സൗരവ് ദാസ്, അശുതോഷ് റാങ്ക
ന്യൂഡൽഹി: ജന്തർമന്തറിൽ ദേശീയ പതാകയേന്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ മോചിപ്പിക്കാൻ ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഒക്ടോബർ 14 മുതൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
ഒക്ടോബർ 13-ന് ജന്തർമന്തറിന്റെ പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാക വീശിയതിന് അറസ്റ്റിലായ സിജെപി വക്താക്കൾക്ക് ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് മോചനം ലഭിക്കുന്നത്. സമാധാന ബോണ്ട് ലംഘിച്ചുവെന്നാരോപിച്ചാണ് ഒക്ടോബർ 14-ന് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് തിങ്കളാഴ്ച കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.
പ്രതിഷേധങ്ങൾക്കായി മുമ്പ് നിശ്ചയിച്ചിരുന്ന ജന്തർമന്തറിൽ ചാടിക്കടന്ന് പ്രതിഷേധിച്ച് പതാക ഉയർത്തിയതിനാണ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Tags : Saurav Das Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash