x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: June 23, 2026 10:24 PM IST | Updated: June 23, 2026 10:24 PM IST

തൃ​ശൂ​ര്‍: തൃ​ശൂ​ർ ആ​ളൂ​രി​ൽ പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ആ​ളൂ​ര്‍ ആ​ന​ത്ത​ടം സ്വ​ദേ​ശി പീ​ണി​ക്ക​പ​റ​മ്പി​ല്‍ ജൂ​വി​ന്‍ രാ​ജു (16) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജൂ​വി​ന്‍ രാ​ജു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​യ്യി​ല്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍ (18) എ​റ​ണാ​കു​ളം ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജൂ​ൺ 15ന് ​രാ​വി​ലെ 11.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും. ക​ദ​ളി​ച്ചി​റ​യി​ല്‍ വ​ച്ച് വ​ല​തു​വ​ശ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സി​പി​യു​ടെ ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡ് സ​ഞ്ച​രി​ച്ചി​രു​ന്ന പോ​ലീ​സ് വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags : kerala police accident road accident death

Recent News

Corehub Up