Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Police

ശി​ക്ഷ ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു; ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി ജ​യി​ൽ മോ​ചി​ത​നാ​യി

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി ജ​യി​ൽ മോ​ചി​ത​നാ​യി. ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ച്ച​ങ്ക​രി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ച്ച​തോ​ടെ​യാ​ണ് മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​നാ​ണ് ഹ​ർ​ജി​യി​ൽ ഉ​ത്ത​ര​വി​ട്ട​ത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ക​ഴി​ഞ്ഞ 17നാ​ണ് കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി ത​ച്ച​ങ്ക​രി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 30,84,892 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ലാ​കു​ന്ന ആ​ദ്യ മു​ൻ ഡി​ജി​പി​യാ​ണ് ത​ച്ച​ങ്ക​രി.

2003 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2007 ജൂ​ലൈ നാ​ലു​വ​രെ ഐ​ജി​യാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ 64,70,891 രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സ് കേ​സ്. ഈ ​കാ​ല​യ​ള​വി​ൽ ത​ച്ച​ങ്ക​രി​യു​ടെ ആ​കെ വ​രു​മാ​നം 47,64,913 രൂ​പ​യാ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. എ​ന്നാ​ൽ 1.02 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. 

വ​രു​മാ​ന​ത്തേ​ക്കാ​ൾ 135 ശ​ത​മാ​നം അ​ധി​കം സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്റെ ആ​രോ​പ​ണം. അ​തേ​സ​മ​യം 30,84,892 രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ന​ട​ന്ന​താ​യി മാ​ത്ര​മാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു നാ​ലു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും വി​ധി​ച്ച​ത്. 

Kerala

അ​ശ്വ​ന്ത് കോ​ക്കി​നെ ട്രോ​ളി കേ​ര​ള പൊ​ലി​സ്

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ടൗ​​​ണി​​​ലൂ​​​ടെ മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച് അ​​​പ​​​ക​​​ടം സൃ​​​ഷ്ടി​​​ച്ച​​​തി​​​നു പി​​​ടി​​​യി​​​ലാ​​​യ സി​​​നി​​​മ നി​​​രൂ​​​പ​​​ക​​​നും യു​​​ട്യൂ​​​ബ​​​റു​​​മാ​​​യ അ​​​ശ്വ​​​ന്ത് കോ​​​ക്കി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​രൂ​​​പ​​​ണ ശൈ​​​ലി​​​യി​​​ല്‍ ട്രോ​​​ളി കേ​​​ര​​​ള പൊ​​​ലി​​​സ്.

കോ​​​ക്കി​​​ന്‍റെ സി​​​നി​​​മ റി​​​വ്യൂ ശൈ​​​ലി അ​​​നു​​​ക​​​രി​​​ച്ച് പൊ​​​ലി​​​സ് പ​​​ങ്കു​​​വ​​​ച്ച ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പോ​​​സ്റ്റ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

‘ഡ്രി​​​ങ്ക് ആ​​​ൻ​​​ഡ് ഡ്രൈ​​​വ്; ഒ​​​രു അ​​​നാ​​​വ​​​ശ്യ ത്രി​​​ല്ല​​​ര്‍’എ​​​ന്നു ക​​​ളി​​​യാ​​​ക്കു​​​ന്ന പോ​​​സ്റ്റി​​​ന്‍റെ ത​​​ല​​​ക്കെ​​​ട്ട് ‘ഫ​​​സ്റ്റ്ഹാ​​​ഫി​​​ല്‍ ഫു​​​ള്‍ സ്പീ​​​ഡ്, സെ​​​ക്ക​​​ന്‍​ഡ് ഹാ​​​ഫി​​​ല്‍ ഫൈ​​​നും കേ​​​സും’എ​​​ന്നാ​​​ണ്. റേ​​​റ്റിം​​​ഗ് സീ​​​റോ, പ​​​ടം വ​​​ന്‍ പ​​​രാ​​​ജ​​​യം എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് പോ​​​സ്റ്റ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.
മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​ത് ഒ​​​രു ത​​​മാ​​​ശ​​​യോ സാ​​​ഹ​​​സ​​​മോ അ​​​ല്ല, സ്വ​​​ന്തം ജീ​​​വ​​​ന്‍ മാ​​​ത്ര​​​മ​​​ല്ല, റോ​​​ഡി​​​ലെ മ​​​റ്റ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​ന്ന​​​ത്.

മ​​​ദ്യ​​​പി​​​ച്ചാ​​​ല്‍ ഡ്രൈ​​​വ് ചെ​​​യ്യ​​​രു​​​ത്. സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വീ​​​ട്ടി​​​ലെ​​​ത്താ​​​നു​​​ള്ള മ​​​റ്റൊ​​​രു വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കൂ എ​​​ന്നും പോ​​​സ്റ്റി​​​ല്‍ പ​​​റ​​​യു​​​ന്നു.

Kerala

ജ​യി​ല്‍ ആ​ശു​പ​ത്രി ന​ന്നാ​ക്കി​യ​ത് ഞാ​ന്‍: ചി​ല​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ട​തി​ല്‍ സ​ന്തോ​ഷം; ത​ച്ച​ങ്ക​രി​യെ ട്രോ​ളി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ പ​രി​ഹ​സി​ച്ച് മു​ൻ ജ​യി​ൽ ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ച്ച​ങ്ക​രി ക​ഴി​യു​ന്ന ആ​ശു​പ​ത്രി ബ്ലോ​ക്ക് താ​ൻ ജ​യി​ൽ ഡി​ജി​പി ആ​യി​രു​ന്ന കാ​ല​ത്ത് താ​ൻ മെ​ച്ച​പ്പെ​ടു​ത്തി​യ​താ​ണ്.

ഇ​പ്പോ​ൾ അ​ത് ആ​ർ​ക്കെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ്രീ​ലേ​ഖ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.​ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഞാ​ൻ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ആ​ർ​ക്കെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ട്ടെ​ങ്കി​ൽ സ​ന്തോ​ഷം എ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ കു​റി​പ്പ്. മ​റ്റ് സെ​ല്ലു​ക​ളെ അ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി ബ്ലോ​ക്ക് കൂ​ടു​ത​ൽ വൃ​ത്തി​യു​ള്ള​താ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ന​ല്ല കി​ട​ക്ക, മെ​ത്ത, ത​ല​യി​ണ, ഫാ​ൻ, വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യം, പ്ര​ത്യേ​ക​മാ​യി താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം, ചു​റ്റു​മു​ള്ള മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം, പ്ര​ത്യേ​ക ഭ​ക്ഷ​ണം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ താ​ൻ ജ​യി​ൽ ഡി​ജി​പി ആ​യി​രു​ന്ന കാ​ല​ത്ത് മെ​ച്ച​പ്പെ​ടു​ത്തി​യെ​ടു​ത്ത​താ​ണെ​ന്നും ശ്രീ​ലേ​ഖ കു​റി​ച്ചു.

സ​ർ​വീ​സി​ലി​രി​ക്കെ ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ആ​ർ. ശ്രീ​ലേ​ഖ. ത​ച്ച​ങ്ക​രി ത​ന്നെ ഏ​റെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ എ​ത്ര ഉ​പ​ദ്ര​വി​ച്ചാ​ലും അ​ദ്ദേ​ഹ​ത്തോ​ട് സ​ഹോ​ദ​ര​തു​ല്യ​മാ​യ സ്നേ​ഹ​മാ​ണെ​ന്നും ശ്രീ​ലേ​ഖ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റാ​ണ് ആ​ർ.​ശ്രീ​ലേ​ഖ.

Kerala

മി​ക​വ് കാ​ട്ടി​യാ​ൽ നാ​ലാം ശ​നി​യാ​ഴ്ച കൈ​യ​ടി ഉ​റ​പ്പ്; പൊ​ലി​സ്‌ ജി​ല്ല​ക​ളി​ൽ ഇ​നി അ​ഭി​ന​ന്ദ​ന ദി​ന​വും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​ലി​സ് ജി​ല്ല​ക​ളി​ലും മാ​സ​ത്തി​ലെ നാ​ലാം ശ​നി​യാ​ഴ്ച അ​ഭി​ന​ന്ദ​ന ദി​ന​മാ​യി ആ​ച​രി​ക്കും. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. ഇ​തു​സം​ബ​ന്ധി​ച്ച് ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി.​വി​ജ​യ​ൻ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ഈ ​ദി​നം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി. പൊ​ലി​സു​കാ​രു​ടെ ആ​ത്മ​വീ​ര്യം വ​ർ​ധി​പ്പി​ക്കു​ക, ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണ​ത്തി​ൽ മി​ക​വു കൈ​വ​രി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പൊ​ലി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​ങ്ങ​ൾ.

ജി​ല്ലാ-​യൂ​ണി​റ്റ് ആ​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തെ മി​ക​ച്ച സേ​വ​നം, മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റം, അ​ന്വേ​ഷ​ണ മി​ക​വ്, ധീ​ര​താ​പ്ര​വ​ർ​ത്ത​നം, ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണ​ത്തി​ലെ സ​മ​ർ​പ്പ​ണം എ​ന്നി​വ കാ​ഴ്ച​വ​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക​ൾ ആ​ദ​രി​ക്കും. കാ​ക്കി​ക്കു​ള്ള കൈ​യ​ടി​ക്കൊ​പ്പം ജ​ന​ങ്ങ​ൾ​ക്കും ആ​ദ​രം എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.

പൊ​തു​സു​ര​ക്ഷ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും പൊ​ലി​സി​ന് വി​ല​പ്പെ​ട്ട സ​ഹാ​യം ന​ൽ​കി​യ​വ​രെ​യും ക​ണ്ടെ​ത്തി ആ​ദ​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൗ​ര​ന്മാ​ർ​ക്കും അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​മ​ന്‍റോ അ​ല്ലെ​ങ്കി​ൽ അ​നു​യോ​ജ്യ​മാ​യ മ​റ്റ് അം​ഗീ​കാ​ര​ങ്ങ​ൾ ന​ൽ​കും. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ആ​ദ​രം.

എ​ല്ലാ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക​ളും അ​ഭി​ന​ന്ദ​ന ദി​ന പ​രി​പാ​ടി​യി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. സോ​ണ​ൽ ഐ​ജി​മാ​രും റേ​ഞ്ച് ഡി​ഐ​ജി​മാ​രും സാ​ധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

കു​റു​പ്പ് വി​ഷ​യ​ത്തി​ൽ ഇ​ന്‍റ​ർ​പോ​ൾ സ​ഹാ​യം തേടില്ല; വെളിപ്പെടുത്തലിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ത​ള്ളി​ പോ​ലീ​സ്. പ്ര​ച​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ലെന്നു ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചു. ബ്രൂ​ണെ​യി​ൽ ക​ണ്ടെ​ത്തി​യ​തു സു​കു​മാ​ര കു​റു​പ്പി​നെ​യ​ല്ലെ​ന്നും തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

വ്യാ​ജ പ്ര​ചാ​ര​ണ​ത്തിനു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ചാ​ര​ണം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ഇ​ന്‍റ​ർ​പോ​ളി​നെ സ​മീ​പി​ക്കു​മെ​ന്ന ത​ര​ത്തി​ൽ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

സൈ​ബ​ർ ഹാ​ക്ക​റു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​ര​മൊ​രു പ്ര​ചാ​ര​ണം ഉ​ണ്ടാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. അ​തി​നാ​ലാ​ണ് തു​ട​ക്കം മു​ത​ൽ വി​ഷ​യ​ത്തി​ൽ അ​മി​താ​വേ​ശം കാ​ണി​ക്കാ​തി​രു​ന്ന​തെ​ന്നും ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പറഞ്ഞു.

42 വ​ർ​ഷ​മാ​യി പോ​ലീ​സ് തെ​ര​യു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് സു​കു​മാ​ര കു​റു​പ്പ്. ഇ​ന്‍റ​ർ​പോ​ളി​ന്‍റെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ പ​ട്ടി​ക​യി​ലും കു​റു​പ്പ് ഇ​പ്പോ​ഴും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന കു​റു​പ്പ് മ​രി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ പോ​ലീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബ്രൂ​ണെ​യി​ൽ കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വ​ന്ന​ത്.

ബ്രൂ​ണെ​യി​ൽ ക​ണ്ടെ​ത്തി​യ​ത് കു​റു​പ്പ​ല്ലെന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ലേ​ക്കാ​ണ് ക്രൈം​ബ്രാ​ഞ്ച് നീ​ങ്ങു​ന്ന​ത്. മു​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്ഐ​യും കൊ​ച്ചി​യി​ലെ ഒ​രു സൈ​ബ​ർ വി​ദ​ഗ്ധ​നും വെ​ളി​പ്പെ​ടു​ത്ത​ലിനു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സു​കു​മാ​ര കു​റു​പ്പി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന പേ​രി​ൽ ന​ട​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​വും ഇ​തോ​ടൊ​പ്പം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

 

Kerala

ബ്രൂ​ണ​യ്‌​യി​ലു​ള്ള​ത് കു​റു​പ്പ​ല്ല; ഫോ​ണി​ൽ സം​സാ​രി​ച്ചു​വെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി

തൃ​ശൂ​ർ: പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റി​പ്പ് ബ്രൂ​ണ​യ്‌​യി​ലു​ണ്ടെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്രം പോ​ലീ​സ് ത​ള്ളി. പ്ര​ച​രി​ച്ച ചി​ത്രം തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ക​രു​മ​ത്ര സ്വ​ദേ​ശി ദാ​മോ​ദ​രമേ​നോ​ന്‍റെ​താ​ണെ​ന്നും സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ബി​ജോ​യ് തോ​മ​സ് പ​റ​ഞ്ഞു.

ദാ​മോ​ദ​ര മേ​നോ​ന്‍റെ പേ​രി​ൽ ക​രു​മ​ത്ര​യി​ൽ പ​ത്ത് സെ​ന്‍റ് ഭൂ​മി​യു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നും എ​സി​പി വ്യ​ക്ത​മാ​ക്കി. പ്ര​ച​രി​ക്കു​ന്ന ചി​ത്രം ദാ​മോ​ദ​ര മേ​നോ​ന്‍റെ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ദാ​മോ​ദ​ര മേ​നോ​നു​മാ​യി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​സി​പി ഫോ​ണി​ൽ സം​സാ​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും നി​ല​വി​ൽ വി​ദേ​ശ​ത്താ​ണെ​ന്നും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫോ​ണി​ൽ പ​റ​ഞ്ഞ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം ദാ​മോ​ദ​ര മേ​നോ​ന്‍റെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ കു​ടും​ബം നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്. ചി​ത്രം എ​ങ്ങ​നെ പ്ര​ച​രി​ച്ചു എ​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. സു​കു​മാ​ര കു​റു​പ്പി​ന്‍റെ ചി​ത്ര​മെ​ന്ന പേ​രി​ൽ മു​ൻ​പും ചി​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

അ​ത് സു​കു​മാ​ര​ക്കു​റു​പ്പ​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: സു​കു​മാ​ര​ക്കു​റു​പ്പ് ബ്രൂ​ണെ​യി​ൽ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന പ്ര​ചാ​ര​ണം പോ​ലീ​സ് ത​ള്ളി. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു വി​വ​ര​വും നി​ല​വി​ൽ പോ​ലീ​സി​ന്‍റെ​യോ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ​യോ പ​ക്ക​ലി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ 42 വ​ർ​ഷം നീ​ണ്ട അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നാണ് പോ​ലീ​സിന്‍റെ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നി​രി​ക്കെ​യാ​ണ് പു​തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​മാ​യ ബ്രൂ​ണെ​യി​ൽ സു​കു​മാ​ര​ക്കു​റു​പ്പ് ജീ​വ​നോ​ടെ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ഇ​ന്ന് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. 

ഒ​രു സൈ​ബ​ർ വി​ദ​ഗ്ധ​ൻ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളും ബ​ന്ധു​ക്ക​ളു​ടെ ഫോ​ൺ വി​വ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​കു​മാ​ര​ക്കു​റു​പ്പി​നെ ക​ണ്ടെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. മ​ലേ​ഷ്യ-​ബ്രൂ​ണെ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സിം​പാ​ങ്ങ് എ​ന്ന സ്ഥ​ല​ത്ത് വ്യാ​ജ​പ്പേ​രി​ൽ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​താ​യും നാ​ട്ടി​ലു​ള്ള കു​ടും​ബ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​താ​യും റി​പ്പോ​ർട്ടിൽ പറയുന്നു.

എ​ന്നാ​ൽ നി​ല​വി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​മെ​ന്താ​ണെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​ര​മി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കു​റു​പ്പ് വി​ദേ​ശ​ത്തു​ണ്ടെ​ന്ന പ്ര​ച​ര​ണ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ ഇ​ന്‍റ​ർ​പോ​ളി​ന് ക​ത്ത് ന​ൽ​കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തീ​രു​മാ​നം.

Kerala

ഒ​പ്പി​ടാ​ൻ വ​ന്നു, ഊ​ഞ്ഞാ​ലാ​ടി മ​ട​ങ്ങി; മ്യൂ​സി​യം സ്റ്റേ​ഷ​നി​ൽ ഇ​ഡി കേ​സ് പ്ര​തി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടാ​നെ​ത്തി​യ ഇ​ഡി ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സു​കാ​രോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​കു​ന്നു. സി​പി​എം നേ​താ​വ് ഐ.​പി. ബി​നു അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ഊ​ഞ്ഞാ​ലാ​ടി ഓ​ണം ആ​ഘോ​ഷി​ച്ച​ത്. 

ഓ​ണാ​ഘോ​ഷ​ത്തി​നെ​ത്തി​യ പോ​ലീ​സു​കാ​ർ ധ​രി​ച്ചി​രു​ന്ന അ​തേ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് പ്ര​തി​ക​ളും എ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ഊ​ഞ്ഞാ​ലി​ൽ പ്ര​തി​ക​ൾ ആ​ടു​ക​യും ഇ​തി​ന്‍റെ റീ​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. റീ​ൽ ചി​ത്രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഊ​ഞ്ഞാ​ൽ അ​ഴി​ച്ചു​മാ​റ്റി. 

പ്ര​തി​ക​ൾ​ക്ക് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ടേ​ണ്ട ദി​വ​സ​മാ​യി​രു​ന്നു ഇ​ന്ന്. ഇ​തി​നി​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ ഊ​ഞ്ഞാ​ലാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

കാ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ല ; പോ​ലീ​സി​ന് മ​റു​പ​ടി​യു​മാ​യി മെ​റ്റ

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ മെ​റ്റ പോ​ലീ​സി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി. നീ​ക്കം ചെ​യ്ത 16 വാ​ർ​ത്ത​ക​ൾ പു​നഃ​സ്ഥാ​പി​ച്ചെ​ന്നും മെ​റ്റ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്ത​ത് മെ​റ്റ​യു​ടെ ഓ​ട്ടോ​മേ​റ്റ​ഡ് സാ​ങ്കേ​തി​ക സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഉ​ന്ന​യി​ച്ച ഏ​ഴ് ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് മെ​റ്റ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യ​ത്. സൈ​ബ​ർ ഡി​വി​ഷ​ൻ എ​സ്പി അ​ങ്കി​ത് അ​ശോ​ക് ന​ൽ​കി​യ ക​ത്തി​നാ​ണ് മെ​റ്റ മ​റു​പ​ടി ന​ൽ​കി​യ​ത്. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ​യോ കോ​ട​തി​യു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു പ​രാ​തി​യോ ഉ​ത്ത​ര​വോ ല​ഭി​ച്ചി​രു​ന്നി​ല്ല.

‌‌സാ​ങ്കേ​തി​ക പി​ഴ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നീ​ക്കം ചെ​യ്ത 16 വാ​ർ​ത്ത​ക​ളും പു​നഃ​സ്ഥാ​പി​ച്ച​താ​യും മെ​റ്റ അ​റി​യി​ച്ചു. വാ​ർ​ത്ത​ക​ൾ നീ​ക്കം ചെ​യ്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം വ്യാ​പ​ക വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

District News

കേ​ര​ള പോ​ലീ​സ് ഫു​ട്ബോ​ൾ മീ​റ്റി​ൽ ഇ​ടു​ക്കി​ക്ക് ര​ണ്ടാം സ്ഥാ​നം

ചെ​റു​തോ​ണി: മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 47-ാമ​ത് കേ​ര​ള പോ​ലീ​സ് ഫു​ട്ബോ​ൾ മീ​റ്റി​ൽ ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് ടീം ​ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്‍റിൽ 32 പോ​ലീ​സ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ടു​ക്കി പോ​ലീ​സ് ഫു​ട്ബോ​ൾ ടീം ​ആ​ദ്യ​മാ​യാ​ണ് ഫു​ട്ബോ​ൾ മീ​റ്റി​ൽ ഫൈ​ന​ൽ മ​ത്സ​രം ക​ളി​ക്കു​ന്ന​ത്.

എ​ട്ടു ഗോ​ളു​ക​ൾ നേ​ടി​യ ഡി​എ​ച്ച്ക്യു സേ​നാം​ഗം അ​മ​ൽ സോ​മ​ൻ ഗോ​ൾ​ഡ​ൻ ബൂ​ട്ട് ജേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ​എ​പി 2 പാ​ല​ക്കാ​ട്‌ ഒ​ണാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

Kerala

പോ​ലീ​സു​കാ​ർ​ക്ക് ഡ​ബി​ൾ ധ​മാ​ക്ക; ഓ​ണം ഡ്യൂ​ട്ടി അ​ല​വ​ൻ​സ് ഇ​ര​ട്ടി​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്ക് സ​ർ​ക്കാ​ർ വ​ക ഓ​ണ​സ​മ്മാ​നം. ഓ​ണം ഡ്യൂ​ട്ടി അ​ല​വ​ൻ​സ് ഇ​ര​ട്ടി​യാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. നി​ല​വി​ലെ 500 രൂ​പ​യി​ൽ നി​ന്ന് 1000 രൂ​പ​യാ​യാ​ണ് അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ച​ത്. ഓ​ണ​ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്കാ​ണ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ക.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ഓ​ണ​ത്തി​ന് ബെ​വ്‌​കോ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ബോ​ണ​സ് തു​ക​യും സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 2500 രൂ​പ കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ക.

ജീ​വ​ന​ക്കാ​ർ​ക്ക് 50,000 രൂ​പ വ​രെ അ​ഡ്വാ​ൻ​സും അ​നു​വ​ദി​ക്കും. എ​ക്സൈ​സ് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ബെ​വ്‌​കോ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്ത​ത്.

Kerala

വെ​ല്ലു​വി​ളി​ക​ൾ പാ​ളി; അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​ത​മം​ഗ​ലം, ഊ​ന്നു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​റി​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഊ​ന്നു​ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ആ​ദ​ർ​ശി​ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​ർ​ജു​ൻ ആ​യ​ങ്കി വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

ഈ ​കേ​സി​ൽ ചോ​ദ്യം ചെ​യ്ത് തെ​ളി​വെ​ടു​ക്കു​ന്ന​തി​നാ​ണ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ട​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടെ വെ​ല്ലു​വി​ളി​ച്ച​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ  ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

കു​ട്ട​മ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷൈ​ൻ കു​മാ​റി​നാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല. പു​ന്നേ​ക്കാ​ട് റി​സോ​ർ​ട്ടി​ൽ നി​ന്ന് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ പി​ടി​യി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു. കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Kerala

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ്; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ്വാ​സ​വ​ഞ്ച​നാ​ക്കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ വി​ചാ​ര​ണ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ചോ​റ്റാ​നി​ക്ക​ര കോ​ട​തി ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​നും ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​നും കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ റോ​ജി അ​ഗ​സ്റ്റി​നോ​ട് വ​രു​ന്ന 13-ാം തീ​യ​തി ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലെ മു​ട്ടി​ൽ, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചു ക​ട​ത്തി​യ മ​ര​ങ്ങ​ൾ എ​റ​ണാ​കു​ള​ത്തെ മ​ര​ക്ക​മ്പ​നി ഉ​ട​മ​യാ​യ അ​ലി​യാ​റി​ന് വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. വ​നം​വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക പാ​സ് ഉ​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു വി​ൽ​പ്പ​ന.

പി​ന്നീ​ട് കേ​സ് വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ത​ടി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ക​മ്പ​നി​യു​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പ​ല​മേ​ട് പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രെ വി​ശ്വാ​സ​വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചോ​റ്റാ​നി​ക്ക​ര കോ​ട​തി കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​ക്കാ​ൻ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കോ​ട​തി ക​ർ​ശ​ന ന​ട​പ​ടി​യാ​യി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. വാ​റ​ന്‍റ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ആ​ന്‍റോ അ​ഗ​സ്റ്റി​നും ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​നും കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.

District News

സ്വൈ​ര്യജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ പ​ങ്ക് നി​സ്തു​ലം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

പാ​ല​ക്കാ​ട്:  പാ​ല​ക്കാ​ട്:  കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലും ജ​ന​ങ്ങ​ൾ​ക്ക് സ്വൈ​ര്യ​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും  കേ​ര​ള പോ​ലീ​സി​ന്‍റെ പ​ങ്ക് നി​സ്തു​ല​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.       ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ പു​തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സാ​ധി​ക്ക​ണം. വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വാ​ക്ക​ൾ സേ​ന​യി​ലേ​ക്ക് എ​ത്തു​ന്ന​ത് കേ​ര​ള പോ​ലീ​സി​ന്‍റെ മി​ക​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും ഉ​യ​ർ​ത്തും. ഓ​രോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​മൂ​ഹ​ത്തി​നു റോ​ൾ മോ​ഡ​ലാ​യി മാ​റ​ണ​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.      മു​ട്ടി​ക്കു​ള​ങ്ങ​ര കെ​എ​പി ര​ണ്ടാം ബ​റ്റാ​ലി​യ​ൻ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ന് അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ളും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. കേ​ര​ള ആം​ഡ് പോ​ലീ​സ് ഒ​ന്നാം ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള 127 ഉം ​കേ​ര​ള ആം​ഡ് പോ​ലീ​സ് ര​ണ്ടാം ബ​റ്റാ​ലി​യ​നി​ൽ നി​ന്നു​ള്ള 110 ഉം ​ഇ​ന്ത്യാ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ നി​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച 110 റി​ക്രൂ​ട്ട് പോ​ലീ​സ് ഡ്രൈ​വ​ർ സേ​നാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 347 റി​ക്രൂ​ട്ട് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളാ​ണ് പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. പി. ​വി​നീ​ത് ന​യി​ച്ച പ​രേ​ഡി​ൽ ഹാ​ഷിം അ​ലി​യാ​ർ സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ​ർ ആ​യി. കെഎപി ഒ​ന്നാം  ബ​റ്റാ​ലി​യ​നി​ൽ നി​ന്ന് മി​ക​ച്ച ഇ​ൻ​ഡോ​ർ ആ​യി കെ.​ആ​ർ. അ​ജി​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ഒൗ​ട്ട്ഡോ​ർ കേ​ഡ​റ്റാ​യ ആ​ർ.​ജെ. ഷി​നു റോ​ബി​ൻ മി​ക​ച്ച ഓ​ൾ റൗ​ണ്ട​റു​മാ​യി. മി​ക​ച്ച ഷൂ​ട്ട​റാ​യി പി.​എ​സ്. വി​ഷ്ണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ​എ​പി ര​ണ്ടാം  ബ​റ്റാ​ലി​യ​നി​ൽ നി​ന്ന് മി​ക​ച്ച ഇ​ൻ​ഡോ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ശ്രീ​ഹ​രി എ​ൻ. ആ​ന​ന്ദ് ആ​ണ്.

മി​ക​ച്ച ഒൗ​ട്ട്ഡോ​ർ കേ​ഡ​റ്റാ​യി പി. ​വി​നീ​ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ഷൂ​ട്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് സി.​ബി. സ​ജി​ത്ത് ആ​ണ്. വി. ​ഹ​ർ​ഷ​ദ് ആ​ണ് മി​ക​ച്ച ഓ​ൾ റൗ​ണ്ട​ർ. ഇ​ന്ത്യാ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ നി​ന്ന് മി​ക​ച്ച ഇ​ൻ​ഡോ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ർ.​എ​സ്. രാ​ഹു​ൽ ആ​ണ്. മി​ക​ച്ച ഒൗ​ട്ട്ഡോ​ർ കേ​ഡ​റ്റാ​യി കെ.​എ. അ​ർ​ജു​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ഷൂ​ട്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വി.​എ​സ്. ബി​ജി​ൻ രാ​ജ് ആ​ണ്. എം. ​ഉ​ബൈ​ദ് ആ​ണ് മി​ക​ച്ച ഓ​ൾ റൗ​ണ്ട​ർ.എം​എ​ൽ​എ​മാ​രാ​യ എ. ​പ്ര​ഭാ​ക​ര​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ, ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി  ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ, കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും ഐ​ജി​യു​മാ​യ കെ. ​സേ​തു​രാ​മ​ൻ, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ ഡി​ഐ​ജി ജെ. ​ഹി​മേ​ന്ദ്ര​നാ​ഥ്, ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ ആ​സ്ഥാ​ന​ത്തെ ക​മാ​ണ്ട​ന്‍റ് കെ.​ഇ. ബൈ​ജു, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​അ​ബ്ദു​ൾ റാ​ഷി, ക​മാ​ണ്ട​ന്‍റു​മാ​രാ​യ പി. ​വാ​ഹി​ദ്, ജാ​ക്സ​ണ്‍ പീ​റ്റ​ർ, ആ​ർ. രാ​ജേ​ഷ്,  യു. ​പ്രേ​മ​ൻ, മ​റ്റ് ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ, പു​തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Kerala

കോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്മാ​രു​ടെ കാ​ലാ​വ​ധി നീ​ട്ടി

കൊ​ച്ചി: ജീ​വ​ന്‍​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മ​റ്റും സ​ഹാ​യി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ 18 കോ​സ്റ്റ​ല്‍ സ്റ്റേ​ഷ​നു​ക​ളി​ൽ നി​യ​മി​ച്ച കോ​സ്റ്റ​ല്‍ പോ​ലീ​സ് വാ​ര്‍​ഡ​ന്മാ​രു​ടെ സേ​വ​ന​കാ​ലാ​വ​ധി നീ​ട്ടി. നി​ല​വി​ലു​ള്ള 141 വാ​ര്‍​ഡ​ന്മാ​രു​ടെ സേ​വ​നം ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​കൂ​ടി (2027 ജൂ​ണ്‍ 30 വ​രെ) നീ​ട്ടി​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​ട​ലി​ലും മ​റ്റും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സ് വാ​ര്‍​ഡ​ന്മാ​രു​ടെ പ​ങ്ക് നി​സ്തു​ല​വും അ​നി​വാ​ര്യ​വു​മാ​ണെ​ന്ന ഐ​ജി കോ​സ്റ്റ​ല്‍ സെ​ക്യൂ​രി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

ഓ​ഖി ദു​ര​ന്ത​ത്തി​നു​ശേ​ഷം ദു​രി​ത​ബാ​ധി​ത​രാ​യ മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും സ​മു​ദ്ര​സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള 177 കോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്മാ​രെ 2019ല്‍ ​ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് നാ​ലു മാ​സ​ത്തെ പ​രി​ശീ​ല​നം നേ​ടി​യ ഇ​വ​ര്‍ ക​ട​ല്‍ പ​ട്രോ​ളിം​ഗി​ല്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ക​യും തീ​ര​ദേ​ശ ബീ​റ്റു​ക​ളി​ല്‍​നി​ന്ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

Kerala

നീ​തി​ക്കാ​യി പോ​രാ​ടും; വി​ധി കേ​ട്ട​ത് മ​ര​വി​ച്ച മ​ന​സോ​ടെ​യെ​ന്ന് വി​നോ​ദി​ന്‍റെ കു​ടും​ബം

ക​ണ്ണൂ​ർ: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​നാ​യ കെ.​വി. വി​നോ​ദ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് കു​ടും​ബം. മ​ര​വി​ച്ച മ​ന​സോ​ടെ​യാ​ണ് വി​ധി കേ​ട്ട​തെ​ന്ന് വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കെ.​വി.​ബാ​ബു പ​റ​ഞ്ഞു. നീ​തി ല​ഭി​ക്കേ​ണ്ട​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടി ആ​വ​ശ്യ​മാ​ണ്.

23 വ​ർ​ഷ​മാ​യി അ​മ്മ കാ​ത്തി​രു​ന്ന​ത് ഈ ​വി​ധി കേ​ൾ​ക്കാ​നാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ സ​ഹോ​ദ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത് സ​മൂ​ഹ​ത്തി​നു വേ​ണ്ടി ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ്. വി​നോ​ദി​ന്‍റെ മ​ര​ണ​ശേ​ഷ​വും കു​ടും​ബ​ത്തി​ന് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നു. കു​ടും​ബ പെ​ൻ​ഷ​ൻ പോ​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ച്ചു.

വി​ധി​ക്ക് എ​തി​രാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കും. ഈ ​വി​ധി കേ​ര​ള​ത്തി​ലെ സ​മൂ​ഹ​ത്തി​നും പോ​ലീ​സി​നും സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും കെ.​വി.​ബാ​ബു പ​റ​ഞ്ഞു.

Kerala

ന​വ​ജാ​ത​ശി​ശു​ക്ക​ട​ത്ത് സം​ഘം കു​ടു​ങ്ങി; ര​ണ്ടു​പേ​ർ അറസ്റ്റിൽ

കോ​ട്ട​യം : മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഗ​ർ​ഭി​ണി​ക​ളെ എ​ത്തി​ച്ച് പ്ര​സ​വ​ശേ​ഷം കു​ഞ്ഞു​ങ്ങ​ളെ മ​റി​ച്ചു വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ൺ സ്വ​ദേ​ശി അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട ആ​സാം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

ആ​സാം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തീ​ക്കോ​യി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്ര​സ​വി​ച്ചു ക​ഴി​ഞ്ഞാ​ൽ കു​ഞ്ഞി​നെ ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യി മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും സം​ഘം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പ്ര​തി​ക​ൾ മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ വീ​ട്ടി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ മ​റ്റ് ര​ണ്ടു സ്ത്രീ​ക​ളെ​യും ഇ​വ​ർ താ​മ​സി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​നി​യി​ല്ല; സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി ചു​രു​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സം​ഘ​ട​ന​ക​ളെ പു​നഃ​സം​ഘ​ടി​പ്പി​ച്ച് ര​ണ്ട് സം​ഘ​ട​ന​ക​ളാ​ക്കി. ഇ​തോ​ടെ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന ഇ​ല്ലാ​താ​യി.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ത​ൽ ഗ്രേ​ഡ് എ​സ്ഐ വ​രെ​യു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​നും, എ​സ്ഐ മു​ത​ൽ നോ​ൺ ഐ​പി​എ​സ് എ​സ്പി​മാ​ർ വ​രെ​യു​ള്ള​വ​ർ​ക്കാ​യി കേ​ര​ള സീ​നി​യ​ർ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും മാ​ത്ര​മാ​കും ഇ​നി​മു​ത​ൽ സേ​ന​യി​ലു​ണ്ടാ​വു​ക.

പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ഈ ​ര​ണ്ട് സം​ഘ​ട​ന​ക​ളി​ലേ​ക്കും സെ​പ്‌​തം​ബ​ർ 30നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്നു. നി​ല​വി​ൽ ഇ​ട​തു​മു​ന്ന​ണി അ​നു​ഭാ​വി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​ത്.

അ​തേ​സ​മ​യം ഇ​ല്ലാ​താ​യ കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​സ്തി​ക​ൾ പു​തി​യ ര​ണ്ട് സം​ഘ​ട​ന​ക​ളും തു​ല്യ​മാ​യി പ​ങ്കു​വെ​ക്കും. പോ​ലീ​സ് സേ​ന​യി​ലെ ഭ​ര​ണ​സം​വി​ധാ​ന​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന വ​ലി​യ അ​ഴി​ച്ചു​പ​ണി​യാ​യാ​ണ് ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

 

District News

ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ച ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

തൊ​ടു​പു​ഴ:​ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച വേ​ള​യി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി എ​ത്തി​യ ക​രി​മ​ണ്ണൂ​ര്‍ എ​സ്‌​ഐ എ​ന്‍.​എ​സ്.​ റോ​യി​യും സി​പി​ഒ ജി​ജോ ആ​ന്‍റ​ണി​യും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ര​ക്ത​പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​നെത്തു​ട​ര്‍​ന്ന് ഇ​രു​വ​രെയും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കാ​ക്ക​നാ​ട് റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ എ​ക്‌​സാ​മി​നേ​ഴ്‌​സ് ലാ​ബി​ല്‍​നി​ന്ന് ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഡി​ഐ​ജി​ക്ക് കൈ​മാ​റി​യി​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​ എ.​ ന​സീം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന് നാ​ണ​ക്കേടു​ണ്ടാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​രു​വ​രും എ​ത്തി​യ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വും ചീ​ട്ടും ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ക്തപ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ 20നു ​പു​ല​ര്‍​ച്ചെ തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഡി​വൈ​എ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​യു​ക​യും തൊ​ടു​പു​ഴ സി​ഐ സി​ജോ വ​ര്‍​ഗീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​മെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച് മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് ര​ക്തസാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. നി​ല​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ത്തി​ട്ടി​ല്ല.

ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​തും മ​ദ്യ​ക്കു​പ്പി​യ​ട​ക്ക​മു​ള്ള​വ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ച​തും കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​കും പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ. ​ന​സീം പ​റ​ഞ്ഞു. ഇ​തി​നി​ടെ വാ​ഹ​നം ത​ട​യു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച് 200 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ട​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കോ​ട​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വെ​ള്ളി​യാ​ഴ്ച നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. സം​ഭ​വം ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ടി​യ​ന്ത​ര​മാ​യി വ​കു​പ്പുത​ല​ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

District News

തൂഫാനിൽ മുന്നേറി പോലീസ്

കൊ​ല്ലം: കേ​ര​ള​ത്തി​ല്‍ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ പോ​ലീ​സ് ആ​രം​ഭി​ച്ച ‘ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' പ​ദ്ധ​തി പ്ര​കാ​രം, കൊ​ല്ലം ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലാ​യി നാ​നൂ​റോ​ളം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ല​ഹ​രി-​മ​ദ്യ ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

തൂ​ഫാ​ന്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ പോ​ലീ​സി​നു വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​യ​താ​യി മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ല​ഹ​രി വേ​ട്ട​യ്ക്കി​റ​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​ത്തി​ന് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ ഓ​രോ സ്റ്റേ​ഷ​നി​ലും ര​ണ്ടു സി​വി​ല്‍ പോലീ​സ് ഓ​ഫീ​സ​ര്‍​മാ​രെ​യും വി​വ​ര​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ ര​ണ്ട് എ​സ്‌​ഐ​മാ​രെ​യും പ്ര​ത്യേ​കം നി​യോ​ഗി​ച്ച​താ​യും മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. കോ​ട​തി​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.

ല​ഹ​രി​മാ​ഫി​യ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ​ലി​യൊ​രു ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​ന്ത​റ്റി​ക് മ​രു​ന്നു​ക​ളു​ടെ അ​തി​വേ​ഗ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ല​ഹ​രി മാ​ഫി​യ​ക​ള്‍​ക്ക് നി​യ​മ​ത്തി​ന്‍റെ ക​ര്‍​ക്ക​ശ​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​തി​നോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പൂ​ര്‍​ണ സു​ര​ക്ഷി​ത​ത്വ​ബോ​ധം ഉ​റ​പ്പാ​ക്കാ​നും ഈ ​ദൗ​ത്യം ല​ക്ഷ്യ​മി​ടു​ന്നു.

400 കേ​സു​ക​ള്‍; 400 അ​റ​സ്റ്റ്

റൂ​റ​ല്‍, സി​റ്റി പോലീ​സ് ജി​ല്ല​ക​ള്‍​ക്ക് കീ​ഴി​ല്‍ ഏ​ക​ദേ​ശം 400 കേ​സു​ക​ളും അ​ത്ര​യും ത​ന്നെ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് തൂ​ഫാ​ന്‍ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ മാ​ത്രം ജൂ​ണ്‍ 15 വ​രെ 177 കേ​സു​ക​ളി​ല്‍ 181 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 428 ഗ്രാം ​ക​ഞ്ചാ​വും 16 ക​ഞ്ചാ​വ് ചെ​ടി​ക​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഇ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും ചെ​റി​യ അ​ള​വി​ല്‍ ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നു​മെ​തി​രെ​യു​ള്ള കേ​സു​ക​ളാ​ണ്. കൂ​ടാ​തെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ​യും അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പന​ക്കാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്നു​ണ്ട്.

ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ 20 ലി​റ്റ​റി​ല​ധി​കം ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വും സ​മീ​പ പ്ര​ദേ​ശ​മാ​യ പ​ത്ത​നാ​പു​ര​ത്ത്‌​ നി​ന്ന് 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കൊ​ല്ല​ത്ത് വ്യാ​പാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള വ​ലി​യ സി​ന്ത​റ്റി​ക് ഡ്ര​ഗ് വേ​ട്ട​ക​ള്‍ കു​റ​വാ​ണെ​ങ്കി​ലും എം​ഡി​എം​എ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

യു​വാ​ക്ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ്

നി​യ​മ​പ്ര​കാ​രം ഒ​രു കി​ലോ​ഗ്രാം വ​രെ​യു​ള്ള ക​ഞ്ചാ​വ് കൈ​വ​ശം വെ​ക്കു​ന്ന​ത് ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ, ചെ​റി​യ അ​ള​വി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പി​ടി​ക്ക​പ്പെ​ടു​ന്ന ചെ​റു​പ്പ​ക്കാ​രെ കൗ​ണ്‍​സി​ലിം​ഗി​ലൂ​ടെ​യും എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ‘വി​മു​ക്തി' പ​ദ്ധ​തി​യി​ലൂ​ടെ​യും ല​ഹ​രി​യു​ടെ പി​ടി​യി​ല്‍​നി​ന്നു മോ​ചി​പ്പി​ക്കാ​നു​ള്ള ക​ര്‍​ശ​ന​മാ​യ തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കും പോ​ലീ​സ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ട്. ജി​ല്ലാ പോലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി ഒ​ഴു​ക്കും പ്രാ​ദേ​ശി​ക വി​ത​ര​ണക്കാ​രെ​യും ത​ക​ര്‍​ക്കാ​ന്‍ ലക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ഈ ​സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ല്‍​ നി​ന്നു വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പോ​രെ​ന്ന് എ​ന്‍​ജി​ഒ​ക​ള്‍

മ​യ​ക്കു​മ​രു​ന്നി​നും ല​ഹ​രി വ്യാ​പ​ന​ത്തി​നു​മെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ ജി​ല്ല​യി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പോ​രെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ന്നു.


പി​ടി​ക്കു​ന്ന കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍​വ​ച്ച് കൊ​ട്ടി​ഘോ​ഷി​ക്ക​ലും വാ​ര്‍​ത്ത ന​ല്‍​ക​ലും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം വ​ള​രെ നി​സാ​ര കേ​സു​ക​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​നും ന​ട​പ​ടി​ക്കും ഒ​ട്ടും വേ​ഗം പോ​രെ​ന്നു​മാ​ണ് മി​ക്ക എ​ന്‍​ജി​ഒ​ക​ളും പ​റ​യു​ന്ന​ത്.


ല​ഹ​രി​വി​രു​ദ്ധ വേ​ട്ട​ക​ള്‍​ക്ക് ക്വ​യി​ലോ​ണ്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, കാ​പ്റ്റ​ന്‍​സ് സോ​ഷ്യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍, വി​വി​ധ സ​ഭാ-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ല​ഹ​രി വി​മോ​ച​ന സ​മി​തി​ക​ള്‍ തു​ട​ങ്ങി​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ വ​ലി​യ രീ​തി​യി​ലു​ള്ള പ്രാ​ദേ​ശി​ക പി​ന്തു​ണ​യും വി​വ​ര​ശേ​ഖ​ര​ണ സ​ഹാ​യ​വും ന​ല്‍​കി​വ​രു​ന്നു​ണ്ട്.

ല​ഹ​രി മ​രു​ന്നു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നു വി​വ​രം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റെ​യ്ഡു ന​ട​ത്താ​നോ പ്ര​തി​ക​ളെ പി​ന്തു​ട​ര്‍​ന്ന് വ​ലി​യ സം​ഘ​ങ്ങ​ളി​ലേ​ക്കെ​ത്താ​നോ പോ​ലീ​സി​നു ശു​ഷ്‌​കാ​ന്തി പോ​ര. ക​ഞ്ചാ​വും സി​ന്ത​റ്റി​ക്ക് മ​യ​ക്കു​മ​രു​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത് മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ്. അ​ത് പോ​ലീ​സും സ​മ്മ​തി​ക്കു​ന്നു.


ട്രെ​യി​നു​ക​ളി​ലും അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ലു​മാ​യാ​ണ് ഇ​വ​യെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ജി​ല്ല​യി​ല്‍ ട്ര​യി​നു​ക​ളി​ലും അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്നും എ​ന്‍​ജി​ഒ​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ക​ര്‍​ണാ​ട​ക പോ​ലു​ള്ള അ​ന്യ​സം​സ്ഥാ​ന ന​ഗ​ര​ങ്ങ​ളി​ല്‍​നി​ന്നു ട്രെ​യി​നു​ക​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി പാ​ര്‍​ട്ടി ഡ്ര​ഗ്‌​സാ​യ എം​ഡി​എം​എ എ​ത്തി​ക്കു​ന്ന വ​ലി​യ ശൃം​ഖ​ല​ക​ളി​ലെ ക​ണ്ണി​ക​ള്‍ ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.
പേ​രി​ന് ചി​ല അ​റ​സ്റ്റ​ല്ലാ​തെ ശൃം​ഖ​ല ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും പോ​ലീ​സ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ല്‍​ക്കു​ന്നു.

വാ​ഹ​ന​പ​രി​ശോ​ധ​ന​യും ഡ്രോ​പ് പോ​യി​ന്‍റിലെ പ​രി​ശോ​ധ​ന​യും ശോ​കം 

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ജി​ല്ല​യി​ലെ​ത്തു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന​ത് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ്. എ​ന്നാ​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സി​നു വ​ലി​യ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടും വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ ന​ട​പ​ടി​യി​ല്ല. മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​വ​രം ല​ഭി​ക്കു​ന്ന​ത് ഫോ​ണു​ക​ളി​ലൂ​ടെ​യാ​ണ്.

ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ കേ​ന്ദീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍​പ്പോ​ലും ഇ​പ്പോ​ഴു​ള്ള​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഫ​ല​മു​ണ്ടാ​വും. പ​ക്ഷേ, അ​ക്കാ​ര്യ​ത്തി​ലും പോ​ലീ​സ് മെ​ല്ല​പ്പോ​ക്കു ന​യ​മാ​ണു പി​ന്തു​ട​രു​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

ജി​ല്ല​യി​ല്‍ എ​ത്തി​ച്ച് ചി​ല്ല​റ വി​പ​ണ​ന​ക്കാ​ര്‍​ക്ക് ല​ഹ​രി വ​സ്തു​ക്ക​ള്‍ കൈ​മാ​റു​ന്ന​ത് പി​ടി​ച്ചാ​ല്‍​ത്ത​ന്നെ വ​ലി​യ നേ​ട്ട​മാ​ണ്. എ​ന്നാ​ല്‍ അ​തി​നു പ​ക​രം വ​ള​രെ ചെ​റി​യ അ​ള​വു​മാ​ത്രം കൈ​വ​ശം വ​യ്ക്കു​ന്ന ചി​ല്ല​റ​ക്കാ​രെ പി​ടി​ക്കാ​നാ​ണ് പോ​ലീ​സി​നി​ഷ്ടം. കാ​ര​ണം റി​സ്‌​ക് കു​റ​വാ​ണ​ല്ലോ.
ആ​ള്‍​ത്ത​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ ല​ഹ​രി​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​താ​ണ് ല​ഹ​രി​ക്ക​ട​ത്തു സം​ഘം പു​തി​യ​താ​യി പ​രീ​ക്ഷി​ക്കു​ന്ന രീ​തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഡ്രോ​പ് പോ​യി​ന്‍റ് എ​ന്നാ​ണ് പോ​ലീ​സ് ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കെ​ട്ട​ിട​ങ്ങ​ളു​ടെ ഭി​ത്തി​ക​ളി​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന സു​ഷി​ര​ങ്ങ​ളില്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍ ആ​രു​ടേ​യും ക​ണ്ണി​ല്‍​പ്പെ​ടാ​തെ സൂ​ക്ഷി​ക്കാ​മ​ല്ലോ. ഡ്രോ​പ് പോ​യി​ന്‍റുക​ള്‍ ക​ണ്ട​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ലും ഇ​ത്ത​ര​ത്തി​ല്‍ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ലും പോ​ലീ​സ് പി​ന്നോ​ക്കം പോ​വു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ പ്രേ​ദേ​ശ​വാ​സി​ക​ളാ​ണ് പോ​ലീ​സി​നു വി​വ​രം ന​ല്‍​കാ​റു​ള്ള​ത്.


ഇ​ത്ത​രം വി​വ​രം ന​ല്‍ ന​ല്‍​കി​യാ​ലും പ​ല​പ്പോ​ഴും പോ​ലീ​സ് എ​ത്താ​ന്‍ വൈ​കാ​റു​ണ്ടെ​ന്നാ​ണു നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. മി​ക്ക​പ്പോ​ഴും പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട ശേ​ഷ​മാ​വും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്താ​റെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ

കൊ​ല്ലം ജി​ല്ല​യി​ല്‍ 2025-2026 കാ​ല​യ​ള​വി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ മാ​ത്രം ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കേ​സു​ക​ളു​ടെ എ​ണ്ണം: 1,083 കേ​സു​ക​ള്‍.

അ​റ​സ്റ്റി​ലാ​യ​വ​ര്‍: ആ​കെ 1,172 പ്ര​തി​ക​ളി​ല്‍, 1,118 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 2024-ല്‍ ​ജി​ല്ല​യി​ല്‍ 676 കേ​സു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ 2025 ആ​യ​പ്പോ​ഴേ​ക്കും കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ര​ട്ടി​യോ​ള​മാ​ണ് വ​ര്‍​ധ​ന​വു​ണ്ടാ​യ​ത്.


പിഴ 19 ലക്ഷത്തിലേറെ


ക​ഞ്ചാ​വ്-188.495 കി​ലോ​ഗ്രാം (കൂ​ടാ​തെ 96 ക​ഞ്ചാ​വു​ചെ​ടി​ക​ള്‍ ന​ശി​പ്പി​ച്ചു), എം​ഡി​എം​എ- 514.670 ഗ്രാം, ​മെ​ത്താം​ഫെ​റ്റാ​മി​ന്‍- 61.903 ഗ്രാം, ​ബ്രൗ​ണ്‍ ഷു​ഗ​ര്‍- 49.801 ഗ്രാം, ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്- 41.137 ഗ്രാം, ​നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ള്‍- 236.152 ഗ്രാം, ​ഹെ​റോ​യി​ന്‍- 6.4 ഗ്രാം, ​എ​ല്‍​എ​സ്ഡി- 0.089 ഗ്രാം, ​പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 9,940 കേ​സു​ക​ള്‍ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഏ​ക​ദേ​ശം 19.88 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

‘ജ്വാ​ല 2026' വ​നി​താ​സം​ഗ​മം ഇ​ന്ന്

കൊല്ലം: കേ​ര​ള​ത്തെ ല​ഹ​രി​മു​ക്ത​മാ​ക്കാ​നു​ള്ള ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ജ​ന​കീ​യ ദൗ​ത്യ​മാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ‘ജ്വാ​ല 2026' വ​നി​താ​സം​ഗ​മം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും.ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

Kerala

വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ത​ട​പ്പ​റ​മ്പി​ൽ​വീ​ട്ടി​ൽ അ​ബ്ദു​ൽ ജ​ബ്ബാ​ർ (38)ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ടൂ​ളി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന് സ​മീ​പം​വ​ച്ച് ആ​യി​രു​ന്നു പ്ര​തി പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 4.740 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച പ്ര​തി​യെ പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കോ​ട്ടൂ​ളി, തൊ​ണ്ട​യാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Kerala

മാനസിക പിരിമുറുക്കം,ആത്മധൈര്യം വീണ്ടെടുക്കൽ; പോലീസുകാർക്ക് പരിശീലനം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സി​​​ൽ ഇ​​​നി വ​​​രു​​​ന്ന​​​തു പ​​​രീ​​​ശീ​​​ല​​​ന കാ​​​ലം. അ​​​സാ​​​ധാ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നേ​​​രി​​​ടാ​​​ൻ പോ​​​ലീ​​​സി​​​ലെ എ​​​സ്ഐ മു​​​ത​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ വ​​​രെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

ചി​​​ല അ​​​സാ​​​ധാ​​​ര​​​ണ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്പോ​​​ൾ മി​​​ക്ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ത​​​റിപ്പോകു​​​ക​​​യും ഇ​​​തു സ​​​ർ​​​ക്കാ​​​രി​​​നു ക​​​ള​​​ങ്ക​​​മാ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണി​​​ത്. സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് പ​​​രി​​​ശീ​​​ല​​​ന​​​വും പ​​​രീ​​​ക്ഷ​​​യും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു.

എ​​​സ്ഐ മു​​​ത​​​ൽ എ​​​സ്പി വ​​​രെ​​​യു​​​ള്ള ഓ​​​രോ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നാ​​​ഴ്ച​​​വ​​​രെ നീ​​​ളു​​​ന്ന പ​​​രി​​​ശീ​​​ല​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കും. പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ, രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ ക്ലാ​​​സ് എ​​​ടു​​​ക്കാ​​​നെ​​​ത്തും. ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള പെ​​​രു​​​മാ​​​റ്റം, നേ​​​തൃ​​​പാ​​​ട​​​വം, മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദം ഒ​​​ഴി​​​വാ​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

ഐ​​​ജി​​​മാ​​​ർ മു​​​ത​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി വ​​​രെ​​​യു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പോ​​​ലീ​​​സ് ന​​​യം ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ്ര​​​യകേ​​​ന്ദ്ര​​​മാ​​​ണെ​​​ന്നും സേ​​​വ​​​നം ന​​​ൽ​​​കാ​​​ത്ത​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഒ​​​രു​​​വീ​​​ഴ്ച​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി പ​​​രാ​​​തി​​​ക്കാ​​​രെ അ​​​റി​​​യി​​​ക്ക​​​ണം. ക​​​സ്റ്റ​​​ഡി​ മ​​​ർ​​​ദ​​​ന​​​മു​​​ണ്ടാ​​​യാ​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി ന​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷാ​വി​ധി ഇ​ന്ന് ഉ​ണ്ടാ​കി​ല്ല

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ ശി​ക്ഷാ​വി​ധി ഇ​ന്ന് ഉ​ണ്ടാ​കി​ല്ല. പാ​ല​ക്കാ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി കേ​സി​ൽ ഇ​ന്ന് വി​ധി പ​റ​യു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ജ​ഡ്ജി​യു​ടെ ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് പ്ര​സ്താ​വ​ന മാ​റ്റി​വ​യ്ക്കാ​ൻ കാ​ര​ണം.

വി​ധി പ്ര​സ്താ​വ​ന മാ​റ്റി​വ​ച്ച​തോ​ടെ കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ മ​ക്ക​ളും ഇ​ന്ന് കോ​ട​തി​യി​ലെ​ത്തി​ല്ല. 2025 ജ​നു​വ​രി 27ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പോ​ത്തു​ണ്ടി സ്വ​ദേ​ശി സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും അ​യ​ല്‍​വാ​സി ചെ​ന്താ​മ​ര കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട സു​ധാ​ക​ര​ന്‍റെ ഭാ​ര്യ സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചാ​യി​രു​ന്നു നെ​ന്മാ​റ​യി​ലെ പോ​ത്തു​ണ്ടി​യി​ലേ​ക്കെ​ത്തി​യ​ത്.

 

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ‌ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നൊ​പ്പം ഒ​രു യു​വ​തി​യു​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ​ക്കൊ​ണ്ട് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് യു​വാ​വി​നെ താ​ഴെ ഇ​റ​ക്കി. പി​ന്നാ​ലെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

Kerala

കൊ​ടി​യ​ത്തൂ​രി​ൽ വ​ഴി​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റു; പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​ടി​യ​ത്തൂ​രി​ൽ വ​ഴി​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റു. കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട്ടാ​ണ് സം​ഭ​വം. പ​ന്നി​ക്കോ​ട് കു​ഴി​യി​ല്‍ അ​നൂ​പ്(40) എ​ന്ന യു​വാ​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ദേ​വ​ദാ​സ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കഴിഞ്ഞ ദിവസം വൈ​കി​ട്ട് പ​ന്നി​ക്കോ​ട് അ​ങ്ങാ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഏ​റെ നാ​ളാ​യി ദേ​വ​ദാ​സ​നും അ​നൂ​പും ത​മ്മി​ല്‍ വ​ഴി​ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു.

ഞായറാഴ്ച വൈകി​ട്ടും ഇ​രു​വ​രും ത​മ്മി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ദേ​വ​ദാ​സ​ന്‍ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​നൂ​പി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​നൂ​പി​നെ നാ​ട്ടു​കാ​ർ ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

Kerala

സ​ഹ​പാ​ഠി​ക​ള്‍ ഉ​ൾ​പ്പെ​ടെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം; പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​ഫ​ലം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ സ​ഹ​പാ​ഠി​ക​ള്‍ ഉ​ൾ​പ്പെ​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് നി​ഗ​മ​നം. 13കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വൈ​ദ്യ​പ​രി​ശോ​ധ​ന​ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​തി​നും തെ​ളി​വി​ല്ല. സി​ഡ​ബ്ല്യൂ​സി സം​ര​ക്ഷ​ണ​യി​ലു​ള്ള കു​ട്ടി​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. പെ​ൺ​കു​ട്ടി സ​ഹ​പാ​ഠി​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് വ്യ​ക്തി​വി​രോ​ധ​ത്താ​ൽ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

സ്‌​കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് 13കാ​രി പീ​ഡ​നം നേ​രി​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ലും ശി​ശു​ക്ഷേ​മ സ​മി​തി​യി​ലും അ​റി​യി​ച്ചു. സ്‌​കൂ​ളി​ന് സ​മീ​പ​ത്തും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണം.

ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ഒ​രു പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കൊ​ടു​വ​ള്ളി വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി പ്ര​സാ​ദ് (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജ്യേ​ഷ്ഠ​ന്‍ പ്ര​മോ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. പ്ര​സാ​ദും പ്ര​മോ​ദും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​രു​വ​രും ത​മ്മി​ല്‍ സ്വ​ത്ത് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ രാ​ത്രി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​മോ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്പോ​ൾ പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Kerala

കൊ​ച്ചി​യി​ൽ വ​ൻ​ല​ഹ​രി വേ​ട്ട; എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി വേ​ട്ട. അ​ത്താ​ണി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. നെ​ടു​മ്പാ​ശേ​രി പോ​ലീ​സും റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

മ​ട്ടാ​ഞ്ചേ​രി ഇ​ര​വേ​ലി മം​ഗ​ല​ത്ത് പ​റ​മ്പ് സ്വ​ദേ​ശി റി​സ്വാ​ൻ (23), സൗ​ത്ത് ചെ​ല്ലാ​നം സ്വ​ദേ​ശി വി​ക്ട​ർ ജോ​സ് (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 24 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കാ​റി​ൽ രാ​സ​ല​ഹ​രി ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ അ​ത്താ​ണി ഭാ​ഗ​ത്ത് വ​ച്ചാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ ഡാ​ഷ്ബോ​ർ​ഡി​ന് താ​ഴെ ര​ഹ​സ്യ​മാ​യി നി​ർ​മി​ച്ച പ്ര​ത്യേ​ക അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

 

 

Kerala

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി​യെ​ന്ന് ആ​രോ​പ​ണം; ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു  

 

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി അ​ഞ്ജു(28) ആ​ണ് മ​രി​ച്ച​ത്.

മ​റ്റൊ​രു യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജൂ​ണ്‍ 30ന് ​ആ​യി​രു​ന്നു സം​ഭ​വം. വെ​ങ്ങാ​നൂ​രി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൂ​ര്യ ഫി​നാ​ന്‍​സ് എ​ന്ന സ്വ​കാ​ര്യ സ്വ​ര്‍​ണ​പ​ണ​യ സ്ഥാ​പ​ന​ത്തി​ലാ​ണ് ര​ണ്ട് യു​വ​തി​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.

പി​ന്നാ​ലെ എ​ലി​വി​ഷം ക​ഴി​ച്ചാ​ണ് യു​വ​തി​ക​ൾ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ അ​ഞ്ജു​വി​നൊ​പ്പം വി​ഷം ക​ഴി​ച്ച പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ അ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ഞ്ജു ഇ​ക്കാ​ര്യം വീ​ട്ടി​ല്‍ പ​റ​ഞ്ഞി​ല്ല. സ്ഥാ​പ​ന​ത്തി​ലെ തി​രി​മ​റി സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. അ​ഞ്ജു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് വെ​ങ്ങാ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പേ​രാ​മ്പ്ര​യി​ൽ പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. പേ​രാ​മ്പ്ര പാ​ണ്ടി​ക്കോ​ട് ഓ​പ്പ​റേ​ഷ​ൻ‌ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ക്ര​മ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് യു​വാ​ക്ക​ളെ​യും മൂ​ന്ന് സ്ത്രീ​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ടു​ത്തേ​യ്ക്ക് വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ൾ ത​ട​യു​ക​യും തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ​ക്കും റി​യാ​ദ് എ​ന്ന നാ​ട്ടു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പി​ന്നാ​ലെ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​തി​ക​ളെ കീ​ഴ​ട​ക്കി​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് രാ​സ​ല​ഹ​രി​യും ക​ണ്ടെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

 

Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; പ്ര​തി പി​ടി​യി​ൽ

മാ​ന്നാ​ർ: വി​ധ​വ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​രു​മ​ല ഓ​ടാ​ട്ട് കി​ഴ​ക്കേ​തി​ൽ കെ.​എം. ബ​ഷീ​ർ (48) ആ​ണ് പി​ടി​യി​ലാ​യ​ത്. 19 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്.

2020ൽ ​പ​ത്ര​പ​ര​സ്യ​ത്തി​ൽ നി​ന്നു​ള്ള ഫോ​ൺ ന​മ്പ​റി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യി സം​സാ​രി​ച്ചാ​ണ് പ്ര​തി സ്ത്രീ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. പി​ന്നീ​ട് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി അ​ഫ്സ​ൽ എ​ന്ന വ്യാ​ജ​പേ​രി​ൽ വീ​ട്ടി​ലെ​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ്ര​തി​യു​ടെ പീ​ഡ​ന​ശ്ര​മം പോ​ലീ​സി​ൽ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​രാ​തി​ക്കാ​രി​യെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ര​ന്ത​രം വീ​ട്ടി​ലെ​ത്തി​യി​രു​ന്ന പ്ര​തി പ​ല​ത​വ​ണ​യാ​യി 19 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

പ​ല​പ്പോ​ഴാ​യി ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്‌​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ജി​ജീ​ഷും സം​ഘ​വു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ജി​ജീ​ഷും സം​ഘ​വു​മെ​ത്തി​യ കാ​ർ ത​ട​ഞ്ഞ പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

കോ​ഴി​ക്കോ​ട്: മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ബാ​ലു​ശേ​രി പൂ​ര​ത്തു​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ മ​ക​ളു​മാ​യി ബൈ​ക്കി​ൽ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു റ​ഷീ​ദ്. തു​ട​ർ​ന്ന് മ​ക​ളെ ബാ​ലു​ശേ​രി സ്റ്റാ​ൻ​ഡി​ൽ ഇ​റ​ക്കി. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ബ്ദു​ൾ റ​ഷീ​ദി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി​യു​ള്ള​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ റ​ഷീ​ദ് ത​ച്ചം​പോ​യി​ൽ എ​ന്ന സ്ഥ​ലം​വ​രെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. എ​ന്നാ​ൽ തു​ട​ർ​ന്ന് ഇ​യാ​ൾ എ​ങ്ങോ​ട്ട് പോ​യി എ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല.

അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ‌ മൈ​സൂ​രു​വി​ൽ നി​ന്നു​ള്ള അ​വ​സാ​ന ലൊ​ക്കേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം മൈ​സൂ​രു​വി​ലേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

 

Kerala

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഗോ​തീ​ശ്വ​രം ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി കോ​ട്ട​പ്പു​റം കു​ഞ്ഞി​ക്ക​ണ്ടി​പ്പ​റ​മ്പി​ൽ ര​തീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ൺ27​ന് ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ബേ​പ്പൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ വാ​ങ്ങി മ​ട​ങ്ങു​മ്പോ​ഴാ​ണ് ച​ക്കും​ക​ട​വ് ന​ദീ ന​ഗ​ർ സ്വ​ദേ​ശി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ​യോ​ധി​ക​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ള​ട​ങ്ങി​യ പ​ഴ‌്സ് പ്ര​തി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വ​യോ​ധി​ക​ൻ ബേ​പ്പൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ ര​തീ​ഷ് നേ​ര​ത്തെ​യും നി​ര​വ​ധി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Kerala

സ്റ്റേ​ഷ​നി​ൽ നി​ന്ന് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട സം​ഭ​വം; മു​ൻ എ​സ്എ​ച്ച്ഒ​യ്ക്കെ​തി​രെ ന​ട​പ​ടി

മ​ല​പ്പു​റം: ക​രി​പ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ മു​ൻ എ​സ്എ​ച്ച്ഒ​യ്ക്കെ​തി​രെ ന​ട​പ​ടി. എ​ട്ട് പ​വ​ന്‍ സ്വ​ർ​ണം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ എം.​അ​ബ്ബാ​സ​ലി​യെ ആ​ണ് സ​സ്പെ​ൻ‌​ഡ് ചെ​യ്ത​ത്.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് മ​ല​പ്പു​റം ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന​ട​ക്കം പി​ടി​ച്ചെ​ടു​ത്ത​തും ക​ള​ഞ്ഞു​കി​ട്ടി നാ​ട്ടു​കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ച​തു​മാ​യ സ്വ​ർ​ണ​മാ​ണ് കാ​ണാ​താ​യ​ത്.

മോ​ഷ​ണം സ്ഥി​രീ​ക​രി​ച്ച് കൊ​ണ്ടോ​ട്ടി എ​എ​സ്പി മ​ല​പ്പു​റം എ​സ്പി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. 2018 മു​ത​ല്‍ ക​രി​പ്പൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ച് വ​ന്നി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നു കാ​ണാ​താ​യ​ത്. 2026 ഫെ​ബ്രു​വ​രി​യി​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ആ​ദ്യ​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​ത്.

Kerala

വ്യാ​ജ ഒ​പ്പി​ട്ട് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

പേ​രൂ​ര്‍​ക്ക​ട: വ്യാ​ജ ഒ​പ്പി​ട്ട് ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി. കു​റ​വ​ന്‍​കോ​ണ​ത്തെ ഒ​രു സ്വ​കാ​ര്യ ബാ​ങ്കി​ല്‍ വ്യാ​ജ ഒ​പ്പി​ട്ട് എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം ത​ട്ടി​യ​താ​യാ​ണ് പ​രാ​തി​യു​ള്ള​ത്. ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​നി ഷീ​ല​യാ​ണ് പ​രാ​തി​ക്കാ​രി.

സ്വ​കാ​ര്യ ബാ​ങ്കി​ലെ മാ​നേ​ജ​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ആ​റ് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. 2016ല്‍ ​എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​ല​ക്ഷം രൂ​പ വ്യാ​ജ ഒ​പ്പി​ട്ട് ഫി​ക്‌​സ​ഡ് ഡ​പ്പോ​സി​റ്റി​ലേ​ക്കു മാ​റ്റി. ആ ​രേ​ഖ ഉ​പ​യോ​ഗി​ച്ച് ലോ​ണ്‍ എ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് തു​ക ഷീ​ല​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം മാ​നേ​ജ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. 2025ലും ​ഷീ​ല വി​ദേ​ശ​ത്താ​യി​രു​ന്ന​പ്പോ​ള്‍ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് വ്യാ​ജ ഒ​പ്പി​ട്ട് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

രാ​മ​നാ​ട്ടു​ക​ര​യി​ൽ ക​ഞ്ചാ​വ് വേ​ട്ട; 11 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടെ​ത്തി​ച്ച 11 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി പ്ര​സ​ല്‍ പ്ര​ഥാ​ന്‍(47) ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് കൊ​മ്മേ​രി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ള്‍ ഭു​വ​നേ​ശ്വ​റി​ല്‍ നി​ന്ന് മൊ​ത്ത​മാ​യി ക​ഞ്ചാ​വ് വാ​ങ്ങി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും ഫ​റോ​ക്ക് മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പ്ര​തി ഇ​ട​യ്ക്കി​ടെ നാ​ട്ടി​ൽ പോ​യി വ​രാ​റു​ണ്ടെ​ന്നും, തി​രി​കെ എ​ത്തു​ന്ന​ത് ക​ഞ്ചാ​വു​മാ​യാ​ണെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് എ​ത്തു​ന്ന സ്ലീ​പ്പ​ര്‍ ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ഇ​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​താ​ണ് രീ​തി.

പ്ര​സ​ല്‍ പ്ര​ഥാ​ന്‍റെ രീ​തി​ക​ൾ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് രാ​മ​നാ​ട്ടു​ക​ര​യി​ല്‍ കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് ബ​സി​ല്‍ നി​ന്ന് ട്രോ​ളി ബാ​ഗു​മാ​യി ഇ​റ​ങ്ങി​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

കൊ​ല്ല​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം ചി​ത​റ​യി​ൽ‌ രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ പി​ടി​യി​ൽ. ചി​ത​റ മാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, സു​ഹൃ​ത്ത് വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞു സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും മ​ക​ളെ​യും വി​ജ​ന​മാ​യ റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ്ര​തി​ക​ൾ മ​ർ​ദി​ക്കു​ക​യും ക​ട​ന്നു പി​ടി​ക്കു​ക​യും ചെ​യ്ത​ത്.

അ​മ്മ​യും മ​ക​ളും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​മ്മ​യെ ക​ട​ന്നു പി​ടി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ചു കീ​റു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​രു​വ​രു​ടെ​യും ബ​ഹ​ളം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ അ​മ്മ​യും മ​ക​ളും ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വി​ഷ്ണു ചി​ത​റ, ക​ട​യ്ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് ക്രി​മി​ന​ൽ​കേ​സു​ക​ളി​ലും അ​നീ​ഷ്‌ ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ജി​ഹാ​ദി പ​രാ​മ​ർ​ശം; അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ടി​നി​ടോ​മി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ൻ​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ട്‌ അ​പൂ​ർ​ണ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചി​രു​ന്നു.

അ​ന്‍​സി​ബ​യ്ക്കെ​തി​രാ​യ ജി​ഹാ​ദി പ​രാ​മ​ർ​ശം ത​മാ​ശ​യ്ക്ക് ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ കോ​ട​തി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ത​ള്ളി​യി​രു​ന്നു. ടി​നി ടോ​മി​നെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും നീ​ന കു​റു​പ്പി​ന്‍റെ സാ​ക്ഷി​മൊ​ഴി​ക​ളി​ലും ഇ​ക്കാ​ര്യ​മു​ണ്ടെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യി​രു​ന്ന ന​ടി നീ​ന കു​റു​പ്പി​ന്‍റെ മൊ​ഴി​യാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Kerala

ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ലാ​യി

ക​ണ്ണൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ലാ​യി. പു​നെ സ്വ​ദേ​ശി സ​ഞ്ജു​രാ​ജ് മ​ൽ​ഹോ​ത്ര​യാ​ണ് മ​ഹാ​ബ​ലേ​ശ്വ​റി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ക​ണ്ണൂ​രി​ൽ ലോ​ഡ്ജി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സ​ഞ്ജു​രാ​ജ് മ​ൽ​ഹോ​ത്ര. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ട്രെ​യി​ൻ ര​ത്ന​ഗി​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സു​കാ​ർ തൊ​ട്ട​ടു​ത്ത സ്റ്റേ​ഷ​നാ​യ സാ​വ​ന്ദ്‌​വാ​ടി​യി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്. ഇ​യാ​ളെ ക​ണ്ണൂ​ര്‍ ടൗ​ണ്‍​സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

 

 

Kerala

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സ്; ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ‌​മി​ച്ചു​ന​ൽ​കു​ന്ന സം​ഘം പി​ടി​യി​ൽ

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി​ക​ൾ പി​ടി​യി​ൽ. മു​ക്കു​പ​ണ്ടം നി​ർ​മി​ച്ച് ന​ൽ​കു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ണ്ണൂ​ർ ധ​ർ​മോ​ദ​യം പെ​രി​ങ്ങോ​ളി പ​ഞ്ചാ​യ​ത്തി​ൽ ഉ​ഷ​സ് നി​വാ​സി​ൽ സ​ന്തോ​ഷ് കു​മാ​ർ (55), ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​ട്ട​ഞ്ചേ​രി ചെ​ലി​ക്ക​ണ്ടി വീ​ട്ടി​ൽ ( 52) മു​സ്ത​ഫ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സ​മാ​ന കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ മൂ​ന്ന് പേ​രി​ൽ നി​ന്നാ​ണ് നി​ർ​മാ​ണ സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

കൊ​പ്പം: പ​ട്ടാ​മ്പി കൊ​പ്പ​ത്ത് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ളാ​ഞ്ചേ​രി തി​ണ്ട​ലം മാ​വ​ണ്ടി​യൂ​ർ വ​ട​ക്കു​മ്പ​റം വെ​ളു​ത്തൂ​ർ​തൊ​ടി​യി​ൽ അ​ഷ്റ​ഫ് (42) ആ​ണ് മ​രി​ച്ച​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്‌​ച പു​ല​ർ​ച്ചെ​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ഷ്റ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ​യും ഓ​ട്ടോ​റി​ക്ഷ​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു മ​രി​ച്ച അ​ഷ്റ​ഫും സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ​യും.

Kerala

മ​ല​പ്പു​റ​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട; 97.60 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: കൊ​ള​ത്തൂ​ര്‍ പ​ല​ക​പ്പ​റ​മ്പി​ൽ വ​ൻ ല​ഹ​രി​വേ​ട്ട. വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച 97.60 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. തി​രൂ​ര്‍ പൊ​ന്മു​ണ്ടം സ്വ​ദേ​ശി പാ​ട്ടു​രാ​ട്ട് വീ​ട്ടി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ൻ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.

കൊ​ള​ത്തൂ​ര്‍ പോ​ലീ​സും ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡും പ​ല​ക​പ്പ​റ​മ്പ് പാ​ങ്ങ് റോ​ഡി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ട്ടോ​യി​ല്‍ ക​ട​ത്തി​യ എം​ഡി​എം​എ​യു​മാ​യി സ​ക്കീ​ർ ഹു​സൈ​ൻ പി​ടി​യി​ലാ​യ​ത്. തി​രൂ​ര്‍, കോ​ട്ട​ക്ക​ല്‍ ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ​യും ഇ​യാ​ൾ ല​ഹ​രി കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്.

 

Kerala

വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന് ഇ​ന്ന് നി​ർ​ണാ​യ​കം

കോ​ഴി​ക്കോ​ട്: വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​റി​ന് ഇ​ന്ന് നി​ർ​ണാ​യ​കം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജി​തി​ൻ ഭാ​സ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

ജി​തി​ൻ ഭാ​സ്ക​റി​ന് ജാ​മ്യം ന​ൽ​ക​രു​തെ​ന്നും തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ വ​ട​ക​ര കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് ജി​തി​ൻ ഭാ​സ്ക​ർ ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് റി​ബേ​ഷി​ന്‍റെ നീ​ക്കം.

 

Kerala

ര​ണ്ടാം ക്ലാ​സു​കാ​ര​ന് മ​ർ​ദ​നം; അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ര​ണ്ടാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ധ്യാ​പ​ക​ൻ വി​പി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ബോ​ർ​ഡി​ൽ എ​ഴു​തി​യ​ത് പ​ക​ർ​ത്തി എ​ഴു​താ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ർ​ദ​ന​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Kerala

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ

മ​ല​പ്പു​റം: മൊ​റ​യൂ​രി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി. മൊ​റ​യൂ​ർ വ​ലാ​ഞ്ചേ​രി​യി​ലെ വി.​ടി. ന​ബീ​സ​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ന​ബീ​സ​യെ രാ​വി​ലെ മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഇ​വ​ർ​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഒ​റ്റ​യ്ക്കാ​യി​രു​ന്നു ന​ബീ​സ​യു​ടെ താ​മ​സം. അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

Kerala

കോ​ഴി​ക്കോ​ട് വ​ന്‍​ല​ഹ​രി​വേ​ട്ട; 30 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ല്‍ വ​ന്‍​ല​ഹ​രി​വേ​ട്ട. നി​ര​വ​ധി ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി ത​ട​യ​ങ്ങ​ല്‍ ഷി​ഹാ​ബ്( 34) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് പോ​ലീ​സ് 30 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. എം​ഡി​എം​എ സ്‌​കൂ​ട്ട​റി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു ക​ള​യാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക്ക് പാ​യ്ക്ക​റ്റു​ക​ളി​ലും ഡ​പ്പി​യി​ലു​മാ​യി സൂ​ക്ഷി​ച്ച 30 ഗ്രാം ​എം​ഡി​എം​എ ആ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

 

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; നി​ർ‌​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണ ടി.​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ​ക ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഹൈ​ക്കോ​ട​തി​യും തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​മാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക. കേ​സി​ലെ ഒ​മ്പ​താം പ്ര​തി​യാ​യ ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് പോ​ലീ​സും ഇ​ഡി​യും വി​വി​ധ കോ​ട​തി​ക​ളെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​രീ​ഷ് കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് പോ​ലീ​സും ഇ​ഡി​യും ന​ൽ​കി​യ അ​പ്പീ​ലു​ക​ളാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ട് എ​ടു​ത്ത പ്രോ​സി​ക്യൂ​ട്ട​ർ ഗീ​ന കു​മാ​രി​യെ​യും എ​തി​ർ​ക​ക്ഷി​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഇ​ഡി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യും ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഈ ​ഹ​ർ​ജി​യി​ൽ പോ​ലീ​സി​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ക.

 

 

Kerala

കൊ​ച്ചി​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​മ്മ​യെ ക​ണ്ടെ​ത്തി പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടു​ക​ട​യ്ക്ക് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ ക​ണ്ടെ​ത്തി പോ​ലീ​സ്. ക്യാ​ൻ​സ​ർ രോ​ഗി​യാ​ണെ​ന്നും കു​ഞ്ഞി​നെ വ​ള​ർ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച ശേ​ഷം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ ഇ​വ​ർ ഒ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും വി​വ​ര​മു​ണ്ട്. ഫോ​റം മാ​ളി​ന് സ​മീ​പ​മാ​ണ് ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​സ​വി​ച്ചു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ​യാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ഞ്ഞി​നെ എ​റ​ണാ​കു​ളം അ​മ്മ​തൊ​ട്ടി​ലി​ലേ​ക്ക് കൈ​മാ​റി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കൊ​ച്ചി​യി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​സ​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫോ​റം മാ​ളി​ന് സ​മീ​പ​ത്തെ ത​ട്ടു​ക​ട പ​രി​സ​ര​ത്താ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ മ​ര​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ഞ്ഞി​നെ എ​റ​ണാ​കു​ളം അ​മ്മ​തൊ​ട്ടി​ലി​ലേ​ക്ക് കൈ​മാ​റി​യെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Kerala

കു​റു​പ്പം​പ​ടി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ വീ​ട്ടി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; 40,000 രൂ​പ പി​ടി​ച്ചെ​ടു​ത്ത് വി​ജി​ല​ൻ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​യി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​ന്‍റെ ക്വാ​ട്ടേ​ഴ്സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 40,000 രൂ​പ ക​ണ്ടെ​ടു​ത്തു. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന.

റെ​യ്ഡ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു കേ​സി​ലെ പ്ര​തി സി​ഐ​യു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഇ​യാ​ൾ എ​ന്തി​നി​വി​ടെ എ​ത്തി എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സി​ഐ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ വാ​ങ്ങി​യ കൈ​ക്കൂ​ലി​യാ​ണോ​യെ​ന്ന കാ​ര്യം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Kerala

ആ​റ്റു​കാ​ലി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​തു​ൽ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ലി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​തു​ൽ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല സ്വ​ദേ​ശി ആ​ര​തി(27) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​വും ഗാ​ര്‍​ഹി​ക പീ​ഡ​ന​വും ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.

അ​തു​ലി​നെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ര​തി​യു​ടെ ദേ​ഹ​ത്ത് മ​ർ​ദ​ന​ത്തി​ന്‍റെ നി​ര​വ​ധി പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ര​തി ആ​റ്റു​കാ​ലി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് അ​തു​ൽ മ​ർ​ദി​ച്ച​ത് അ​മ്മ​യെ വി​ളി​ച്ച് പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ആ​ര​തി ജീ​വ​നൊ​ടു​ക്കി​യ​ത്. അ​തു​ലി​ന്‍റെ പീ​ഡ​നം കാ​ര​ണ​മാ​ണ് ആ​ര​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

അ​തു​ൽ മ​ർ​ദി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് വ​ർ​ക്ക​ല സ്വ​ദേ​ശി ആ​ര​തി​യും ക​ല്ല​റ സ്വ​ദേ​ശി അ​തു​ലും വി​വാ​ഹം ക​ഴി​ച്ച​ത്. ആ​റ് മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ ആ​റ്റു​കാ​ലി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റി​യ​ത്.

Kerala

പ​ണം പ​ന്ത​യം വ​ച്ച് കോ​ഴി​പ്പോ​ര്; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ​ണം പ​ന്ത​യം വ​ച്ച് കോ​ഴി​പ്പോ​ര് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ പി​ടി​യി​ൽ. ഇ​വ​രി​ൽ നി​ന്ന് പ​ത്ത് പോ​ര് കോ​ഴി​ക​ളെ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

കൗ​സ​പ്പാ​റ സ്വ​ദേ​ശി രാ​ജ​ൻ (37), കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി വി​ഘ്നേ​ഷ് (31), പൊ​ള്ളാ​ച്ചി, മൂ​ല​നൂ​ർ സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ (33), പൊ​ള്ളാ​ച്ചി ഉ​ടു​മ​ൽ​പേ​ട്ട് സ്വ​ദേ​ശി ശെ​ന്തി​ൽ കു​മാ​ർ (51), തി​രു​പ്പൂ​ർ നെ​ഗ​മം സ്വ​ദേ​ശി മു​ത്തു​സ്വാ​മി (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും പ്ര​ദേ​ശ​ത്ത് സ​മാ​ന​രീ​തി​യി​ൽ കോ​ഴി​പ്പോ​ര് പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി​ക​ളി​ൽ നി​ന്ന് പോ​ര് കോ​ഴി​ക​ളെ കൂ​ടാ​തെ 6,020 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ചി​ല്ലു ശ്രീ​കു​മാ​ർ പി​ടി​യി​ൽ

ചാ​രും​മൂ​ട്: പൂ​ട്ടി​ക്കി​ട​ന്ന പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കൊ​ല്ലം പ​ന്മ​ന വി​ല്ലേ​ജി​ൽ ചി​റ്റൂ​ർ​ഭാ​ഗം പ​ള്ള​ത്ത് പ​ടീ​റ്റ​തി​ൽ 'ചി​ല്ലു ശ്രീ​കു​മാ​ർ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ്രീ​കു​മാ​ർ(41) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല​പാ​ത​കം, അ​ടി​പി​ടി, മോ​ഷ​ണം തു​ട​ങ്ങി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ശ്രീ​കു​മാ​ർ. നൂ​റ​നാ​ടി​നു സ​മീ​പം കൊ​ട്ട​യ്ക്കാ​ട്ട​ശേ​രി​യി​ൽ പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വി​ൽ 10 ദി​വ​സം മു​ൻ​പ് താ​മ​സ​ക്കാ​രി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ര​ണ്ടം​ഗ സം​ഘം മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഈ ​കേ​സി​ലും ശ്രീ​കു​മാ​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്.

മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ​ത്തി​ൽ ശ്രീ​കു​മാ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി നൂ​റ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കാ​ണാ​താ​യ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്കം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കാ​ണാ​താ​യ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ച​ക്കി​ട്ട​പ്പാ​റ ആ​ല​മ്പാ​റ ഉ​ന്ന​തി​യി​ലെ ചാ​ത്തു​വി​നെ​യാ​ണ് (74) വീ​ടി​ന് സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നാ​ല് ദി​വ​സം മു​ന്‍​പ് ഇ​യാ​ളെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ പു​ഴ​യി​ലും വ​ന​ത്തി​ലും വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

മൃ​ത​ദേ​ഹം പു​ഴ​യോ​ര​ത്തെ മ​ര​ങ്ങ​ളു​ടെ മ​റ​വി​ലാ​യി​രു​ന്ന​തി​നാ​ല്‍ ആ​ദ്യ​ഘ​ട്ട തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം അ​ഴു​കി​ത്തു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

District News

കേ​ര​ള പോ​ലീ​സും വ്യാ​പാ​രി​ക​ളും കൈ​കോ​ർ​ക്കു​ന്നു

ആ​ല​പ്പു​ഴ: യു​വ​ത​ല​മു​റ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും സം​യു​ക​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന "തൂ​ഫാ​ൻ: ല​ഹ​രി​ക്കെ​തി​രേ ഒ​രു​മി​ക്കാം' പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28ന് ​ഉ​ച്ച​ക്ക് 2.45ന് ​ആ​ല​പ്പു​ഴ കാ​ർ​മ​ൽ ഹാ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും.

കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ‌​ന്‍റ് രാ​ജു അ​പ്സ​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജാ​യ പു​ട്ട വി​മ​ലാ​ദി​ത്യ ഐ​പി​എ​സ് പ്ര​സം​ഗി​ക്കും. കെ​വി​വി​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി, സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ദേ​വ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് 2026-2028 വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ല​പ്പു​ഴ ജി​ല്ലാ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ദേ​വ​രാ​ജ​ൻ മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി​രി​ക്കും. മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് സം​ഘ​ട​ന​യു​ടെ ഭാ​വി നേ​തൃ​ത്വം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഈ ​പ്ര​ക്രി​യ​യി​ൽ അ​ർ​ഹ​രാ​യ എ​ല്ലാ അം​ഗ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.

Kerala

പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ക​ണ്ട് ഭ​യ​ന്നോ​ടി; യു​വാ​വി​ന് കി​ണ​റ്റി​ൽ വീ​ണ് പ​രി​ക്കേ​റ്റു

കോ​ഴി​ക്കോ​ട്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വി​ന് കി​ണ​റ്റി​ല്‍ വീ​ണ് പ​രി​ക്കേ​റ്റു. ആ​മ്പ്ര​മ്മ​ല്‍ പാ​ല​ക്ക​ല്‍ ഹ​ര്‍​ഷ​ക്(26) ആ​ണ് കി​ണ​റ്റി​ല്‍ വീ​ണ​ത്.

ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് യു​വാ​വ് വീ​ണ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. 40 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് ഹ​ർ​ഷ​ക് വീ​ണ​ത്. ഇ​യാ​ളു​ടെ കാ​ലി​ന് പൊ​ട്ട​ലു​ൾ​പ്പെ​ടെ സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

വെ​ള്ളി​മാ​ടു​കു​ന്ന് നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വി​ല്ല വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി; ഒ​രാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ല്ല വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഈ​ഞ്ച​യ്ക്ക​ല്‍ മി​ലാ​ദ് ഭ​വ​നി​ല്‍ മു​ഹ​മ്മ​ദ് ആ​സിം (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സു​ധ ര​മേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വെ​ങ്ങാ​നൂ​രി​ല്‍ അ​ഞ്ച് സെ​ന്‍റി​ല്‍ വി​ല്ല നി​ര്‍​മി​ച്ചു ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. മു​ഹ​മ്മ​ദ് ആ​സിം ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

77 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും വി​ല്ല​യോ പ​ണ​മോ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് മു​ഹ​മ്മ​ദ് ആ​സി​മി​നെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

 

Kerala

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട; 17 കോ​ടി​യു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ‌ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ മാ​റ​മ്പി​ള്ളി​യി​ൽ 17 കോ​ടി​യു​ടെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ‌ പി​ടി​യി​ൽ. വൈ​പ്പി​ൻ അ​റു​കാ​ട് സ്വ​ദേ​ശി ആ​യു​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ സ്‌​കൂ​ട്ട​റി​ൽ നി​ന്നും ഒ​രു കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കൂ​ടി ക​ണ്ടെ​ടു​ത്ത​ത്. ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

തൊ​ട്ട​ടു​ത്ത ഫ്ലാ​റ്റി​ലാ​ണ് ഒ​രാ​ഴ്ച​യാ​യി ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു ഫ്ലാ​റ്റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തേ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലാ​ണ് പെ​രു​മ്പാ​വൂ​ർ എ​എ​സ്പി താ​മ​സി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up