x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 2, 2026 08:37 PM IST | Updated: July 2, 2026 08:37 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ജി​ജീ​ഷും സം​ഘ​വു​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ജി​ജീ​ഷും സം​ഘ​വു​മെ​ത്തി​യ കാ​ർ ത​ട​ഞ്ഞ പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ പോ​ലീ​സി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Tags : kerala police crime news palakkad arrest

Recent News

Corehub Up