x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഫ്രീ ​പ​ബ്ലി​സി​റ്റി ത​ന്ന​തി​ന് ഒ​ത്തി​രി ന​ന്ദി!’: ഡ​ൽ​ഹി രാം​ലീ​ല​യി​ലെ ‘പാ​റ്റ​ക്കോ​ല’​ത്തി​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: October 20, 2026 04:46 PM IST | Updated: October 20, 2026 04:46 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​വ​ണ​നൊ​പ്പം 30 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ 'പാ​റ്റ​യു​ടെ' കോ​ല​വും ക​ത്തി​ക്കാ​നു​ള്ള ഡ​ൽ​ഹി രാം​ലീ​ല ക​മ്മി​റ്റി​യു​ടെ നീ​ക്ക​ത്തി​ന് മ​റു​പ​ടി​യു​മാ​യി സി​ജെ​പി. "ഞ​ങ്ങ​ൾ​ക്ക് ഇ​ത്ര​യും വ​ലി​യ ഫ്രീ ​പ​ബ്ലി​സി​റ്റി ത​ന്ന​തി​ന് ഒ​ത്തി​രി ന​ന്ദി​യു​ണ്ട് കേ​ട്ടോ!" എ​ന്നാ​യി​രു​ന്നു സം​ഭ​വ​ത്തോ​ട് സി​ജെ​പി നേ​താ​വ് അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണം.

ഡ​ൽ​ഹി പീ​തം​പു​ര​യി​ലെ ശ്രീ ​കേ​ശ​വ് രാം​ലീ​ല ക​മ്മി​റ്റി​യാ​ണ് ഒ​ക്ടോ​ബ​ർ 20-ന് ​രാ​വ​ണ​ൻ, കും​ഭ​ക​ർ​ണ​ൻ, മേ​ഘ​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ഴു​ക്കി​ന്‍റെ പ്ര​തീ​ക​മാ​യി പാ​റ്റ​യു​ടെ കോ​ല​വും ക​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ന​ഗ​ര​ത്തി​ൽ ശു​ചി​ത്വ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ഈ ​വേ​റി​ട്ട 'പാ​റ്റ ദ​ഹ​നം' എ​ന്നാ​ണ് സം​ഘാ​ട​ക​രാ​യ ബി​ജെ​പി എം​എ​ൽ​എ അ​ശോ​ക് ഗോ​യ​ൽ ദേ​വ​രാ​ഹ​യു​ടെ വാ​ദം.

എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന് രൂ​പീ​ക​രി​ച്ച ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ ഇ​ത്ര​യും വ​ലി​യ പ​ര​സ്യം സം​ഘാ​ട​ക​ർ ത​ന്നെ ഒ​പ്പി​ച്ചു ത​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. രാ​വ​ണ​ന്‍റെ കൂ​ടെ ത​ങ്ങ​ളു​ടെ 'പ്ര​തീ​ക​മാ​യ' പാ​റ്റ​യ്ക്കും ഡ​ൽ​ഹി​യി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ ഇ​ടം ന​ൽ​കി​യ​തി​ൽ സം​ഘാ​ട​ക​രോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നാ​ണ് സി​ജെ​പി പ​രി​ഹാ​സ​രൂ​പേ​ണ വ്യ​ക്ത​മാ​ക്കു​ന്ന​ത്!

Tags : CJP EffigyBurning Dussehra Delhi DelhiRamlilaMaidan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up