x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം പി​ടി​മു​റു​ക്കു​ന്നു

സ്പോർട്സ് ഡെസ്ക്
Published: October 11, 2026 06:25 PM IST | Updated: October 11, 2026 06:31 PM IST

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജാ​ർ​ഖ​ണ്ഡ് കേ​ര​ളം മ​ത്സ​ര​ത്തി​ൽ നി​ന്ന്.

ജം​ഷ​ഡ്പൂ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ജാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ളം പി​ടി​മു​റു​ക്കു​ന്നു. ഒ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ആ​തി​ഥേ​യ​ർ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 289 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ഒ​രു ഘ​ട്ട​ത്തി​ൽ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് കു​തി​ച്ച ജാ​ർ​ഖ​ണ്ഡി​നെ അ​വ​സാ​ന സെ​ഷ​നി​ൽ നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യാ​ണ് കേ​ര​ളം പി​ടി​ച്ചു​കെ​ട്ടി​യ​ത്.

143 റ​ൺ​സ് നേ​ടി​യ ശി​ഖ​ർ മോ​ഹ​നാ​ണ് ജാ​ർ​ഖ​ണ്ഡ് ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്.​ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ജാ​ർ​ഖ​ണ്ഡി​ന് ഓ​പ്പ​ണ​ർ​മാ​രാ​യ ശി​ഖ​ർ മോ​ഹ​നും ശ​ര​ൺ​ദീ​പ് സിം​ഗും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഒ​ന്നാം വി​ക്ക​റ്റി​ൽ 87 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 33 റ​ൺ​സ് നേ​ടി​യ ശ​ര​ൺ​ദീ​പി​നെ ജ​ല​ജ് സ​ക്സേ​ന ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി.

തു​ട​ർ​ന്നെ​ത്തി​യ ഉ​ത്ക​ർ​ഷ് സിം​ഗും ശി​ഖ​ർ മോ​ഹ​നും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 163 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ഇ​തി​നി​ടെ ശി​ഖ​ർ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി. ഉ​ത്ക​ർ​ഷും അ​ർ​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട​തോ​ടെ ജാ​ർ​ഖ​ണ്ഡ് ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി. ചാ​യ​യ്ക്ക് പി​രി​യു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 228 റ​ൺ​സെ​ന്ന മി​ക​ച്ച സ്കോ​റി​ലാ​യി​രു​ന്നു ടീം.

​എ​ന്നാ​ൽ അ​വ​സാ​ന സെ​ഷ​നി​ൽ കേ​ര​ളം തി​രി​ച്ച​ടി​ച്ചു. 143 റ​ൺ​സ് നേ​ടി​യ ശി​ഖ​ർ മോ​ഹ​നെ വൈ​ശാ​ഖ് ച​ന്ദ്ര​ൻ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി. പി​ന്നാ​ലെ 71 റ​ൺ​സെ​ടു​ത്ത ഉ​ത്ക​ർ​ഷ് സിം​ഗി​നെ ജ​ല​ജ് സ​ക്സേ​ന​യു​ടെ പ​ന്തി​ൽ സ​ച്ചി​ൻ ബേ​ബി പി​ടി​ച്ചു​പു​റ​ത്താ​ക്കി. ര​ണ്ട് റ​ൺ​സ് കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജാ​ർ​ഖ​ണ്ഡി​ന് ഈ ​ര​ണ്ട് നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യ​ത്.

പി​ന്നാ​ലെ​യെ​ത്തി​യ റോ​ബി​ൻ മി​ൻ​സി​നെ (10) വൈ​ശാ​ഖ് ച​ന്ദ്ര​ൻ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി. പ​ത്ത് റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് കു​നൈ​ൻ ഖു​റേ​ഷി​യെ​യും വൈ​ശാ​ഖ് മ​ട​ക്കി​യ​തോ​ടെ ജാ​ർ​ഖ​ണ്ഡി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ടം അ​ഞ്ചാ​യി. കേ​ര​ള​ത്തി​നാ​യി വൈ​ശാ​ഖ് ച​ന്ദ്ര​ൻ മൂ​ന്നും ജ​ല​ജ് സ​ക്സേ​ന ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags : ranji trophy jharkhand kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up