Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jharkhand

ജാ​ര്‍​ഖ​ണ്ഡി​ല്‍ ഭീ​തി പ​ട​ർ​ത്തി ഇ​ടി​മി​ന്ന​ല്‍; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 11 മ​ര​ണം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത് 11 പേ​ർ​ക്ക്. മൂ​ന്ന് സ്ത്രീ​ക​ളും പ​ത്ത് വ​യ​സു​ള്ള കു​ട്ടി​യും അ​ട​ക്കം 11 പേ​രാ​ണ് മ​രി​ച്ച​ത്.

ഖു​ന്തി ജി​ല്ല​യി​ല്‍ നാ​ല്, രാം​ഗാ​ഡ് ജി​ല്ല​യി​ല്‍ ര​ണ്ട്, ലോ​ഹോ​ര്‍​ദാ​ഗ, ദേ​വ്ഘ​ര്‍, ജം​താ​ര, സാ​ഹി​ബ്ഗ​ഞ്ച്, ഗി​രി​ദി​ഹ് എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഓ​രോ ആ​ളു​ക​ൾ വീ​ത​വു​മാ​ണ് മ​രി​ച്ച​ത്.

ഖു​ന്തി ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. സ​മീ​പ​ത്തു​ള്ള വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ര​ണ്ട് പേ​ർ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 16 വ​യ​സു​ള്ള ഒ​രു ആ​ൺ​കു​ട്ടി​യും സു​ഖ്‌​റാം മു​ണ്ട എ​ന്ന 44 വയസുകാ​ര​നു​മു​ണ്ട്.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ പ​ത്ര​തോ​ളി ഗ്രാ​മ​ത്തി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 22 വ​യ​സ്സു​ള്ള പ്രേം ​ബ​ഖാ​ല മ​രി​ക്കു​ക​യും മ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ റാ​ഞ്ചി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.

റോ​ൺ​ഹെ ഗ്രാ​മ​ത്തി​ൽ വ​യ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 52 വ​യ​സു​കാ​ര​നാ​യ നി​സ്ട്രാ​ർ ടോ​പ്‌​നോ എ​ന്ന ക​ർ​ഷ​ക​നും മ​രി​ച്ചി​രു​ന്നു.

National

ജാർഖണ്ഡിൽ സമവായം; കോൺഗ്രസും ജെഎംഎമ്മും ഓരോ സീറ്റിൽ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജാ​​​​​ർ​​​​​ഖ​​​​​ണ്ഡി​​​​​ലെ രാ​​​​​ജ്യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും ജെ​​​​​എം​​​​​എ​​​​​മ്മും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ച്ചു. ഇ​​​​രു പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ഓ​​​​​രോ സീ​​​​​റ്റി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കും. ഇ​​​​​ന്ന​​​​​ലെ ജെ​​​​എം​​​​എം, കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​​താ​​​​​ക്ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​ണു തീ​​​​​രു​​​​​മാ​​​​​നം. ര​​​​​ണ്ടു സീ​​​​​റ്റി​​​​​ലും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ജെ​​​​​എം​​​​​എം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

.മു​​​​​ൻ മ​​​​​ന്ത്രി ബൈ​​​​​ദ്യ​​​​​നാ​​​​​ഥ് റാം ​​​​​ആ​​​​​ണ് ജെ​​​​​എം​​​​​എം സ്ഥാ​​​​​നാ​​​​​ർ​​​​​ഥി. ഇ​​​​​ദ്ദേ​​​​​ഹം ഇ​​​​​ന്നു പ​​​​​ത്രി​​​​​ക സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും. മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് പ്ര​​​​​ണ​​​​​വ് ഝാ ​​​​​ആ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യു​​​​​ടെ ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള പ്ര​​​​​ണ​​​​​വ് ഝാ ​​​​​എ‍ഐ​​​​​സി​​​​​സി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​കൂ​​​​​ടി​​​​​യാ​​​​​ണ്.

മു​​​​​ൻ ഛത്തീ​​​​​സ്ഗ​​​​​ഡ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഭൂ​​​​​പേ​​​​​ഷ് ബാ​​​​​ഗേ​​​​​ൽ, അ​​​​​ജ​​​​​യ് ശ​​​​​ർ​​​​​മ എ​​​​​ന്നി​​​​​വ​​​​​രെ ച​​​​​ർ​​​​​ച്ച​​​​​യ്ക്കാ​​​​​യി കോ​​​​​ൺ​​​​​ഗ്ര​​​​​സ് നി​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്നു. ജെ​​​​​എം​​​​​എം സ്ഥാ​​​​​പ​​​​​ക​​​​​ൻ ഷി​​​​​ബു സോ​​​​​റ​​​​​ന്‍റെ നി​​​​​ര്യാ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഒ​​​​​രു സീ​​​​​റ്റി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​ണ്ടാ​​​​​യ​​​​​ത്.

ബി​​​​​ജെ​​​​​പി അം​​​​​ഗം ദീ​​​​​പ​​​​​ക് പ്ര​​​​​കാ​​​​​ശി​​​​​ന്‍റെ രാ​​​​​ജ്യ​​​​​സ​​​​​ഭാ കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സീ​​​​​റ്റി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​ണ്ടാ​​​​​യ​​​​​ത്. ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്ക് വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ൻ 28 ഫ​​​​​സ്റ്റ് പ്രി​​​​​ഫ​​​​​റ​​​​​ൻ​​​​​സ് വോ​​​​​ട്ട് വേ​​​​​ണം. ഇ​​​​​ന്ത്യ മു​​​​​ന്ന​​​​​ണി​​​​​ക്ക് 56 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ണ്ട്.

 

National

വാ​ക്കു​ത​ർ​ക്കം; യു​വ​തി​യെ കാ​മു​ക​ൻ വെ​ടി​വ​ച്ചു കൊ​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വ​തി​യെ കാ​മു​ക​ൻ വെ​ടി​വ​ച്ചു​കൊ​ന്നു. സിം​ദേ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

കൊ​ലെ​ബി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ന​വ​തോ​ളി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജെ​ബ പ​ർ​വീ​ൻ(22)​ആ​ണ് മ​രി​ച്ച​ത്. യു​വ​തി​യു​ടെ ത​ല​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

National

ജാ​​ർ​​ഖ​​ണ്ഡി​​ൽ മുൻ മാവോയിസ്റ്റിനെ തല്ലിക്കൊന്നു

ചാ​​യി​​ബാ​​സ: ജാ​​ർ​​ഖ​​ണ്ഡി​​ൽ മു​​ൻ മാ​​വോ​​യി​​സ്റ്റി​​നെ ത​​ല്ലി​​ക്കൊ​​ന്നു. ര​​മേ​​ഷ് ചാം​​പി​​യ​​യെ ആ​​ണ് സി​​പി​​ഐ (മാ​​വോ​​യി​​സ്റ്റ്) സം​​ഘം ത​​ല്ലി​​ക്കൊ​​ന്ന​​ത്. വെ​​സ്റ്റ് സിം​​ഗ്ഭൂം ജി​​ല്ല​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണു സം​​ഭ​​വം. ര​​മേ​​ഷി​​ന്‍റെ ഭാ​​ര്യ അ​​ക്ര​​മി​​ക​​ളെ ചെ​​റു​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.

തൊ​​ട്ട​​ടു​​ത്ത വ​​ന​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ര​​മേ​​ഷി​​നെ കൊ​​ണ്ടു​​പോ​​യി ത​​ല്ലി​​ക്കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഗോ​​യി​​ൽ​​കേ​​ര-​​മ​​നോ​​ഹ​​ർ​​പു​​ർ മെ​​യി​​ൻ റോ​​ഡി​​ൽ മൃ​​ത​​ദേ​​ഹം ഉ​​പേ​​ക്ഷി​​ച്ചു.

മു​​ന്പ് ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചി​​ട്ടു​​ള്ള​​യാ​​ളാ​​ണ് ര​​മേ​​ഷ് ചാം​​പി​​യ. ജ​​യി​​ൽ​​മോ​​ചി​​ത​​നാ​​യ​​ശേ​​ഷം മാ​​വോ​​യി​​സ്റ്റ്ബ​​ന്ധം ഉ​​പേ​​ക്ഷി​​ച്ച് നി​​ർ​​മാ​​ണ ക​​ന്പ​​നിയിൽ ജോ​​ലി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

District News

ഈ​ശ്വ​ർ മു​ർ​മു ജാ​ർ​ഖ​ണ്ഡി​ലേക്കു മ​ട​ങ്ങി

ചെ​റു​തോ​ണി: മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഈ​ശ്വ​ർ മു​ർ​മു (40) പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽനി​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. 2024 ജൂ​ലൈ​യി​ൽ അ​ടി​മാ​ലി​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ച​താ​യി​രു​ന്നു. സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ ശു​ശ്രൂ​ഷ​യും പ​രി​ച​ര​ണ​വും ഈ​ശ്വ​ർ മു​ർ​മു​വി​നെ ആ​രോ​ഗ്യ​വാ​നാ​ക്കി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജാ​ർ​ഖ​ണ്ഡി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്നേ​ഹ​മ​ന്ദി​ര​ത്തിലെ​ത്തി​യ സ​ഹോ​ദ​ര​ൻ ജീ​വ​ൻ മു​ർ​മു​വി​നൊ​പ്പം ഈ​ശ്വ​റി​നെ ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യാ​ക്കി.

National

ജാ​ർ​ഖ​ണ്ഡി​ൽ എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു, 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

റാ​ഞ്ചി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ധാ​ന ചോ​ദ്യ​പേ​പ്പ​ർ റാ​ക്ക​റ്റി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ​രീ​ക്ഷ​ക്ക് മു​ൻ​പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എ​ത്തി​ച്ച് ചോ​ദ്യ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

താ​മ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റാ​ർ​ഗാ​വി​ലെ ഒ​രു സ്ഥ​ല​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും പ​രീ​ക്ഷ​ക്ക് മു​മ്പ് ചോ​ദ്യ​പേ​പ്പ​ർ ഇ​വ​ർ​ക്ക് ല​ഭി​ച്ചെ​ന്നു​മു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന.

തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ നാ​ല് സെ​റ്റ് ചോ​ദ്യ​പേ​പ്പ​റു​ക​ളും ഉ​ത്ത​ര​സൂ​ചി​ക​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത ചോ​ദ്യ​പേ​പ്പ​റു​ക​ൾ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ളു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

120 ചോ​ദ്യ​ങ്ങ​ളു​ള്ള പ​രീ​ക്ഷ​യി​ൽ ഖോ​ർ​ത്ത ഭാ​ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ർ​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ശാ​ന്ത് കു​മാ​റും റാ​ഞ്ചി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റും റാ​ഞ്ചി സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ടും പ​ങ്കെ​ടു​ത്ത സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചോ​ദ്യ​പേ​പ്പ​ർ റാ​ക്ക​റ്റി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​തു​ൽ വാ​ട്‌​സാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ സ​മാ​ന​മാ​യ പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി 15ല​ക്ഷം രൂ​പ​യു​ടെ ക​രാ​റാ​ണ് റാ​ക്ക​റ്റി​നു​ണ്ടാ​യി​രു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ളും മ​റ്റ് രേ​ഖ​ക​ളും ശേ​ഖ​രി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 159 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും പ​രീ​ക്ഷ​ക​ളി​ൽ നി​ന്ന് വി​ല​ക്കു​മെ​ന്ന് ജാ​ർ​ഖ​ണ്ഡ് സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മി​ഷ​ൻ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ര​സ​ഗു​ള തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ര​സ​ഗു​ള തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ജം​ഷ​ഡ്പൂ​രി​ൽ ഒ​രു വി​വാ​ഹ വി​രു​ന്നി​നി​ടെ​യാ​ണ് സം​ഭ​വം. ല​ളി​ത് സിം​ഗ്(41) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

മാ​ലി​യ​ന്ത ഗ്രാ​മ​ത്തി​ൽ ഒ​രു വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം. ര​സ​ഗു​ള തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ എം​ജി​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റി.

National

കടുവകളില്ലാത്ത കടുവാ സങ്കേതം: നാണക്കേട് മാറ്റാൻ ജാർഖണ്ഡ്

റാ​​​​ഞ്ചി: ഇ​​​​ന്ത്യ​​​​യി​​​​ൽ വം​​​​ശ​​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ച ചീ​​​​റ്റ​​​​പ്പു​​​​ലി​​​​ക​​​​ളെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്ത് ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത് ഏ​​​​റെ വാ​​​​ർ​​​​ത്താ​​​​പ്രാ​​​​ധാ​​​​ന്യം നേ​​​​ടി​​​​യി​​​​രു​​​​ന്നു.

സ​​​​മാ​​​​ന​​​​രീ​​​​തി​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്ത് ക​​​​ടു​​​​വ​​​​ക​​​​ളി​​​​ല്ലാ​​​​താ​​​​യ ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​ടു​​​​വാ സ​​​​ങ്കേ​​​​ത​​​ത്തി​​​ലേ​​​ക്കു മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ന്ന് ക​​​​ടു​​​​വ​​​​ക​​​​ളെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​ദ്യ​​​​മ​​​​ത്തി​​​​ലാ​​​​ണ്. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ പ​​​ലാ​​​മു ക​​​​ടു​​​​വാ സ​​​​ങ്കേ​​​​ത​​​​മാ​​​​ണ് ഈ ​​​​ദൗ​​​​ത്യ​​​​ത്തി​​​​ന് പി​​​​ന്നി​​​​ലു​​​​ള്ള​​​​ത്.

പേ​​​​രി​​​​ൽ ക​​​​ടു​​​​വാ സ​​​​ങ്കേ​​​​തം; എ​​​​ണ്ണം പൂ​​​​ജ്യം!

1974-ൽ പ്രോജ​​​​ക്ട് ടൈ​​​​ഗ​​​​റി​​​​നു കീ​​​​ഴി​​​​ലാ​​​​ണ് ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛോട്ടാ​​​​ന​​​​ഗ്പുരി​​​​ൽ പ​​​​ലാ​​​മു ക​​​​ടു​​​​വാ സ​​​​ങ്കേ​​​​തം സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. 1129.93 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള ഇ​​​​വി​​​​ടം രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​​കാ​​​​ല ക​​​​ടു​​​​വാ സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണ്. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് എ​​​​ഴു​​​​പ​​​​തോ​​​​ളം ക​​​​ടു​​​​വ​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​വി​​​​ടെ ഇ​​​​ന്ന് ഒ​​​​രൊ​​​​റ്റ ക​​​​ടു​​​​വ പോ​​​​ലു​​​​മി​​​​ല്ല.

1970-ക​​​​ളി​​​​ൽ ഇ​​​​വി​​​​ടെ 22 ക​​​​ടു​​​​വ​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 1995-ൽ ​​​​ 71 ക​​​​ടു​​​​വ​​​​ക​​​​ൾ വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് മു​​​​ൻ ജാ​​​​ർ​​​​ഖ​​​​ണ്ഡ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫോ​​​​റ​​​​സ്റ്റ് ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റ​​​​ർ പ്ര​​​​ദീ​​​​പ് കു​​​​മാ​​​​ർ ത​​​ന്‍റെ മേ​​​​ൻ ബാ​​​​ഗ് ഹൂ​​​​ണി​​​​ൽ എ​​​​ന്ന് പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു.

1997-ൽ 44, 2002-​​​​ൽ 34, 2010-ൽ 10, 2014-​​​​ൽ മൂ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വി​​​​ടു​​​​ത്തെ ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം. 2023-ലെ ​​​​അ​​​​ഖി​​​​ലേ​​​​ന്ത്യ ക​​​​ടു​​​​വാ സെ​​​​ൻ​​​​സ​​​​സി​​​​ൽ ഒ​​​​രു ക​​​​ടു​​​​വ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​വി​​​​ടെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽനി​​​​ന്ന് ക​​​​ടു​​​​വ​​​​ക​​​​ൾ

നി​​​​ല​​​​വി​​​​ൽ പ​​​ലാ​​​മു ക​​​​ടു​​​​വാ സ​​​​ങ്കേ​​​​ത​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽനി​​​​ന്ന് മൂ​​​​ന്ന് ക​​​​ടു​​​​വ​​​​ക​​​​ളെ എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ശ്ര​​​​മം. ക​​​​ടു​​​​വ​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മേ 50 കാ​​​​ട്ടു​​​​പോ​​​​ത്ത്, 50 മാ​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​യും എ​​​​ത്തി​​​​ക്കും. കടുവകൾക്ക് ഇ​​​​ര​​​​ക​​​​ളെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കാ​​​​ട്ടു​​​​പോ​​​​ത്തു​​​​ക​​​​ളെ​​​​യും മാ​​​​നി​​​​നെ​​​​യും എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി ദേ​​​​ശീ​​​​യ ക​​​​ടു​​​​വ സം​​​​ര​​​​ക്ഷ​​​​ണ അ​​​​തോ​​​​റ​​​​റ്റി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ.

 

National

റാഞ്ചി നഗരത്തിൽ കാട്ടാനയിറങ്ങി

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ തി​​​ര​​​ക്കേ​​​റി​​​യ ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രി​​​യാ​​​യ റാ​​​ഞ്ചി​​​യെ അ​​​ഞ്ചു​​​ മ​​​ണി​​​ക്കൂ​​​ർ മു​​​ൾ​​​മു​​​ന​​​യി​​​ൽ​​​ നി​​​ർ​​​ത്തി കാ​​​ട്ടാ​​​ന​​​യു​​​ടെ വി​​​ള​​​യാ​​​ട്ടം.

റാ​​​ഞ്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വും ബി​​​ർ​​​സ ചൗ​​​ക്കും ചു​​​റ്റി ക​​​ണ്ട ആ​​​ന​​​യെ വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ കാ​​​ടു​​​ക​​​യ​​​റ്റി. സ്കൂ​​​ളി​​​ലേ​​​ക്ക് കു​​​ട്ടി​​​ക​​​ൾ എ​​​ത്തു​​​ന്ന സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ റോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ തി​​​ര​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 2.30ന് ​​​റാ​​​ഞ്ചി ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് 12 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ വ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്ന കാ​​​ട്ടാ​​​ന അ​​​ഞ്ചോ​​​ടെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി കാ​​​ന്പ​​​സി​​​നു സ​​​മീ​​​പ​​​ത്തു​​​കൂ​​​ടി ന​​​ട​​​ന്നു​​​പോ​​​കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സി​​​സി​​​ടി​​​വി​​​യി​​​ൽ പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ൽ 27 പേ​​​ർ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ൾ. ഹാ​​​ലു വ​​​ന​​​ത്തി​​​ലെ ധു​​​ർ​​​വ ഡാം ​​​പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് ആ​​​ന​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി കാ​​​ടി​​​റ​​​ങ്ങാ​​​റു​​​ണ്ട്.

National

ത​ട്ടി​ക്കൊ​ണ്ടു​പോ​യ വ്യ​വ​സാ​യിയുടെ മ​ക​നെ ക​ണ്ടെ​ത്തി

ജം​ഷ​ഡ്പൂ​ർ: ര​ണ്ടാ​ഴ്ച മു​ന്പ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജം​ഷ​ഡ്പൂ​ർ വ്യ​വ​സാ​യി ദേ​വാം​ഗ് ഗാ​ന്ധി​യു​ടെ മ​ക​ൻ കൈ​ര​വ് ഗാ​ന്ധി (24) യെ ​ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​നും ബീ​ഹാ​റി​ലെ ഗ​യ​യ്ക്കും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ത്തു നി​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക‍​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് ജം​ഷ​ഡ്പൂ​രി​ലെ വ​സ​തി​യി​ൽ അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​യി തി​രി​ച്ചെ​ത്തി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​സ്പി പി​യൂ​ഷ് പാ​ണ്ഡെ പ​റ​ഞ്ഞു.

ജ​നു​വ​രി 13 ന് ​രാ​വി​ലെ 11:30 ന് ​ബാ​ങ്കി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ കൈ​ര​വ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

അ​ധി​കം വൈ​കാ​തെ ത​ന്നെ ഒ​രു വി​ദേ​ശ ന​മ്പ​റി​ൽ നി​ന്ന് കൈ​ര​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് 10 കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആ​വ‍​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഒ​രാ​ൾ വി​ളി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത്, ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക​യും ജാ​ർ​ഖ​ണ്ഡ്, ബീ​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യ റെ​യ്ഡു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

National

ജാർഖണ്ഡിൽ തകർന്ന വിമാനത്തിന് ബ്ലാക്ക് ബോക്സ് ഇല്ലായിരുന്നുവെന്ന് ഡി​​ജി​​സി​​എ

ന്യൂ​​ഡ​​ൽ​​ഹി: ജാ​​ർ​​ഖ​​ണ്ഡി​​ൽ തി​​ങ്ക​​ളാ​​ഴ്ച ത​​ക​​ർ​​ന്നു വീ​​ണ ബീ​​ച്ച്ക്രാ​​ഫ്റ്റ് സി90​​എ വി​​മാ​​ന​​ത്തി​​ന് ബ്ലാ​​ക്ക് ബോ​​ക്സ് ഇ​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്ന് ഡി​​ജി​​സി​​എ.

ഏ​​ഴു പേ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്. എ​​യ​​ർ ആം​​ബു​​ല​​ൻ​​സാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന വി​​മാ​​ന​​ത്തി​​ന് 40 വ​​ർ​​ഷ​​ത്തോ​​ളം പ​​ഴ​​ക്ക​​മു​​ണ്ട്.

1987ലാ​​ണ് വി​​മാ​​നം നി​​ർ​​മി​​ച്ച​​ത്. 2027 വ​​രെ വി​​മാ​​നം പ​​റ​​ത്താ​​ൻ അ​​നു​​മ​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തെ​​ക്കു​​റി​​ച്ച് എ​​യ​​ർ​​ക്രാ​​ഫ്റ്റ് ആ​​ക്സി​​ഡ​​ന്‍റ് ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ൻ ബ്യൂ​​റോ (എ​​എ​​ഐ​​ബി) അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

National

എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് രോ​ഗി ഉൾപ്പെടെ ഏ​ഴു​പേ​ർ മരിച്ചു

റാ​​​​ഞ്ചി: ജാ​​​​ർ​​​​ഖ​​​​ണ്ഡ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏ​​​​ഴു​​​​പേ​​​​ർ മരിച്ചു.

എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന രോ​​​​ഗി സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​ർ, ന​​​​ഴ്സു​​​​മാ​​​​രാ​​​​യ അ​​​​ർ​​​​ച്ച​​​​നാ​​​​ദേ​​​​വി, ധു​​​​രു കു​​​​മാ​​​​ർ, പ​​​​രി​​​​ച​​​​രി​​​​ച്ച ഡോ​​​​ക്‌​​​​ട​​​​ർ വി​​​​കാ​​​​സ് കു​​​​മാ​​​​ർ, പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ സ​​​​ച്ചി​​​​ൻ​​​​കു​​​​മാ​​​​ർ മി​​​​ശ്ര, പൈ​​​​ല​​​​റ്റ് ഇ​​​​ൻ ക​​​​മാ​​​​ൻ​​​​ഡ് ക്യാ​​​​പ്റ്റ​​​​ൻ വി​​​​വേ​​​​ക് വി​​​​കാ​​​​സ് ഭ​​​​ഗ​​​​ത്, സ​​​​ഹ​​​​പൈ​​​​ല​​​​റ്റ് ക്യാ​​​​പ്റ്റ​​​​ൻ സാ​​​​വ്ര​​​​ജ്‌​​​​ദീ​​​​പ് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് മരിച്ചത്.

ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 7.34 ഓ​​​​ടെ ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛാത്ര ​​​​ജി​​​​ല്ല​​​​യി​​​​ലെ സി​​​​മാ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം ബാ​​​​രി​​​​യാ​​​​തു​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. റെ​​​​ഡ്ബേ​​​​ർ​​​​ഡ് എ​​​​യ​​​​ർ​​​​വേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ബീ​​​​ച്ച്ക്രാ​​​​ഫ്റ്റ് കിം​​​​ഗ് എ​​​​യ​​​​ർ ബെ​​​​ൽ 9എ​​​​ൽ വി​​​​ടി-​​​​എ​​​​ജെ​​​​വി വി​​​​മാ​​​​ന​​​​മാ​​​​ണു അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

രാ​​​​ത്രി 7.11ന് ​​​​റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സി​​​​ന് 7.34 ഓ​​​​ടെ കൊ​​​​ൽ​​​​ക്ക​​​​ത്ത വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളു​​​​മാ​​​​യു​​​​ള്ള റ​​​​ഡാ​​​​ർ ബ​​​​ന്ധം ന​​​​ഷ്‌​​​​ട​​​​മാ​​​​യെ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ(​​​​ഡി​​​​ജി​​​​സി​​​​എ) അ​​​​റി​​​​യി​​​​ച്ചു.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റ സ​​​​ഞ്ജ​​​​യ്കു​​​​മാ​​​​റി​​​​നെ വി​​​​ദ​​​​ഗ്ധ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കുന്പോഴായിരുന്നു അപകടം.

National

യുവതിയെയും പിഞ്ചുകുഞ്ഞിനെയും ചുട്ടുകൊന്നു

ചാ​​​​​യ്ബാ​​​​​സ(​​​​​ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ്): വീ​​​​​ടി​​​​​നു​​​​​ള്ളി​​​​​ൽ കി​​​​​ട​​​​​ന്നു​​​​​റ​​​​​ങ്ങി​​​​​യ യു​​​​​വ​​​​​തി​​​​​യെ​​​​​യും ഇ​​​​​വ​​​​​രു​​​​​ടെ ഒ​​​​​രു വ​​​​​യ​​​​​സു​​​​​ള്ള കു​​​​​ട്ടി​​​​​യെ​​​​​യും ദു​​​​​ർ​​​​​മ​​​​​ന്ത്ര​​​​​വാ​​​​​ദി​​​​​നി​​​​​യെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ച്ച് മ​​​​​ണ്ണെ​​​​​ണ്ണ​​​​​യൊ​​​​​ഴി​​​​​ച്ചു തീ ​​​​​കൊ​​​​​ളു​​​​​ത്തി കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി.

വെ​​​​​സ്റ്റ് സിം​​​​​ഘ്ഭും ജി​​​​​ല്ല​​​​​യി​​​​​ലെ കു​​​​​മ​​​​​ർ​​​​​ദും​​​​​ഗി ഗ്രാ​​​​​മ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ നാ​​​​​ലു​​​​​പേ​​​​​രെ പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​കൂ​​​​​ടി.

12 പേ​​​​​രാ​​​​​ണ് വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് ഇ​​​​​ര​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് മ​​​​​ർ​​​​​ദ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന യു​​​​​വ​​​​​തി​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വ് മൊ​​​​​ഴി ന​​​​​ൽ​​​​​കി.

National

ജാർഖണ്ഡിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി

ചാ​യ്ബാ​സ (ജാ​ർ​ഖ​ണ്ഡ്): ജാ​ർ​ഖ​ണ്ഡി​ലെ സാ​രാ​ന്ത വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി. മാ​വോ​യി​സ്റ്റ് ഉ​ന്ന​ത​ത​ല നേ​താ​വ് പ​തിറാം മാ​ജി എ​ന്ന അ​ന​ൽ ദാ ​ഉ​ൾ​പ്പെ​ടെയാണ് കൊല്ലപ്പെട്ടത്.

ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ് അ​ന​ൽ ദാ. ​കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​ഞ്ചു​പേ​ർ വ​നി​താ അം​ഗ​ങ്ങ​ളാ​ണ്.

വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച "ഓ​പ്പ​റേ​ഷ​ൻ മേ​ഘ​ബു​രു' എ​ന്ന സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്.

209 കോ​ബ്ര ബ​റ്റാ​ലി​യ​ൻ, ചാ​യ്ബാ​സ ജി​ല്ലാ പോ​ലീ​സ്, ജാ​ർ​ഖ​ണ്ഡ് ജാ​ഗ്വാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന കന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ അ​ന​ൽ ദാ ​ഉ​ൾ​പ്പെ​ടെ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന തെര​ച്ചി​ലി​ൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്ത​തോ​ടെ മ​ര​ണം 17 ആ​യി.

മാ​വോ​യി​സ്റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലെ പ്ര​മു​ഖ​നാ​യി​രു​ന്നു അ​ന​ൽ ദാ. ​ജാ​ർ​ഖ​ണ്ഡി​ൽ മാ​ത്രം ഇ​യാ​ൾ​ക്കെ​തി​രേ 149 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ബ​സ്ത​ർ മേ​ഖ​ല​യി​ൽ ആ​റ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ർ​ബ​ൻ ന​ക്സ​ലി​സം ശക്തി പ്രാപിക്കുന്നതിൽ പ്ര​ധാ​ന​മ​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഛത്തീ​സ്ഗ​ഡി​ൽ 47 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച ഒ​മ്പ​ത് മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ൾ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തോ​ടെ ഒ​ഡീ​ഷ​യി​ലെ ന​ബ​രം​ഗ്പു​ർ ജി​ല്ല​യെ ന​ക്സ​ൽ വി​രു​ദ്ധ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ചു.

കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റു​ക​ളി​ൽ നി​ന്ന് ഇ​ൻ​സാ​സ് റൈ​ഫി​ളു​ക​ൾ, എ​സ്​എ​ൽ​ആ​ർ തോ​ക്കു​ക​ൾ തു​ട​ങ്ങി​യ ആ​യു​ധ​ശേ​ഖ​ര​വും സു​ര​ക്ഷാസേ​ന പി​ടി​ച്ചെ​ടു​ത്തു.

National

മാ​വോ​യി​സ്റ്റ് വേ​ട്ട: കൊ​ല്ല​പ്പെ​ട്ട​വ​ർ 15, മ​രി​ച്ച​വ​രി​ൽ ത​ല​യ്ക്ക് ഒ​രു കോ​ടി​രൂ​പ പ്ര​ഖ്യാ​പി​ച്ച നേ​താ​വും

റാഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ എ​ണ്ണം 15 ആ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ സ​ർ​ക്കാ​ർ ത​ല​യ​ക്ക് ഒ​രു കോ​ടി രൂ​പ വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വാ​യ അ​ന​ൽ ദാ​യും ഉ​ൾ​പ്പെ​ടു​ന്നു.

കി​രി​ബു​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സാ​ര​ന്ദ വ​ന​ത്തി​ലെ കും​ഡി​യി​ൽ സി​ആ​ർ​പി​എ​ഫി​ന്‍റെ കോ​ബ്ര യൂ​ണി​റ്റി​ലെ 1,500 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​പ്പ​റേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

"മാ​വോ​യി​സ്റ്റ് ഉ​ന്ന​ത നേ​താ​വ് പാ​ടി​റാം മാ​ജി(​അ​ന​ൽ ദാ)​യു​ടേ​തു​ൾ​പ്പ​ടെ 15 മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മേ​ഖ​ല​യി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തു. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്'-​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച മു​ത​ൽ സ​ര​ന്ദ വ​ന​ത്തി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട ആ​രം​ഭി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ടി​വ​യ്പ്പ് ആ​രം​ഭി​ച്ച​ത്. സ​ര​ന്ദ വ​ന​ത്തി​ൽ അ​ന​ൽ ദ​യും സം​ഘ​വും ഉ​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​തെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഓ​പ്പ​റേ​ഷ​ൻ​സ്) മൈ​ക്ക​ൽ രാ​ജ് .എ​സ് പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

ഗി​രി​ധി ജി​ല്ല​യി​ലെ പി​ർ​താ​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ന​ൽ ദാ 1987 ​മു​ത​ൽ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ൽ സ​ജീ​വ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സ് ഇ​യാ​ളെ തി​ര​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

ജാ​ർ​ഖ​ണ്ഡി​ലെ മാ​വോ​യി​സ്റ്റു​ക​ളു​ടെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് കോ​ൽ​ഹാ​നും സാ​ര​ണ്ട​യും. ബു​ഡ പ​ഹാ​ഡ്, ഛത്ര, ​ല​ത്തേ​ഹ​ർ, ഗും​ല, ലോ​ഹ​ർ​ദാ​ഗ, റാ​ഞ്ചി, പ​ര​സ്‌​നാ​ഥ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ സേ​ന മാ​വോ​യി​സ്റ്റ് വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

ജാ​ർ​ഖ​ണ്ഡി​ൽ എ​ട്ട് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ എ​ട്ട് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. സി​ആ​ർ​പി​എ​ഫി​ന്‍റെ കോ​ബ്ര ക​മാ​ൻ​ഡോ യൂ​ണി​റ്റി​ലെ 1,500 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്നി​ല​ധി​കം ടീ​മു​ക​ൾ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

പ​ശ്ചി​മ സിം​ഗ്ഭും ജി​ല്ല​യി​ലെ കി​രി​ബു​രു​വി​ലെ സാ​ര​ന്ദ വ​ന​ങ്ങ​ളി​ൽ രാ​വി​ലെ 6:30 ഓ​ടെ ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

സ​ര​ന്ദ വ​ന​മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് കി​രി​ബു​രു പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പ് തു​ട​ങ്ങി​യ​ത്. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

National

22 പേരുടെ ജീവനെടുത്ത് കാട്ടാന; ജാർഖണ്ഡിൽ ‘അടിയന്തരാവസ്ഥ’

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​ന്പ​​​ത് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 22 പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ ‘അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ’ പ്ര​​​ഖ്യാ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡ്.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ പ​​​ശ്ചി​​​മ സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ജ​​​നു​​​വ​​​രി ആ​​​ദ്യം മു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന അ​​​തീ​​​വ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യ ആ​​​ന​​​യെ മെ​​​രു​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ന​​​ട​​​പ​​​ടി.

ദി​​​വ​​​സേ​​​ന 30 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന​​​യെ പി​​​ന്തു​​​ട​​​രാ​​​നും പി​​​ടി​​​കൂ​​​ടാ​​​നു​​​മാ​​​യി നൂ​​​റോ​​​ളം പേ​​​രെ വ​​​നംവ​​​കു​​​പ്പ് വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​റ്റ​​​ക്കൊ​​​ന്പു​​​ള്ള കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ മ​​​യ​​​ക്കു​​​വെ​​​ടി പ​​​രീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല.

കാ​​​ട്ടാ​​​ന മ​​​ദം പൊ​​​ട്ടി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നു. കൊ​​​ന്പ​​​നാ​​​ന​​​ക​​​ളി​​​ൽ പു​​​രു​​​ഷ ഹോ​​​ർ​​​മാ​​​ണാ​​​യ ടെ​​​സ്റ്റോ​​​സ്റ്റി​​​റോ​​​ണ്‍ കൂ​​​ടു​​​ന്പോ​​​ഴാ​​​ണ് മ​​​ദം പൊ​​​ട്ടു​​​ന്ന​​​താ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ 60 ഇ​​​ര​​​ട്ടി ടെ​​​സ്റ്റോ​​​സ്റ്റി​​​റോ​​​ണു​​​ക​​​ൾ ആ​​​ന​​​യു​​​ടെ ശ​​​രീ​​​ര​​​ത്ത് ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​വ കൂ​​​ടു​​​ത​​​ൽ അ​​​ക്ര​​​മ​​​കാ​​​രി​​​യാ​​​കു​​​ന്നു.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ര​​​ണ്ടു​​​മു​​​ത​​​ൽ മൂ​​​ന്നു മാ​​​സം വ​​​രെ​​​യാ​​​ണ് ഇ​​​തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. കാ​​​ട്ടാ​​​ന​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി മ​​​റ്റു മൂ​​​ന്ന് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വ​​​ന്യ​​​ജീ​​​വി വി​​​ദ​​​ഗ്ധ​​​രെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ന​​​യു​​​ടെ ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യ ച​​​ല​​​നം മൂ​​​ലം പി​​​ന്തു​​​ട​​​രാ​​​ൻ പ്ര​​​യാ​​​സ​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

National

ജാ​ർ​ഖ​ണ്ഡി​ൽ സ്ഫോ​ട​നം; മൂ​ന്നു​പേ​ർ മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹ​സാ​രി​ബാ​ഗി​ലെ ബാ​ര ബ​സാ​ർ ടോ​പ്പ് ഏ​രി​യ​യ്ക്ക് കീ​ഴി​ലു​ള്ള ഹ​ബീ​ബ് ന​ഗ​റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഒ​ഴി​ഞ്ഞു​കി​ട​ന്ന പ്ര​ദേ​ശം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​റ്റൊ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​തെ​ന്നും സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഫോ​ട​ന കാ​ര​ണം വ്യ​ക്ത​മ​ല്ലാ​യെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​നം ഉ​ണ്ടാ​യ സ്ഥ​ലം പോ​ലീ​സ് സീ​ൽ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​നാ​യി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് സം​ഘ​ത്തെ​യും സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്.

National

കുട്ടികളുടെ തിരോധാനം: ജാർഖണ്ഡിൽ പ്രതിഷേധം

റാ​​​ഞ്ചി: നാ​​​ലും അ​​​ഞ്ചും വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ടു കു​​​ട്ടി​​​ക​​​ളു​​​ടെ തി​​​രോ​​​ധാ​​​ന​​​ത്തെ​​​ത്തു​​​ർ​​​ന്ന് ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ധ്രു​​​വ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്നു. മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ 12 മ​​​ണി​​​ക്കൂ​​​റോ​​ളം നീ​​ണ്ട ബ​​ന്ദ് ജ​​​ന​​​ജീ​​​വി​​​തം ത​​ട​​സ​​പ്പെ​​ടു​​ത്തി.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടാം​​​തീ​​​യ​​​തി വീ​​​ടി​​​നു സ​​​മീ​​​പ​​​മു​​​ള്ള പ​​​ല​​​ച​​​ര​​​ക്കു​​​ക​​​ട​​​യി​​​ലേ​​​ക്കു പോ​​​യ​​താ​​ണു കു​​ട്ടി​​ക​​ൾ. ഇ​​തു​​വ​​രെ തി​​രി​​ച്ചെ​​ത്തി​​യി​​ട്ടി​​ല്ല. 40 പേ​​​രു​​​ടെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​ത്തു​​​ദി​​​വ​​​സ​​​മാ​​​യി കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ശ്വാ​​​സ​​​വാ​​​ർ​​​ത്ത അ​​ക​​ലെ​​യാ​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​ർ​​​ജെ​​​ഡി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കൈ​​​ലാ​​​സ് യാ​​​ദ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം.

National

ജാർഖണ്ഡിൽ രണ്ടു ദിവസത്തിനിടെ ഒരു കാട്ടാന കൊലപ്പെടുത്തിയത് 13 പേരെ

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചാ​​​യി​​​ബാ​​​സ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ആ​​​ദി​​​ത്യ നാ​​​രാ​​​യ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യ അ​​​റി​​​യി​​​ച്ച​​​ത്.

വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ബം​​​ഗാ​​​ളി​​​ലെ ബ​​​ങ്കു​​​ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രും കാ​​​ട്ടാ​​​ന​​​യെ വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്താ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ നാ​​​ലു പേ​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​രെ​​​യാ​​​ണ് കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ര​​​ട​​​ക്കം ഏ​​​ഴു പേ​​​ർ ഇ​​​തേ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം നാ​​​ട്ടി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൗ​​​ത്ത് ഈ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ ച​​​ക്ര​​​ധാ​​​ർ​​​പു​​​ർ ഡി​​​വി​​​ഷ​​​നി​​​ൽ ആ​​​റു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ൽ വ​​​നം വ​​​കു​​​പ്പ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ മ​​​ധു കോ​​​ഡ വി​​​മ​​​ർ​​​ശി​​​ച്ചു.

Sports

സ​ഞ്ജു​വി​നും രോ​ഹ​നും സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ജാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

ജാ​ർ​ഖ​ണ്ഡ് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 42.3 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ര്‍​മാ​രാ​യ സ​ഞ്ജു സാം​സ​ണി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ മ​റി​ക​ട​ന്ന​ത്.

78 പ​ന്തി​ല്‍ 124 റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. സ​ഞ്ജു സാം​സ​ണ്‍ 95 പ​ന്തി​ല്‍ 101 റ​ണ്‍​സെ​ടു​ത്തു. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ബാ​ബാ അ​പ​രാ​ജി​തും വി​ഷ്ണു വി​നോ​ദും ചേ​ര്‍​ന്ന് കേ​ര​ള​ത്തെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. സ്കോ​ര്‍ ജാ​ര്‍​ഖ​ണ്ഡ് 50 ഓ​വ​റി​ല്‍ 311-7, കേ​ര​ളം 42.3 ഓ​വ​റി​ല്‍ 313-2.

ജാ​ർ​ഖ​ണ്ഡി​ന് വേ​ണ്ടി വി​കാ​ശ് സിം​ഗും ശു​ഭം കു​മാ​ർ സിം​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡ് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 311 റ​ണ്‍​സെ​ടു​ത്ത​ത്. കു​മാ​ര്‍ കു​ഷാ​ഗ്ര​യു​ടെ സെ​ഞ്ചു​റി​യാ​ണ് (143) ജാ​ര്‍​ഖ​ണ്ഡി​നെ തു​ണ​ച്ച​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ന്‍ കി​ഷ​ന്‍ 21 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ അ​നു​കൂ​ല്‍ റോ​യ് 72 റ​ണ്‍​സെ​ടു​ത്തു. 111-4 എ​ന്ന സ്കോ​റി​ല്‍ പ​ത​റി​യ ജാ​ര്‍​ഖ​ണ്ഡി​നെ കു​മാ​ര്‍ കു​ഷാ​ഗ്ര​യും അ​നു​കൂ​ല്‍ റോ​യി​യും ചേ​ര്‍​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 176 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ക​ര​ക​യ​റ്റി​യ​ത്.

കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലും ബാ​ബാ അ​പ​രാ​ജി​ത് ര​ണ്ടും ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം ​ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

National

പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു

റാ​ഞ്ചി: പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് യു​വാ​ക്ക​ള്‍. ജാ​ര്‍​ഖ​ണ്ഡി​ലെ ഗി​രി​ദി​ഹ് ജി​ല്ല​യി​ലെ ഗാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി​യെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഇ​വ​രു​ടെ കൈ​ക​ള്‍​ക്കും കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. സ്ത്രീ​യു​ടെ ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​ണ്.

ഇ​വ​ർ ഗ്രാ​മ​ത്തി​ല്‍ ഒ​രു ചെ​റി​യ ത​ട്ടു​ക​ട ന​ട​ത്തു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍ ത​ട്ടു​ക​ട​യി​ലെ​ത്തു​ക​യും അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി ഇ​ത് ത​ട​ഞ്ഞ​തോ​ടെ ത​ര്‍​ക്ക​മാ​യി.

തു​ട​ർ​ന്ന് പ്ര​തി​ക​ളി​ലൊ​രാ​ള്‍ സ​മൂ​സ ത​യാ​റാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന തി​ള​ച്ച എ​ണ്ണ സ്ത്രീ​യു​ടെ മേ​ല്‍ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​ണ്ട് അ​ക്ര​മി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

National

കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സഞ്ചിയിലാക്കി ബ​സി​ല്‍ യാ​ത്ര; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ്

ചൈ​ബാ​സ: ജാ​ര്‍​ഖ​ണ്ഡി​ലെ ചൈ​ബാ​സ​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് കു​ടും​ബം. നോ​മു​ണ്ടി ബ്ലോ​ക്കി​ലെ ബ​ല്‍​ജോ​രി സ്വ​ദേ​ശി​യാ​യ ഡിം​ബ ച​തോം​ബ​യാ​ണ് ത​ന്‍റെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ദു​രി​ത​യാ​ത്ര ന​ട​ത്തി​യ​ത്.

ചൈ​ബാ​സ​യി​ലെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ൽ യാ​ത്ര തി​രി​ച്ച​ത്.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​നം വി​ട്ടു​ത​ര​ണ​മെ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്ന് വ​ല​ഞ്ഞ കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ പ​ക്ക​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 100 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യ്ക്ക് പ്ലാ​സ്റ്റി​ക് സ​ഞ്ചി വാ​ങ്ങി മൃ​ത​ദേ​ഹം അ​തി​നു​ള്ളി​ലാ​ക്കി ബ​സി​ൽ ക‍​യ​റി ഗ്രാ​മ​ത്തി​ലേ​ക്ക് തി​രി​ച്ചു.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ജാ​ര്‍​ഖ​ണ്ഡ് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി ഇ​ര്‍​ഫാ​ന്‍ അ​ന്‍​സാ​രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

എ​ന്നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സ് ന​ല്‍​കാ​റി​ല്ലെ​ന്നും അ​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

ഇ​തി​നാ​യി ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള ഒ​രു വാ​ഹ​നം മ​റ്റൊ​രി​ട​ത്താ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​ര്‍ കാ​ത്തി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കു​ടും​ബം ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.

Sports

ക​​ന്നി കപ്പിനായി ഹരിയാനയും ജാര്‍ഖണ്ഡും നേര്‍ക്കുനേര്‍

പൂനെ: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ട്വ​​ന്‍റി20 കി​​രീ​​ടം ആ​​ർ​​ക്കെ​​ന്ന് ഇ​​ന്ന​​റി​​യാം. മൂ​​ന്ന് ആ​​ഴ്ച നീ​​ണ്ട ആ​​വേ​​ശ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ഇ​​ന്ന് എം​​സി​​എ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം 4.30ന് ​​ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ക​​ന്നി കി​​രീ​​ട​​ത്തി​​നാ​​യി ഹ​​രി​​യാ​​ന​​യും ജാ​​ർ​​ഖ​​ണ്ഡും മ​​ത്സ​​രി​​ക്കും.

ജാ​​ർ​​ഖ​​ണ്ഡ് ക്യാ​​പ്റ്റ​​ൻ ഇ​​ഷാ​​ൻ കി​​ഷ​​നി​​ലും ഹ​​രി​​യാ​​ന ക്യാ​​പ്റ്റ​​ൻ അ​​ങ്കി​​ത് കു​​മാ​​റി​​ലു​​മാ​​ണ് പ്ര​​തീ​​ക്ഷ പു​​ല​​ർ​​ത്തു​​ന്ന​​ത്. ഇ​​രു​​വ​​രും ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സ്ഥി​​ര​​ത​​യാ​​ർ​​ന്ന ബാ​​റ്റിം​​ഗ് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ടീ​​മി​​നെ മു​​ന്നി​​ൽ നി​​ന്ന് ന​​യി​​ച്ചി​​ട്ടു​​ണ്ട്.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലും സൂ​​പ്പ​​ർ ലീ​​ഗ് ഘ​​ട്ട​​ത്തി​​ലും ജാ​​ർ​​ഖ​​ണ്ഡ് ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ൾ തോ​​ൽ​​വി​​യ​​റി​​യാ​​തെ മു​​ന്നേ​​റി. എ​​ന്നാ​​ൽ ചൊ​​വ്വാ​​ഴ്ച ആ​​ന്ധ്ര​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ തോ​​റ്റ ഹ​​രി​​യാ​​ന സൂ​​പ്പ​​ർ ലീ​​ഗി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ മും​​ബൈ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ ആ​​ധി​​പ​​ത്യ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​തോ​​ടെ അ​​വ​​ർ നെ​​റ്റ് റ​​ണ്‍ റേ​​റ്റ് മെ​​ച്ച​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Sports

കേ​​ര​​ളം തോ​​റ്റു

ഹ​​സാ​​രി​​ബാ​​ഗ്: കൂ​​ച്ച് ബെ​​ഹാ​​ര്‍ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം ആ​​റ് റ​​ണ്‍​സി​​ന് ജാ​​ര്‍​ഖ​​ണ്ഡി​​നോ​​ട് തോ​​ല്‍​വി വ​​ഴ​​ങ്ങി.

187 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ന് ഇ​​റ​​ങ്ങി​​യ കേ​​ര​​ളം 180 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 127 റ​​ണ്‍​സി​​ന്‍റെ ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ തോ​​ല്‍​വി.

ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 11 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ല്‍ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സ് പു​​ന​​രാ​​രം​​ഭി​​ച്ച കേ​​ര​​ള​​ത്തി​​ന് 25 റ​​ണ്‍​സ് കൂ​​ടി കൂ​​ട്ടി​​ച്ചേ​​ര്‍​ക്കു​​ന്ന​​തി​​നി​​ടെ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യി. മാ​​ന​​വ് കൃ​​ഷ്ണ​​യാ​​ണ് (71) കേ​​ര​​ള ഇ​​ന്നിം​​ഗ്‌​​സി​​ലെ ടോ​​പ് സ്‌​​കോ​​റ​​ര്‍. സ്‌​​കോ​​ര്‍: ജാ​​ര്‍​ഖ​​ണ്ഡ് 206, 313. കേ​​ര​​ളം 333, 180.

Sports

കൂ​​ച്ച് ബെ​​ഹാ​​ര്‍ ട്രോ​​ഫി: കേ​​ര​​ള​​ത്തി​​ന് ല​​ക്ഷ്യം 187

ഹ​​സാ​​രി​​ബാ​​ഗ്: കൂ​​ച്ച് ബെ​​ഹാ​​ര്‍ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ ജാ​​ര്‍​ഖ​​ണ്ഡി​​ന് എ​​തി​​രേ കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ​​ല​​ക്ഷ്യം 187 റ​​ണ്‍​സ്. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ കേ​​ര​​ളം ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 11 റ​​ണ്‍​സ് എ​​ടു​​ത്തു. കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി അ​​മ​​യ് മ​​നോ​​ജ് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ജാ​​ര്‍​ഖ​​ണ്ഡി​​ന്‍റെ അ​​ന്‍​മോ​​ല്‍ രാ​​ജ് (133) സെ​​ഞ്ചു​​റി നേ​​ടി. സ്‌​​കോ​​ര്‍: ജാ​​ര്‍​ഖ​​ണ്ഡ് 206, 313. കേ​​ര​​ളം 333, 11/1

Sports

കൂ​​ച്ച് ബെ​​ഹാ​​ര്‍: കേ​​ര​​ള​​ മുന്നോട്ട്

ഹ​​സാ​​രി​​ബാ​​ഗ് (ജാ​​ര്‍​ഖ​​ണ്ഡ്): കൂ​​ച്ച് ബെ​​ഹാ​​ര്‍ ട്രോ​​ഫി​​യി​​ല്‍ ജാ​​ര്‍​ഖ​​ണ്ഡി​​നെ​​തി​​രേ കേ​​ര​​ള​​ത്തി​​ന് 127 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡ്.

ജാ​​ര്‍​ഖ​​ണ്ഡി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് സ്‌​​കോ​​റാ​​യ 206ന് ​​എ​​തി​​രേ കേ​​ര​​ളം ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 333 റ​​ണ്‍​സ് നേ​​ടി. സെ​​ഞ്ചു​​റി നേ​​ടി​​യ മാ​​ധ​​വ് കൃ​​ഷ്ണ​​യു​​ടെ (139) ഇ​​ന്നിം​​ഗ്‌​​സാ​​ണ് കേ​​ര​​ള​​ത്തി​​നു ലീ​​ഡൊ​​രു​​ക്കി​​യ​​ത്. കെ.​​വി. അ​​ഭി​​ന​​വ് 50 റ​​ണ്‍​സ് നേ​​ടി.

ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ആ​​തി​​ഥേ​​യ​​ര്‍ ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 55 റ​​ണ്‍​സ് എ​​ടു​​ത്തു.

National

ജെഎംഎം എ​ൻ​ഡി​എ​യി​ലേ​ക്ക് ‍‍?

ന്യൂ​​ഡ​​ൽ​​ഹി: ജാ​​ർ​​ഖ​​ണ്ഡി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ജെ​എം​എം ഇ​ന്ത്യ സ​ഖ്യം വി​ട്ട് എ​​ൻ​​ഡി​​എ​​യി​​ലേ​​ക്കെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ജെ​എം​എം- കോ​​ണ്‍​ഗ്ര​​സ് സ​ഖ്യ​മാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ ഭ​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.

ജാ​​ർ​​ഖ​​ണ്ഡ് മു​​ഖ്യ​​മ​​ന്ത്രി ഹേ​​മ​​ന്ത് സോ​​റ​​നും ഭാ​​ര്യ ക​​ല്പ​​ന​​യും ഉ​​ന്ന​​ത ബി​​ജെ​​പി നേ​​താ​​വു​​മാ​​യി ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യാ​​ണ് അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തു​​ന്ന​​ത്. ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന​​ത് കേ​​വ​​ലം ഔ​​പ​​ചാ​​രി​​ക കൂ​​ടി​​ക്കാ​​ഴ്ച അ​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഇ​​ന്ന​​ലെ ജാ​​ർ​​ഖ​​ണ്ഡ് ഗ​​വ​​ർ​​ണ​​ർ സ​​ന്തോ​​ഷ് ഗം​​ഗ് വാ​​ർ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

81 അം​​ഗ ജാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭ​​യി​​ൽ ജെ​എം​​എ​​മ്മി​​ന് 34 അം​​ഗ​​ങ്ങ​​ളു​​ണ്ട്. ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 41 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ്. കോ​​ണ്‍​ഗ്ര​​സ്-16 ആ​​ർ​​ജെ​​ഡി-4, സി​​പി​​ഐ (എം​​എ​​ൽ)(​​എ​​ൽ)-2 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ത്യ മു​​ന്ന​​ണി​​യി​​ലെ മ​​റ്റു ക​​ക്ഷി​​ക​​ളു​​ടെ അം​​ഗ​​ബ​​ലം. 56 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ് നി​​ല​​വി​​ൽ ഹേ​​മ​​ന്ത് സോ​​റ​​നു​​ള്ള​​ത്. ബി​​ജെ​​പി​​ക്ക് 21 അം​​ഗ​​ങ്ങ​​ളു​​ണ്ട്. എ​​ൽ​​ജെ​​പി-1, എ​​ജെ എ​​സ് യു-1, ​​ജെ​​ഡി-​​യു, മ​​റ്റു​​ള്ള​​വ​​ർ-1 എ​​ന്നി​​ങ്ങ​​നെ​​യാ​ണു പ്ര​​തി​​പ​​ക്ഷ​​ത്തെ അം​​ഗ​​ബ​​ലം. ജെ​എം​എം എ​​ൻ​​ഡി​​എ​​യി​​ലെ​​ത്തി​​യാ​​ൽ 58 പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ടാ​​കും.

ഇ​​തി​​നി​​ടെ, കോ​​ണ്‍​ഗ്ര​​സി​​ൽ പി​​ള​​ർ​​പ്പു​​ണ്ടാ​​കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ട്. എ​​ട്ടു കോ​​ണ്‍​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ഹേ​​മ​​ന്ത് സോ​​റ​​നൊ​​പ്പം പോ​​കാ​​ൻ ത​​യാ​​റെ​ടു​ക്കു​ന്ന​താ​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. കൂ​​റു​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മം ബാ​​ധ​​ക​​മാ​​കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ 11 കോ​​ണ്‍​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ പാ​​ർ​​ട്ടി വി​​ട​​ണം.

National

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ഡ്ഗാം, ന​ഗ്രോ​ട്ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​ജ​സ്ഥാ​നി​ലെ അ​ന്ത​യി​ലും ജാ​ർ​ഖ​ണ്ഡി​ലെ ഖ​ട്ട്സി​ല​യി​ലും തെ​ല​ങ്കാ​ന​യി​ലെ ജൂ​ബി​ലി ഹി​ൽ​സി​ലും പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ മ​ണ്ഡ​ല​ത്തി​ലും മി​സോ​റാ​മി​ലെ ഡം​പ​യി​ലും ഒ​ഡീ​ഷ​യി​ലെ നു​വാ​പാ​ഡ മ​ണ്ഡ​ല​ത്തി​ലേ​യ്ക്കും ആ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്
ബു​ഡ്ഗാ​മി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. അ​ന്ത​യി​ലെ എം​എ​ൽ​എ ശ്രീ ​ക​ൻ​വ​ർ​ലാ​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നും ആ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ല്ലാ​യി​ട​ത്തെ​യും വോ​ട്ടെ​ണ്ണ​ൽ.

National

കാ​മു​കി​ക്കൊ​പ്പം ക​ണ്ട ഭ​ർ​ത്താ​വി​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ പൂ​ട്ടി​യി​ട്ട് ഭാ​ര്യ

റാ​ഞ്ചി: കാ​മു​കി​ക്കൊ​പ്പം ക​ണ്ട സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ർ​ത്താ​വി​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ പൂ​ട്ടി​യി​ട്ട് ഭാ​ര്യ. ജാ​ർ​ഖ​ണ്ഡി​ലെ ഗ​ർ​വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​ഴി​യ​വാ​ൻ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​റി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ ഡോ. ​ശ്യാ​മ റാ​ണി പൂ​ട്ടി​യി​ട്ട​ത്. ത​ന്നെ തു​റ​ന്നു​വി​ട​ണ​മെ​ന്ന് വീ​ടി​നു​ള്ളി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യോ​ട് അ​പേ​ക്ഷി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഭ​ർ​ത്താ​വി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ശ്യാ​മ​യ്ക്ക് നേ​ര​ത്തെ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​വം​ബ​ർ ഒ​ന്നി​ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ശ്യാ​മ റാ​ണി ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് മ​റ്റൊ​രു യു​വ​തി​ക്കൊ​പ്പം ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

പി​ന്നാ​ലെ ബ​ഹ​ള​മാ​യി. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് മ​ഴി​യ​വാ​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​തി​നി​ടെ പ്ര​മോ​ദ് മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​സാ​ര പ​രി​ക്കേ​റ്റു.

വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭ​ർ​ത്താ​വി‍​റെ ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വ​ള​രെ​ക്കാ​ല​മാ​യി ത​നി​ക്ക് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ശ്യാ​മ റാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഐഇഡി സ്ഫോടനം: പത്തുവയസുകാരി കൊല്ലപ്പെട്ടു

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച ഐ​​​ഇ​​​ഡി പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് പ​​​ത്തു വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി കൊ​​​ല്ല​​​പ്പെ​​​ട്ടു. ദി​​​ഘ ഗ്രാ​​​മ​​​ക്കാ​​​രി​​​യാ​​​യ സി​​​രി​​​യ ഹെ​​​റെ​​​ൻ​​​സ് ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​ല​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ തി​​​ലാ​​​പോ​​​സി വ​​​ന​​​ത്തി​​​ൽ പോ​​​യ പെ​​​ൺ​​​കു​​​ട്ടി മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച ഐ​​​ഇ​​​ഡി​​​യി​​​ൽ ച​​​വി​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ കാ​​​ലു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്ന​​​ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

National

ജാ​ർ​ഖ​ണ്ഡി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ര​ക്തം സ്വീ​ക​രി​ച്ച അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് എ​ച്ച്‌​ഐ​വി

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ര​ക്തം സ്വീ​ക​രി​ച്ച അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് എ​ച്ച്‌​ഐ​വി രോ​ഗ​ബാ​ധ.

സിം​ഗ്ഭൂം ജി​ല്ല​യി​ലെ സ​ർ​ദാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് ഗു​രു​ത​ര വീ​ഴ്ച. ജ​നി​ത​ക രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​ണ് എ​ച്ച്‌​ഐ​വി പോ​സി​റ്റീ​വ് ആ​യ​ത്.

ചൈ​ബാ​സ സ​ദ​ർ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ൽ​നി​ന്നും ര​ക്തം സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ത​ല​സീ​മി​യ രോ​ഗ ബാ​ധി​ത​നാ​യ ഏ​ഴ് വ​യ​സു​കാ​ര​നാ​ണ് ആ​ദ്യം എ​ച്ച് ഐ​വി സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ല് കു​ട്ടി​ക​ൾ​ക്കു കൂ​ടി എ​ച്ച്ഐ​വി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ അ​ഞ്ചം​ഗ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ത​ല​സീ​മി​യ രോ​ഗി​യാ​യ കു​ട്ടി​യ്ക്ക് ബ്ല​ഡ് ബാ​ങ്കി​ൽ​നി​ന്ന് 25 യൂ​ണി​റ്റ് ര​ക്തം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ ത​ല​സീ​മി​യ രോ​ഗി​ക​ൾ​ക്കും ന​ൽ​കാ​റു​ള്ള​തു​പോ​ലെ സൗ​ജ​ന്യ​മാ​യാ​ണ് ര​ക്തം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ര​ക്തം സ്വീ​ക​രി​ച്ച​തി​ന് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യ്ക്ക് എ​ച്ച്‌​ഐ​വി ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ച്ച്ഐ​വി ബാ​ധി​ത​ന്‍റെ ര​ക്തം സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് കു​ട്ടി​യ്ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. എ​ന്നാ​ൽ ര​ക്തം സ്വീ​ക​രി​ച്ച​തി​ലൂ​ടെ​യാ​ണ് എ​ച്ച്‌​ഐ​വി ബാ​ധി​ച്ച​തെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും ഉ​പ​യോ​ഗി​ച്ച സൂ​ചി​ക​ൾ വീ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ലും ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ടെ​ന്നും ആ​ശു​പ​ത്രി​യി​ലെ സി​വി​ൽ സ​ർ​ജ​ൻ ഡോ. ​സു​ശാ​ന്തോ മാ​ജി പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക് ര​ക്തം ന​ൽ​കി​യ ര​ക്ത​ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

കേ​ര​ള​ത്തി​ന്‍റെ "നി​ധി' ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് മ​ട​ങ്ങി, ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റും

കൊ​ച്ചി: ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച പി​ഞ്ചു​കു​ഞ്ഞ് "നി​ധി' ഇ​ന്ന് ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് മ​ട​ങ്ങി.

സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് ഇ​ന്നു രാ​വി​ലെ ധ​ന്‍​ബാ​ദ് എ​ക്‌​സ്പ്ര​സി​ല്‍ നി​ധി​യു​മാ​യി ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​വി​ടെ വ​ച്ച് ജാ​ര്‍​ഖ​ണ്ഡ് ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കു​ഞ്ഞി​നെ കൈ​മാ​റും. ഇ​നി ജാ​ര്‍​ഖ​ണ്ഡ് സി​ഡ​ബ്ല്യു​സി​യു​ടെ സം​ര​ക്ഷ​യി​ലാ​വും കു​ഞ്ഞ് വ​ള​രു​ക.

അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ഞ്ഞി​നെ കൈ​മാ​റു​ന്ന​ത്. കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് സാ​മ്പ​ത്തി​ക പ്രാ​പ്തി ഇ​ല്ല എ​ന്നു വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യെ ഏ​ല്‍​പ്പി​ക്കു​ന്ന​ത്. ജാ​ര്‍​ഖ​ണ്ഡ് ശി​ശു​ക്ഷേ​മ സ​മി​തി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

ആ​റ് മാ​സ​ത്തോ​ളം കേ​ര​ള വ​നി​ത​ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​രി​ര​ക്ഷ​യി​ലാ​ണ് കു​ഞ്ഞ് വ​ള​ര്‍​ന്ന​ത്. കോ​ട്ട​യ​ത്തെ ഫി​ഷ് ഫാ​മി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ജ​ന​വ​രി 29ന് ​എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

പൂ​ര്‍​ണ വ​ള​ര്‍​ച്ച എ​ത്താ​ത്ത​തി​നാ​ല്‍ കു​ഞ്ഞി​നെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സാ ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പി​ന്നീ​ട് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ കു​ഞ്ഞി​നെ ഏ​റ്റെ​ടു​ക്കു​ക​യും "നി​ധി' എ​ന്ന് പേ​രി​ടു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up