പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യത്തിന്റെ ഭാഗമായി 125 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്. സീറ്റ് വിഭജന ചർച്ചകൾക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകളിൽ പ്രിയങ്ക ഗാന്ധി നിർണായക പങ്ക് വഹിക്കും. ഇതിന്റെ ഭാഗമായി യുപി കോൺഗ്രസ് നേതാക്കളുമായി പ്രിയങ്ക നിർണായക ചർച്ചകൾ നടത്തി.
കോൺഗ്രസ് ഏകദേശം 100 'കാറ്റഗറി എ' സീറ്റുകളും, 40-50 'കാറ്റഗറി ബി' സീറ്റുകളും, 25-35 'കാറ്റഗറി സി' സീറ്റുകളും അടങ്ങുന്ന പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. നവംബറിനുള്ളിൽ സീറ്റ് ധാരണ അന്തിമമാക്കാനാണ് ലക്ഷ്യമിടുന്നത്. വിജയം മാത്രം മാനദണ്ഡമാക്കി സീറ്റുകൾ നൽകിയാൽ മതിയെന്ന നിലപാടിലാണ് അഖിലേഷ് യാദവ്. കോൺഗ്രസിന് 60-65 സീറ്റുകളിൽ കൂടുതൽ നൽകാൻ എസ്പി തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെയും 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും പ്രകടനങ്ങൾ വിലയിരുത്തിയാണ് കോൺഗ്രസ് സീറ്റുകൾ ചോദിക്കുന്നത്. അമേഠി, റായ്ബറേലി ഉൾപ്പെടെയുള്ള പരമ്പരാഗത മണ്ഡലങ്ങളും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്.
Tags : RAHULGANDHI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash