മിച്ചൽ സ്റ്റാർക്ക്.
സെഞ്ചൂറിയൻ: ടെസ്റ്റ് ക്രിക്കറ്റിൽ പുതു ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വിയാൻ മുൾഡറെ പുറത്താക്കിയതോടെയാണ് സ്റ്റാർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് തികച്ചത്. ഇതോടെ ടെസ്റ്റിൽ 450 വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയൻ പേസറെന്ന നേട്ടവും സ്റ്റാർക്ക് സ്വന്തമാക്കി.
പന്തുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന പേസറെന്ന റിക്കാർഡും താരം തിരുത്തി. ടെസ്റ്റിലെ തന്റെ 20,577-ാം പന്തിലാണ് താരം 450-ാം വിക്കറ്റ് നേടിയത്. ഇതിഹാസ ഓസ്ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്തിന്റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. 23,474 പന്തുകളിൽ നിന്നായിരുന്നു മഗ്രാത്ത് 450 വിക്കറ്റ് തികച്ചത്.
തന്റെ 109-ാം ടെസ്റ്റ് മത്സരത്തിലാണ് സ്റ്റാർക്ക് ഈ നേട്ടത്തിലെത്തിയത്. എന്നാൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച പേസറെന്ന റിക്കാർഡ് ഇപ്പോഴും മഗ്രാത്തിന്റെ പേരിലാണ്. 100 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് മഗ്രാത്ത് 450 വിക്കറ്റ് നേട്ടത്തിലെത്തിയത്.
Tags : world record Mitchell Starc Glenn McGrath Mitchell Starc Record Test Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash