യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ.ധന്യ
കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തതിൽ വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ.ധന്യ. താൻ ജയിലിലല്ലെന്നും സ്വന്തം പഞ്ചിൽ ഇരിക്കുകയാണെന്നും വ്യക്തമാക്കുന്ന വീഡിയോ ധന്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
നിലവിൽ ഒരു ആവശ്യത്തിനായി ഡിവൈഎസ്പി ഓഫീസിൽ എത്തിയതാണ്. ദയവുചെയ്ത് ആരും തന്റെ അച്ഛനെയും അമ്മയെയും വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ധന്യ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. ദേശീയപാത 66-ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിട്ടതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ ധന്യ അമിതവേഗത്തിൽ കാറോടിച്ചു പോകുകയായിരുന്നു.
തുടർന്ന് കാറിനെ പിന്തുടർന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ധന്യ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് ഇവരിൽ നിന്നും പിഴ ഈടാക്കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയായിലെ വാർത്തകളോട് പ്രതികരിച്ച് ധന്യ രംഗത്തെത്തിയത്.
Tags : helen of sparta video social media influencer