x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ലി​ൽ ക​ഴി​യ​വേ കാ​പ്പ ചു​മ​ത്തി; ‌നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യ്ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി


Published: June 17, 2026 06:34 PM IST | Updated: June 17, 2026 06:35 PM IST

കൊ​ച്ചി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ല​ട​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ (55) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.

വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക് ആ​ണ് ഇ​യാ​ളെ മാ​റ്റി​യ​ത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ. 11 ഓ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​യി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ക്കു​ക, അ​ടി​പി​ടി, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ. ഇ​യാ​ൾ​ക്കെ​തി​രെ മു​ൻ​പും കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. 2025 മെ​യ് 30ന് ​ആ​റ് മാ​സ​ത്തെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന പ്ര​തി, കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​വും കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ർ​ന്നു.

2026 ഫെ​ബ്രു​വ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ജ​യി​ലി​ൽ കി​ട​ക്ക​വെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ വീ​ണ്ടും ശ​ക്ത​മാ​യ കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ന്ന​ത്.

 

 

 

Tags : kerala police kappa crime news arrest kochi

Recent News

Corehub Up