x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൂ​ട്ടി​ട്ട് ച​വി​ട്ടി, മ​ർ​ദി​ച്ചു, വ​സ്ത്രം വ​ലി​ച്ചു​കീ​റി ; ഡ​ൽ​ഹി പൊ​ലീ​സി​നെ​തി​രെ ജെ​യ്ക് സി. ​തോ​മ​സ്

ഓൺലൈൻ ഡെസ്ക്
Published: October 11, 2026 05:02 PM IST | Updated: October 11, 2026 05:27 PM IST

ജെ​യ്ക് സി. ​തോ​മ​സ്.

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജെ​യ്ക് സി. ​തോ​മ​സി​ന്‍റെ വ​സ്ത്രം പൊ​ലി​സ് വ​ലി​ച്ചു​കീ​റി​യെ​ന്ന് ആ​രോ​പ​ണം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഷ​ർ​ട്ടി​ല്ലാ​തെ പൊ​ലി​സ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന് ചി​ത്രീ​ക​രി​ച്ച സെ​ൽ​ഫി വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ജെ​യ്ക് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി നേ​താ​ക്ക​ളെ പൊ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നും ന​ടു​വി​ൽ അ​ടി​ക്കു​ക​യും ബൂ​ട്ടി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തെ​ന്നും ജെ​യ്ക് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തേ ജെ​യ്കി​ന് ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റെ​ന്നും പൊ​ലീ​സ് വ​സ്ത്രം വ​ലി​ച്ചു​കീ​റി​യെ​ന്നും എ.​എ.​റ​ഹീം എം​പി​യും ആ​രോ​പി​ച്ചി​രു​ന്നു.

റ​ഹീം പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ പു​രു​ഷ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​നി​താ പ്ര​വ​ർ​ത്ത​ക​രു​ടെ വ​സ്ത്രം വ​ലി​ച്ചു​കീ​റി​യ​താ​യി ഒ​രു പ്ര​വ​ർ​ത്ത​ക​യും ആ​രോ​പി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

Tags : jaick c. thomas police brutality dyfi leader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up