x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യെ കേ​സി​ൽനി​ന്നു ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

വെബ് ഡെസ്ക്
Published: October 21, 2026 08:38 PM IST | Updated: October 21, 2026 08:38 PM IST

രാജീവ് ചന്ദ്രശേഖർ

തി​രു​വ​ന​ന്ത​പു​രം : പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ സി​എം​ആ​ർഎ​ൽ അ​ഴി​മ​തി​ക്കേ​സി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​നും യു​ഡി​എ​ഫ് സ​ർ​ക്കാ​രും ശ്ര​മി​ക്കു​ക​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

എ​ന്തി​നാ​ണു പി​ണ​റാ​യി​യെ ര​ക്ഷി​ക്കാ​ൻ വി.​ഡി.​ സ​തീ​ശ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്ക​ണം. വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നെ കോ​ട​തി​യി​ൽ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. പി​ണ​റാ​യി​യെ ര​ക്ഷി​ക്കാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ്-​സി​പി​എം ധാ​ര​ണ​യു​ണ്ടെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​ലി​യ വി​ജ​യ​മാ​ണെ​ന്ന് ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ സി​പി​എം ശ്ര​മി​ക്കു​ക​യാ​ണ്. സു​പ്രീം​കോ​ട​തി എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. സി​എം​ആ​ർ​എ​ൽ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി കേ​സ് ത​ട​ഞ്ഞി​ട്ടു​മി​ല്ല.

പി​ണ​റാ​യി​യു​ടെ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി​ക്കു പ​രി​ഗ​ണി​ക്കാ​ൻ വേ​ണ്ടി അ​ന്വേ​ഷ​ണം ഏ​ഴു​ദി​വ​സ​ത്തേ​ക്കു മാ​ത്ര​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് അ​പ്പീ​ൽ ന​ൽ​കി​യി​ല്ലെ​ന്നും കോ​ട​തി ചോ​ദി​ച്ചി​ട്ടു​ണ്ട്. ‌

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് പി​ണ​റാ​യി വി​ജ​യ​നെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. സി​പി​എം ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​നി​വി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും കേ​ര​ള​ത്തി​ൽ ര​ണ്ട​ല്ല, ഒ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Tags : CMRL ChiefMinister PinarayiVijayan RajeevChandrasekhar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up