x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഗ്രഹങ്ങൾക്കു ദൂരപരിധിയില്ല; 2,390 കി.മീറ്റർ നടന്നെത്തിയ ആരാധകനെ നെഞ്ചോടു ചേർത്ത് ഹാർദിക് പാണ്ഡ്യ

സ്പോർട്സ് ഡെസ്ക്
Published: October 21, 2026 06:40 PM IST | Updated: October 21, 2026 06:40 PM IST

തന്നെ കാണാനെത്തിയ ആരാധകനെ ചേർത്തുപിടിക്കുന്ന ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ.

ഒരു ആരാധകന്‍റെ സ്വപ്നം സാക്ഷാത്കരിച്ച വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ കാ​ണാ​ൻ ല​ക്നൗ​വി​ൽനിന്ന് രവി കുമാർ റാവത്ത് ബംഗളൂരുവിലെത്തിയത് ബസിലോ; ട്രെയിനിലോ, വിമാനത്തിലോ അല്ല, കാൽനടയായി സഞ്ചരിച്ച്! അതും 2,390 കി​ലോ​മീ​റ്റ​ർ! ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ സ്വ​ദേ​ശി​യാ​യ യുവാവ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത യാ​ത്രയാണു ന​ട​ത്തി​യ​ത്.

ല​ക്നൗ​വി​ൽനി​ന്നു യാ​ത്ര ആ​രം​ഭി​ച്ച ര​വി ഏ​ക​ദേ​ശം 1,400 കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് മും​ബൈ​യി​ലെ​ത്തി. തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് 990 കി​ലോ​മീ​റ്റ​റോ​ളം നടന്നു. ആ​കെ 2,390 കി​ലോ​മീ​റ്റ​റി​ലേറെയാണ് രവി കാ​ൽ​ന​ട​യാ​യി പി​ന്നി​ട്ട​ത്. ഒരു സാധാരണ ചെരിപ്പ് ധരിച്ചാണ് ഇത്രയും ദൂരം രവി നടന്നത്.

ഒടുവിൽ, ബം​ഗ​ളൂ​രു​വിൽവച്ച് ആ മോഹം സഫലമായി. ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ൽ പ​രി​ശീ​ല​ന​ത്തി​ലും വിശ്രമത്തിലുമായിരുന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ ര​വി നേ​രി​ട്ടുക​ണ്ടു​. ആ​രാ​ധ​കന്‍റെ ത്യാഗവും സ്നേ​ഹ​വും മനസിലാക്കിയ ഹാർദിക് രവിയെ സ്നേ​ഹ​ത്തോ​ടെ ആ​ലിം​ഗ​നം ചെ​യ്യു​ക​യും വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

മാ​ത്ര​മ​ല്ല, ഇ​ത്ര​യും ദൂ​രം ന​ട​ന്നെ​ത്തി​യ ആ​രാ​ധ​കന്‍റെ മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള ടി​ക്ക​റ്റ് ഏ​ർ​പ്പാ​ടാ​ക്കാ​ൻ തന്‍റെ മാ​നേ​ജ​ർ​ക്ക് ഹാ​ർ​ദി​ക് നി​ർദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. 'വേ​റെ​യെ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണോ' എ​ന്നു ചോ​ദി​ച്ച​റി​ഞ്ഞ താ​രം ആ​രാ​ധ​ക​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണയും വാ​ഗ്ദാ​നം ചെ​യ്തു. വീണ്ടും നേരിൽ കാണാമെന്ന് ഉറപ്പു നൽകിയാണ് ഹാർദിക് തന്‍റെ ആരാധകനെ യാത്രയാക്കിയത്.

Tags : HardikPandya SportsNews IndianCricket RaviKumarRawat

Recent News

Corehub Up