x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര​യി​ൽ പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം

വെബ് ഡെസ്‌ക്
Published: July 2, 2026 10:16 PM IST | Updated: July 2, 2026 10:16 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ പോ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ല​ഹ​രി​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. പേ​രാ​മ്പ്ര പാ​ണ്ടി​ക്കോ​ട് ഓ​പ്പ​റേ​ഷ​ൻ‌ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ക്ര​മ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് യു​വാ​ക്ക​ളെ​യും മൂ​ന്ന് സ്ത്രീ​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ടു​ത്തേ​യ്ക്ക് വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ൾ ത​ട​യു​ക​യും തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ​ക്കും റി​യാ​ദ് എ​ന്ന നാ​ട്ടു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പി​ന്നാ​ലെ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​തി​ക​ളെ കീ​ഴ​ട​ക്കി​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് രാ​സ​ല​ഹ​രി​യും ക​ണ്ടെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

 

Tags : kerala police crime news calicut Perambra arrest

Recent News

Corehub Up