x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് മെ​ഷീ​ൻ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി; അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം


Published: July 2, 2026 08:05 PM IST | Updated: July 2, 2026 08:05 PM IST

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ച ബം​ഗാ​ൾ സ്വ​ദേ​ശി സു​ധീ​ർ ബ​ർ​മ്മ.

നി​ല​മ്പൂ​ർ: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​നി​ടെ അ​തി​ഥി തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു. നി​ല​മ്പൂ​ർ - നാ​യാ​ടം​പൊ​യി​ൽ അ​ക​മ്പാ​ടം റോ​ഡി​ൽ മൈ​ലാ​ടി അ​മ​ൽ കോ​ള​ജി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി സു​ധീ​ർ ബ​ർ​മ്മ​യാ​ണ് മ​രി​ച്ച​ത്.

റോ​ഡി​ന്‍റെ സൈ​ഡ് ഭി​ത്തി കെ​ട്ടു​ന്ന​തി​ന് വേ​ണ്ടി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് മെ​ഷീ​ൻ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണമെന്നാണ് പ്രാഥമിക നിഗമനം. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ സു​ധീ​ർ ബ​ർ​മ്മയെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : death electrocuted Migrant worker

Recent News

Corehub Up