x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം, ഹ​ർ​ജി പി​ൻ​വ​ലി​ച്ച് സി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: October 21, 2026 02:29 PM IST | Updated: October 21, 2026 02:29 PM IST

സൗരവ് ദാസ്, അശുതോഷ് റാങ്ക

ന്യൂ​ഡ​ൽ​ഹി: ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി നീ​ട്ടി​യ​തി​നെ​തി​രെ സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ശു​തോ​ഷ് റാ​ങ്ക , സൗ​ര​വ് ദാ​സ് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. പ്ര​തി​ഷേ​ധ സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ജ​ന്ത​ർ മ​ന്ത​റി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ സി​ജെ​പി നേ​താ​ക്ക​ളു​ടെ ഉ​ദ്ധേ​ശ്യ​ശു​ദ്ധി​യെ കോ​ട​തി ചോ​ദ്യം ചെ​യ്തു. ഇ​ത് സ​മാ​ധാ​ന ബോ​ണ്ടി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ബോ​ണ്ട് ലം​ഘി​ക്കു​മ്പോ​ൾ അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ക്കു​ന്ന​ത് കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്ര​കോ​പി​പ്പി​ച്ചേ​ക്കാ​മെ​ന്നും, വി​ദേ​ശ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ൾ ക​ത്തി​ക്ക​യ​റി കെ​ട്ടി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളാ​യി മാ​റി​യ​ത് നാം ​ക​ണ്ടി​ട്ടു​ണ്ടെ​ന്നും ജ​സ്റ്റി​സ് സു​ബ്ര​ഹ്മ​ണ്യം പ്ര​സാ​ദ് നി​രീ​ക്ഷി​ച്ചു. ആ​ദ്യ അ​റ​സ്റ്റി​ന് ശേ​ഷം 50,000 രൂ​പ​യു​ടെ സ​മാ​ധാ​ന ബോ​ണ്ട് ഒ​പ്പി​ട്ടു ന​ൽ​കി​യ ശേ​ഷം വീ​ണ്ടും അ​ത് ലം​ഘി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​യാ​ണ് കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

"ഹ​ർ​ജി​ക്കാ​രു​ടെ പ്രാ​യം 27 ഉം 31 ​ഉം ആ​ണെ​ന്ന് അ​റി​ഞ്ഞ കോ​ട​തി, അ​വ​ർ ജെ​ൻ സി ​അ​ല്ലെ​ന്നും മി​ല്ലേ​നി​യ​ൽ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ക്ഷോ​ഭ​ക​രു​ടെ വ്യ​ക്തി​ത്വ​ത്തെ​ക്കു​റി​ച്ചും മ​ജി​സ്‌​ട്രേ​റ്റി​ന് ആ​ശ​ങ്ക​യു​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സി​ജെ​പി നേ​താ​ക്ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഹ​ർ​ജി പി​ൻ​വ​ലി​ച്ച​ത്.

 

 

 

 

 

 

 

 

Tags : DelhiHighcourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up