x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്‌ക്
Published: July 1, 2026 01:00 AM IST | Updated: July 1, 2026 01:00 AM IST

പ്രതീകാത്മക ചിത്രം

കൊ​പ്പം: പ​ട്ടാ​മ്പി കൊ​പ്പ​ത്ത് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ളാ​ഞ്ചേ​രി തി​ണ്ട​ലം മാ​വ​ണ്ടി​യൂ​ർ വ​ട​ക്കു​മ്പ​റം വെ​ളു​ത്തൂ​ർ​തൊ​ടി​യി​ൽ അ​ഷ്റ​ഫ് (42) ആ​ണ് മ​രി​ച്ച​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്‌​ച പു​ല​ർ​ച്ചെ​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​ഷ്റ​ഫി​ന്‍റെ സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ​യും ഓ​ട്ടോ​റി​ക്ഷ​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു മ​രി​ച്ച അ​ഷ്റ​ഫും സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ​യും.

Tags : kerala police death pattambi palakkad

Recent News

Corehub Up