റേ​ജ് ഒ​ഴി​വാ​ക്കു​ക, അ​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്കു​ക, മ​ത സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​തോ ദേ​ശ​വി​രു​ദ്ധ​മോ ആ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. ത​ത്സ​മ​യ ച​ർ​ച്ച​ക​ളി​ലും പാ​ന​ൽ ച​ർ​ച്ച​ക​ളി​ലും വ​ർ​ഗീ​യ​ത​യോ ദേ​ശ​വി​രു​ദ്ധ മ​നോ​ഭാ​വ​മോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള സം​പ്രേ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​ത്. ചാ​ന​ലു​ക​ളി​ൽ അ​നു​ചി​ത​മാ​യ പെ​രു​മാ​റ്റ​മോ ഭാ​ഷ​യോ സാ​ധാ​ര​ണ​വ​ൽ​ക്ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

വാ​ർ​ത്താ അ​വ​ത​ര​ണ​ത്തി​ലും ഗ്രാ​ഫി​ക്സി​ലും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ല്ലെ​ങ്കി​ൽ ജ​ന​റേ​റ്റീ​വ് എ​ഐ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വാ​ർ​ത്ത​യു​ടെ ആ​ധി​കാ​രി​ക​ത​യും കൃ​ത്യ​ത​യും ന​ഷ്ട​പ്പെ​ടു​ത്താ​ത്ത രീ​തി​യി​ൽ സ​ഹാ​യ​ക​ര​മാ​യ നി​ല​യി​ൽ മാ​ത്ര​മെ എ​ഐ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ചാ​ന​ലു​ക​ൾ​ക്കെ​തി​രെ കേ​ബി​ൾ ടെ​ലി​വി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് (റെ​ഗു​ലേ​ഷ​ൻ) ആ​ക്ട്, 1995 പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : AshwiniVaishnaw Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up