x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളം സ്പാ ​പീ​ഡ​നം; ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 20, 2026 03:56 PM IST | Updated: October 20, 2026 03:56 PM IST

അറസ്റ്റിലായ അ​നു​രൂ​പ്.

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പ​തി​നാ​റു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ൽ ഡ്രീം​സ് സ്പാ​യു​ടെ ബെ​നാ​മി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നു​രൂ​പി​നെ​യാ​ണ് കോ​വ​ളം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ളൂ​ർ സെ​ക്ഷ​ൻ ഓ​ഫീ​സി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന​ത്.

ഡ്രീം​സ് സ്പാ ​ന​ട​ത്തി​യി​രു​ന്ന​ത് അ​നു​രൂ​പി​ന്‍റെ സു​ഹൃ​ത്താ​ണെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ലൂ​ടെ ല​ഭി​ച്ച പ​ണം മു​ഴു​വ​ൻ അ​നു​രൂ​പി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് എ​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​തി​നാ​റു​കാ​രി ഏ​റ്റ​വും ഒ​ടു​വി​ൽ താ​മ​സി​ച്ചി​രു​ന്ന​ത് ഡ്രീം​സ് സ്പാ​യി​ലാ​യി​രു​ന്നു.

നേ​ര​ത്തെ ഒ​രു ഡോ​ക്ട​റാ​ണ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളി​ൽ​നി​ന്ന് ലീ​സി​ന് ഏ​റ്റെ​ടു​ത്താ​ണ് അ​നു​രൂ​പ് സ്പാ ​ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്പാ​യു​ടെ ന​ട​ത്തി​പ്പും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Tags : Spa Assault Case Kovalam Health Inspector Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up