x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

വെബ് ഡെസ്ക്
Published: October 21, 2026 09:42 PM IST | Updated: October 21, 2026 09:42 PM IST

പ്രതീകാത്മക ചിത്രം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ആദിവാസി ദമ്പതികളുടെ 19 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി വെച്ചപ്പതി ഉന്നതിയിലെ ജ്യോതിമണി-ബിജു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. ശ്വാസം എടുക്കാനും പാല് കുടിക്കാനും ബുദ്ധിമുട്ട് വന്നതോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുഞ്ഞിന്‍റെ മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags : Newborn baby Attappadi Died Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up