ജി.പൂങ്കുഴലി
തിരുവനന്തപുരം: പൊലിസ് ഹെഡ്ക്വാർട്ടേഴ്സിലെ എഐജി ജി.പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി. ഒരു മാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണമെന്നാണ് നിർദേശം.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥയാണ് ജി. പൂങ്കുഴലി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുന്നതിന് മുൻപ് കേസിൽ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ കേസിന് പുറമെ മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമ കേസുകളും ജി. പൂങ്കുഴലി കൈകാര്യം ചെയ്തിട്ടുണ്ട്.
Tags : Central Deputation G Poonkuzhali CBI Kerala Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash