x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​ശ്വ​ർ മു​ർ​മു ജാ​ർ​ഖ​ണ്ഡി​ലേക്കു മ​ട​ങ്ങി


Published: April 17, 2026 10:46 PM IST | Updated: April 17, 2026 10:46 PM IST

ഈ​ശ്വ​ർ മു​ർ​മു​വി​നെ പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു സ​ഹോ​ദ​ര​ന് കൈ​മാ​റു​ന്നു.

ചെ​റു​തോ​ണി: മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഈ​ശ്വ​ർ മു​ർ​മു (40) പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽനി​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. 2024 ജൂ​ലൈ​യി​ൽ അ​ടി​മാ​ലി​യി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ച​താ​യി​രു​ന്നു. സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ ശു​ശ്രൂ​ഷ​യും പ​രി​ച​ര​ണ​വും ഈ​ശ്വ​ർ മു​ർ​മു​വി​നെ ആ​രോ​ഗ്യ​വാ​നാ​ക്കി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജാ​ർ​ഖ​ണ്ഡി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്നേ​ഹ​മ​ന്ദി​ര​ത്തിലെ​ത്തി​യ സ​ഹോ​ദ​ര​ൻ ജീ​വ​ൻ മു​ർ​മു​വി​നൊ​പ്പം ഈ​ശ്വ​റി​നെ ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യാ​ക്കി.

Tags : Jharkhand m nattuvishesham local news

Recent News

Corehub Up