റിയാദ് എയർപോർട്ടിലെ ആക്രമണം
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഹൂതികളുടെ ഭീഷണി.
വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. യാത്രക്കാർ, ജീവനക്കാർ ഉൾപ്പടെ ഉള്ളവർക്കാണ് മുന്നറിയിപ്പ്. രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്നും ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതികൾക്കെതിരെ സൗദി ശക്തമായ തിരിച്ചടി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : WestAsia Houthis Riyad SaudiArabia NewsUpdate Headlines