Movies
‘മെഡിക്കൽ മിറാക്കിൾ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വ്യക്തത വരുത്തി നടി പാർവതി കൃഷ്ണ.
വേദിയിൽ വച്ച് ചിത്രത്തിന്റെ സംവിധായകൻ ശ്യാമിൻ ഗിരീഷ് പാർവതിയുടെ കൈകളിൽ അസ്വാഭാവികമായി സ്പർശിക്കുന്നു എന്ന രീതിയിലായിരുന്നു വിഡിയോയ്ക്ക് താഴെ ചർച്ചകൾ ഉയർന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും അനാവശ്യമായി കാര്യങ്ങൾ സങ്കീർണമാക്കരുതെന്നും താരം മറുപടി നൽകി.
International
മനാഗ്വ: നിക്കരാഗ്വയിൽ 40 ദിവസത്തിലേറെയായി കാണാതായ കത്തോലിക്കാബിഷപ് അബെലാർദോ മാത്തയുടെ (80) വീഡിയോദൃശ്യങ്ങൾ ഭരണകൂട അനുകൂല മാധ്യമങ്ങൾ പുറത്തുവിട്ടു. ജൂൺ അവസാനവാരം മുതൽ ബിഷപ്പിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം പുറത്തുവിട്ട ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബിഷപ് മാത്ത ആരോഗ്യവാനായി ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കുന്നതു കാണാം. എന്നാൽ ബിഷപ്പിനെതടവിലാക്കിയശേഷം ഭരണകൂടം നടത്തുന്ന കൃത്രിമ പ്രചാരണമാണിതെന്ന് സഭാധികാരികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.
മാസായയിലെ ടിസ്മയിലുള്ള വസതിയിലാണു താനുള്ളതെന്നും പ്രാർഥനയിലും പഠനത്തിലുമായി സന്യാസതുല്യമായ ജീവിതമാണു നയിക്കുന്നതെന്നും വീഡിയോയിൽ ബിഷപ് പറയുന്നുണ്ട്.ജൂണിൽ ഒരു ക്ലിനിക്കിൽനിന്ന് പുറത്തിറങ്ങിയ ബിഷപ്പിനെ പോലീസ് തടഞ്ഞുവച്ച് വീട്ടുതടങ്കലിലാക്കുകയായിരുന്നു.
മുന്‍പ് ബിഷപ് റൊളാന്ദോ ആൽവാരസിനെ തടവിലാക്കിയപ്പോഴും ഭരണകൂടം സമാനമായ രീതിയിൽ ‘ആരോഗ്യവാനാണെന്ന്’കാണിക്കുന്ന വീഡിയോകൾ പുറത്തുവിട്ടിരുന്നു. പിന്നീട് അദ്ദേഹത്തെ രാജ്യത്തുനിന്ന് നാടു കടത്തുകയാണുണ്ടായത്.
ബിഷപ് മാത എപ്പോഴും സർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിക്കുകയും രാജ്യത്തെ ജനങ്ങളുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതാണ് ഭരണകൂടത്തെ ചൊടുപ്പിച്ചത്. ബിഷപ് മാതയെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ സമ്മർദത്തെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്നാണ് വിലയിരുത്തൽ.
Movies
വീട്ടിൽ വെള്ളം കയറിയതിന്റെ വിഷമം പങ്കുവച്ച് നടൻ പ്രശാന്ത് അലക്സാണ്ടറും ഭാര്യ ഷീബയും. വെള്ളം കയറിയ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീടിന്റെ അവസ്ഥ ഷീബ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
തിരുവല്ല മാർത്തോമ്മാ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറാണ് ഷീബ. ‘‘ആറ്റുനോറ്റ് ഞങ്ങൾ പണിത വീടാണ്. 2018ൽ നവംബറിൽ ഞങ്ങൾ താമസിക്കുന്നതിനു മുൻപ് ഓഗസ്റ്റിൽ പ്രളയം കയറി താമസിച്ചു.
ഇതിപ്പോൾ രണ്ടാമത്തെ തവണയാണ്. ആദ്യമൊക്കെ ചങ്കുപ്പൊട്ടിയാണ് ഇതിനെ കാണുന്നതെങ്കിൽ ഇപ്പോൾ അതിനെ നോക്കി കാണുന്ന കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു," വെള്ളത്തിൽ മുങ്ങിയ വീടിന്റെ വീഡിയോ പങ്കുവച്ച് ഷീബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇത് മൂന്നാം തവണയാണ് നടന്റെ വീട്ടിൽ വെള്ളം കയറുന്നത്. 2018-ലായിരുന്നു ആദ്യമായി വെള്ളം കയറിയത്. ഇവരുടെ വീടിന്റെ ഗൃപ്രവേശനചടങ്ങ് നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് മുൻപേ ഓഗസ്റ്റിൽ പ്രളയം വീട്ടിൽ കനത്ത നഷ്ടം വരുത്തി.
പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം മുണ്ടക്കയത്തുണ്ടായ വെള്ളപ്പൊക്കവും പ്രദേശത്തെ പാലത്തിന് സമീപം എക്കൽ അടിഞ്ഞുകൂടിയതും കാരണം വീട്ടിൽ വെള്ളം കയറി. ഇപ്പോൾ 2026-ലും പ്രളയജലം വീട്ടിലെത്തി. ഇതിനാൽ ഇവർ തിരുവല്ലയിൽ ഒരു ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ തനിക്കും തന്റെ പരേതയായ അമ്മയ്ക്കുമെതിരെ പ്രതിഷേധക്കാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ ഇത്തരം കുട്ടികളെ നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും പ്രധാനമന്ത്രി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിലുള്ള അമർഷം തനിക്ക് മനസിലാകുമെന്നും എന്നാൽ ഇത് യുവാക്കളെ ചേർത്തുപിടിച്ച് ശരിയായ വഴിക്ക് നയിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. "ജന്തർമന്തറിൽ വച്ച് എനിക്ക് അധിക്ഷേപകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല, എന്റെ മരിച്ചുപോയ അമ്മയെയും അവിടെ അധിക്ഷേപിച്ചു. എന്നാൽ ആക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ല; വഴിതെറ്റിയവരെ നമുക്ക് വഴികാട്ടാം," അദ്ദേഹം പറഞ്ഞു.
വികൃതിക്കുട്ടികളെന്നാണ് മോദി വിശേഷിപ്പിച്ചത്. അവരെ ശിക്ഷിക്കുകയോ കോടതി നടപടികളിലൂടെ കടത്തിവിടുകയോ ചെയ്യുന്നത് പ്രശ്നം പരിഹരിക്കില്ല. "ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് തെറ്റുകൾ പറ്റാം, എന്നാൽ നമ്മുടെ പെൺകുട്ടികൾ ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് സാംസ്കാരികമായി ഞെട്ടലുണ്ടാക്കുന്നതാണ്. വഴിതെറ്റിയ നമ്മുടെ യുവതീയുവാക്കളോട് നമ്മൾ ക്ഷമിക്കണം; എല്ലാറ്റിനുമുപരിയായി അവർ നമ്മുടെ കുട്ടികളാണ്. അവർക്ക് ശരിയായ പാത കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്," അദ്ദേഹം പറഞ്ഞു.
.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കിയ സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം.
പിഴവ് സംഭവിച്ചതിനെത്തുടർന്നാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം സംഭവത്തിൽ വിവര സാങ്കേതികവിദ്യ മന്ത്രാലയം ഇതിനകം മെറ്റയുടെയും ഇൻസ്റ്റാഗ്രാമിന്റെയും മേധാവികളെ ബന്ധപ്പെട്ടു. അവരെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ 23ന് അപ്ലോഡ് ചെയ്ത് വീഡിയോയാണ് വിവാദത്തിനു കാരണം. സിജെപി സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിനിടെ രാജ്യത്തെ ജെൻസീ തലമുറയോട് പ്രധാനമന്ത്രി മോദി നടത്തിയ സന്ദേശമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
Kerala
തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ന്യൂറോ സയൻസ് പഠന കേന്ദ്രത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കുന്ന അന്താരാഷ്ട്ര ട്രാൻസ്ലേഷണൽ ന്യൂറോസയൻസ് കോൺഫറൻസിനോടനുബന്ധിച്ച് (ICTN 2026) സ്കൂൾ-കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണു മത്സരങ്ങൾ നടത്തുന്നത്.
തലച്ചോറിന്റെ ആരോഗ്യവും മാനസികാരോഗ്യവും ന്യൂറോഡെവലപ്മെന്റും ന്യൂറോഡിജെനറേറ്റീവ് രോഗങ്ങളും സംബന്ധിച്ച ശാസ്ത്രീയ ബോധം ജനങ്ങളിൽ പ്രത്യേകിച്ച് യുവതലമുറയിൽ വളർത്തുകയാണ് ലക്ഷ്യം. സ്കൂൾ തലത്തിലും, കോളജ് തലത്തിലുമായി അഞ്ച് വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ആണ് ഉണ്ടാവുക.
ഷോർട്ട് വീഡിയോ, റീൽസ്, സ്റ്റിൽ മോഡൽ നിർമാണം, പോസ്റ്റർ രചന, പെയിന്റിംഗ് എന്നീ അഞ്ചു വിഭാഗങ്ങളിൽ ഏഴ് വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് മത്സരം.
മത്സരത്തിന് അയയ്ക്കുന്നവ എഐ നിർമിതമാവരുത്. ഇതിനുപുറമേ ആൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ്, സ്ട്രോക്ക്, എപ്പിലപ്സി, ഓട്ടിസം, സെറിബ്രൽ പാൾസി, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾ അനുഭവിക്കുന്നവരുടെയോ, അവരുടെ കുടുംബാംഗങ്ങളുടെയോ പരിചാരകരുടെയോ, അധ്യാപകരുടെയോ, ആരോഗ്യപ്രവർത്തകരുടെയോ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. ഇവ കോൺഫറൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവരുടെ അനുമതിയോടെ പ്രസിദ്ധീകരിക്കും.
മികച്ച രചനകൾ കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ഉൾപ്പെടുത്തും. ഫൈനലിസ്റ്റുകളെ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. വിശദ വിവരങ്ങൾക്ക്: ictn 2026. cusat.ac.in
Kerala
ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.
ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ നൂറു കണക്കിനു ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പാറ്റകളെ ഹിറ്റ് അടിച്ചുതീർക്കാമെന്ന ലാഘവത്തിൽ ഇരുന്ന സർക്കാരിന് അങ്കലാപ്പ് തുടങ്ങി എന്നതിന്റെ ലക്ഷണമാണ് രാത്രി 11.30ന് ധൃതിപ്പെട്ട് ഇറക്കിയ വിഡിയോയെന്നു പലരും ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന നിയമം മൺസൂൺ സമ്മേളനത്തിൽത്തന്നെ പാർലമെന്റിൽ പാസാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞത്.
മൂന്നു മിനിറ്റ് നീണ്ട സന്ദേശത്തിൽ ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം 19 ലക്ഷത്തോളം കുട്ടികളുടെ ഒരു അക്കാദമിക വർഷംനഷ്ടപ്പെടാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥികളും പ്രതിപക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാൽ, സന്ദേശം പുറത്തിറക്കി ഒരു മണിക്കൂറിനകം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത മറുപടിയെത്തി. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്കു മുന്നിൽ മൂന്നു പ്രധാന ആവശ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോടു മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ. രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നതു വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Kerala
കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തതിൽ വിശദീകരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ.ധന്യ. താൻ ജയിലിലല്ലെന്നും സ്വന്തം പഞ്ചിൽ ഇരിക്കുകയാണെന്നും വ്യക്തമാക്കുന്ന വീഡിയോ ധന്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
നിലവിൽ ഒരു ആവശ്യത്തിനായി ഡിവൈഎസ്പി ഓഫീസിൽ എത്തിയതാണ്. ദയവുചെയ്ത് ആരും തന്റെ അച്ഛനെയും അമ്മയെയും വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ധന്യ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്. ദേശീയപാത 66-ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിട്ടതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ ധന്യ അമിതവേഗത്തിൽ കാറോടിച്ചു പോകുകയായിരുന്നു.
തുടർന്ന് കാറിനെ പിന്തുടർന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ധന്യ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തെളിഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് ഇവരിൽ നിന്നും പിഴ ഈടാക്കിയ ശേഷമാണ് പോലീസ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയായിലെ വാർത്തകളോട് പ്രതികരിച്ച് ധന്യ രംഗത്തെത്തിയത്.
National
ന്യൂഡൽഹി: ഡൽഹിയിലെ തെരുവുകളിൽ സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടർന്ന് ശല്യപ്പെടുത്തുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഗുർമാൻ സിംഗ് (32) എന്ന യുവാവാണ് പിടിയിലായത്.
ചിത്രീകരിക്കുന്ന വീഡിയോ സ്ത്രീകളുടെ സമ്മതമില്ലാതെയാണ് ഇയാൾ യൂട്യൂബിലും ഫേയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുന്നത്. ഇയാൾക്ക് ഫേയ്സ്ബുക്കിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബ് ചാനലിന് 72,000-ത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്.
സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ശല്യം ചെയ്തെന്ന കാരണത്താൽ നിരവധി പരാതികളാണ് ഇയാൾക്കെതിരെ വന്നതെന്ന് പോലീസ് പറഞ്ഞു. ജൂൺ രണ്ടിന് ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് സൈബർ സംഘം അന്വേഷണം ആരംഭിച്ചത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന തന്റെ പ്രായപൂർത്തിയാകാത്ത മകളെ വാഹനമിടിക്കുകയും പിന്തുടർന്നെത്തി അശ്ലീല വാക്കുകൾ ഉപയോഗിച്ച് ശല്യം ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. അന്വേഷണത്തിൽ, ഈ ദൃശ്യങ്ങൾ യൂട്യൂബിലും ഫേയ്സ്ബുക്കിലും അപ്പ്ലോട് ചെയ്തിരിക്കുന്നത് ഗുർമാൻ സിംഗ് തന്നെയാണെന്ന് കണ്ടെത്തി. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചപ്പോൾ, ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള വീഡിയോകളാണെന്ന് പോലീസ് കണ്ടെത്തി. സ്ത്രീകളുടെ വാഹനങ്ങളിൽ ഇടിച്ച ശേഷം ക്ഷമ ചോദിച്ചുകൊണ്ട് ഇയാൾ സംസാരിച്ചു തുടങ്ങും. പിന്നീട് അവരെ പിന്തുടർന്ന് അവരുടെ വിവരങ്ങൾ അറിയാൻ ശ്രമിക്കും.
ചോദ്യം ചെയ്യലിൽ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്തതെന്ന് ഗുർമാൻ സിംഗ് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പൂരിയിൽ വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ച യുവതിയുടെ വീട് കൊള്ളയടിച്ചു. യൂട്യൂബറായ രചന ഗുർജാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രചനയെയും വീട്ടുകാരെയും മുറിയിൽ പൂട്ടിയിട്ട ശേഷം മോഷ്ടാക്കൾ 10 ലക്ഷം രൂപയുടെ സ്വർണം-വെള്ളി ആഭരണങ്ങളും പണവും കവർന്നു.
വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ഉറങ്ങുകയായിരുന്ന വീട്ടുകാരെ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്നാണ് വീട്ടിലെ മുറികളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കവർന്നത്. പിന്നീട് രചനയും കുടുംബവും ഉറക്കമുണർന്നപ്പോഴാണ് മുറി പുറത്തുനിന്ന് പൂട്ടിയതായി അറിയുന്നത്. ഇതോടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തിയാണ് ഇവരെ മുറി തുറന്ന് രക്ഷപ്പെടുത്തിയത്.
രചനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി കാമറയിൽ കുടുങ്ങാതിരിക്കാൻ മോഷ്ടാക്കൾ വീട്ടിലെ കാമറകൾ തിരിച്ചുവച്ചിരുന്നതായി പോലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രചന, ഹോം ടൂർ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് വീട്ടിൽ കവർച്ച നടന്നതെന്ന് പോലീസ് പറഞ്ഞു. വീഡിയോയിലൂടെ രചന വീടും മുറികളും വീട്ടുപരിസരവും വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴികളുമെല്ലാം വിശദമായി കാണിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ തന്റെ കൈവശമുള്ള ആഭണങ്ങളും കാണിച്ചിരുന്നു. ഈ വീഡിയോകൾ കണ്ടതിന് ശേഷമാകാം മോഷ്ടാക്കൾ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
പനജി: റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ഗോവയിൽ നടന്ന സംഭവത്തിൽ സാമുവൽ ഡി ബ്രാഗൻസ (23) ആണ് മരിച്ചത്. റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ സാമുവലിനെതിരെ പോലീസ് കേസെടുത്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളെ തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തുടർന്ന് മാലിന്യ തള്ളിയതിന് സാമുവലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ സാമുവൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Viral
ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ വയോധികൻ അയൽവാസിയുടെ ബാൽക്കണിയിൽ അതിക്രമിച്ചു കയറി രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയ സംഭവം പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നു.
ഏറ്റവും സുരക്ഷിതമെന്ന് കരുതിയ സ്വന്തം വീടുകളിൽ പോലും സ്വകാര്യത നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവാണ് താമസക്കാരെ ചൊടിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെട്ടിടത്തിന് ചുറ്റും അസ്വാഭാവികമായ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ആദ്യമൊക്കെ ആരും ഇത് ഗൗരവമായി എടുത്തിരുന്നില്ല.
എന്നാൽ ആരോ തങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് താമസക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികൻ അയൽപക്കത്തെ ബാൽക്കണിക്ക് സമീപമെത്തി ഒളിഞ്ഞുനോക്കുന്നതും കൈവശമുള്ള ഫോൺ ഉപയോഗിച്ച് അനുവാദമില്ലാതെ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ഈ ദൃശ്യങ്ങൾ ഫ്ലാറ്റിലെ താമസക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി മാറി.
ഇത്തരം പ്രവണതകൾ അയൽവാസികൾ തമ്മിലുള്ള വിശ്വാസ്യത തകർക്കുമെന്നും കോളനികളിലെ സമാധാനാന്തരീക്ഷം നശിപ്പിക്കുമെന്നും റസിഡന്റ്സ് ഭാരവാഹികൾ ആശങ്കപ്പെടുന്നുണ്ട്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൗതുകകരവും വിമർശനാത്മകവുമായ പ്രതികരണങ്ങളാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
പ്രശസ്തിക്ക് വേണ്ടി ആളുകൾ എന്തും ചെയ്യുന്ന കാലമാണിതെന്നും പ്രായത്തിന്റേതായ വിവേകം കാണിക്കാമായിരുന്നു എന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
ബാൽക്കണിയിലൂടെയുള്ള ഈ സാഹസം വഴി അല്പമൊന്ന് കാലുതെറ്റിയിരുന്നെങ്കിൽ വയോധികൻ നേരെ യമപുരിയിൽ എത്തുമായിരുന്നു എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, കോളനിയിൽ എവിടെ വഴക്കുണ്ടായാലും ക്യാമറയുമായി ഇറങ്ങുന്ന തന്റെ അയൽക്കാരിയുടെ അതേ സ്വഭാവമാണ് ഈ ചാച്ചനെന്ന് പരിഹസിച്ചവരും കുറവല്ല.
എന്തായാലും റസിഡൻഷ്യൽ മേഖലകളിലെ സുരക്ഷയെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്.
Kerala
മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോയാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശി കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജു (27) ആണ് അറസ്റ്റിലായത്.
മൂവാറ്റുപുഴയിൽ താമസിക്കുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോ ആക്കി സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.വി. ദിലീപ് കുമാർ, എൻ.എസ്. റോയ്, എസ്. ശ്രീനാഥ്, സീനിയർ സിപിഒമാരായ സി.എ. ജറീഷ്, സന്ദീപ് ബാബു ,സന്ദീപ് പ്രഭാകർ, എസ്.എം.ബഷീറ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Movies
ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്ക് ആയതിനു പിന്നാലെ വിശദീകരണവുമായി രേണു സുധി. താൻ ലൈവ് പോയ വീഡിയോ ആണ് ആരോ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്നതെന്നും വ്യക്തിപരമായി ആർക്കും അയച്ചു കൊടുത്ത വീഡിയോ അല്ല ഇതെന്നും രേണു സുധി വെളിപ്പെടുത്തി.
‘‘രേണു സുധിയുടെ വീഡിയോ ലീക്ക് ആയെന്ന് പറഞ്ഞ് ഒരുത്തൻ ഇട്ടിട്ടുണ്ട്. ഇവനൊക്കെ സബ്ബിനകത്ത്(സബ്സ്ക്രിപ്ഷൻ) കയറിയിരുന്ന് ആസ്വദിച്ചിട്ടാണ് ഇതൊക്കെ പുറത്തുവിടുന്നത്. സത്യം പറഞ്ഞാൽ അതൊരു ലൈവ് ആയിരുന്നു. ഞാൻ ആർക്കും പഴ്സനലി ചാറ്റ് ചെയ്ത് വീഡിയോ അയച്ചു കൊടുത്തതല്ല
ആരും തെറ്റിദ്ധരിക്കരുത്, ഞാൻ ഉച്ചയ്ക്ക് ലൈവ് പോയ വീഡിയോ ആണത്. ഒരുപാട് നാളായി ലൈവ് ചെയ്തിട്ട്, അതുകൊണ്ട് പോയതാണ്. ആ ലൈവ് പോയ വീഡിയോയാണ് ഇവന്മാര് ആസ്വദിച്ചിട്ട്, സ്ക്രീൻഷോട്ട് എടുത്ത് പുറത്തുവിട്ടിരിക്കുന്നത്.
അതേത് നാറികളാണെങ്കിലും, ഇതൊക്കെയാണോ നിന്റെ പരിപാടി. എന്റെ ചുണ്ട് നിങ്ങൾ നോക്ക്, ഇത് പൊട്ടിയിരിക്കുകയാണ്, അത് കാലാവസ്ഥയുടെ പ്രശ്നം കൊണ്ടാണെന്ന് തോന്നുന്നു. ചുണ്ടെല്ലാം പൊട്ടിയിരിക്കുന്നതാണ് ലൈവിൽ വന്ന് കാണിച്ച് തന്നത്.
നീ എന്താ ഓർത്തത്, ഇനി ഞാൻ ലൈവ് പോകില്ലെന്നോ? ഞാൻ ഇനിയും ലൈവ് പോകും, നീ അത് വീണ്ടും സ്ക്രീൻഷോട്ട് എടുത്ത് പുറത്ത് വിടെടാ.’’–രേണു സുധിയുടെ വാക്കുകൾ.
അതേസമയം രണ്ടായിരത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള രേണുവിന്റെ ഒരു മാസത്തെ വരുമാനം നാല് ലക്ഷം രൂപയാണ്. 180 രൂപയാണ് രേണു സബ്സ്ക്രിപ്ഷൻ ചാർജായി ഈടാക്കുന്നത്.
National
ഹൈദരാബാദ്: ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുന്ന സീതാറാം (36) ആണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്.
യുവാവിന്റെ മരണത്തിനു കാരണം ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സീതാറം എഴുതിയ 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു.
ഭാര്യ രേണുകയ്ക്ക് മൂന്നുപുരുഷന്മാരുമായി രഹസ്യബന്ധമുണ്ടെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി മൂന്നുപേരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിൽ ഒരാൾ ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെ ഴി ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു.
ഭാര്യയുടെ സ്വകാര്യവിഡിയോകൾ ഇന്റർനെറ്റിൽ കണ്ടതോടെയാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള കാര്യം താൻ അറിയുന്നത്. ഇത് മാനസികമായി തളർത്തി. ഇതിനിടെ ഭാര്യയുമായി അടുപ്പമുള്ള മറ്റൊരാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും മനസിലായി.
ഭാര്യ തന്നെ വഞ്ചിച്ചെന്നും ഭാര്യയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും സീതാറാമിന്റെ കുറിപ്പിലുണ്ട്. സീതാറാം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും ഇതിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Sports
സ്പെയ്ൻ: സ്പാനിഷ് ലാ ലിഗയിൽ സമനിലക്കുരുക്ക്. വില്ലാറയലും റയൽ ഒവീഡിയോയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. 13-ാം മിനിറ്റിൽ മുന്നിലെത്തിയ വില്ലാറയൽ രണ്ടാം പകുതിയിൽ സമനില ഗോൾ വഴങ്ങി.
നിക്കോളാസ് പെപ്പെ പെനാൽറ്റി ഗോളാക്കി വില്ലാറയലിനെ മുന്നിലെത്തിക്കുകയായിരുന്നു. 69-ാം മിനിറ്റിൽ ഇല്ല്യാസ് ചൈരയിലൂടെ റയൽ ഒവീഡിയോ മറുപടി നൽകി മത്സരം സമനിലയിൽ എത്തിച്ചു.
ടൂർണമെന്റിലെ അവസാന സ്ഥാനക്കാരോട് ഏറ്റുവാങ്ങിയ സമനില വില്ലാറയലിന് വലിയ തിരിച്ചടിയാണ്. 32 മത്സരത്തിൽ 62 പോയിന്റുമായി വില്ലാറയൽ മൂന്നാം സ്ഥാനത്താണ്.
സെവില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് ലെവന്റെ പരാജയപ്പെടുത്തി. 38, 90+3 മിനിറ്റുകളിലെ ഇവാൻ റൊമെരോയുടെ ഇരട്ട ഗോളുകളാണ് ലെവന്റെയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.റയോ വാലക്കാനോ എതിരില്ലാത്ത ഒരു ഗോളിന് എസ്പാനിയോളിനെയും പരാജയപ്പെടുത്തി.
Kerala
തൃശൂർ: പാലക്കാട് വോട്ടർമാർക്കു വോട്ടിനു പണം നൽകിയെന്ന ആരോപണത്തിൽ പുറത്തുവന്ന വീഡിയോ എഐ ആണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
പാലക്കാട്ട് ശോഭ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തണൽപറ്റിക്കൊണ്ട് ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടത്തുന്നുണ്ട്.
പാലക്കാട് പണം പണം നൽകിയതിന്റെ രേഖ എവിടെ. കഥ കെട്ടിച്ചമച്ചു പടർത്തുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പണം തന്നിട്ടില്ല എന്നു സ്ത്രീ പറഞ്ഞതു റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്നു.
തലേദിവസം കളക്ടർക്കു പരാതിനൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. വിവാദത്തിന്റെ ഡയറക്ടർ ഷാഫി പറമ്പിലാണ്. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ഷാഫിക്കു ബന്ധമുണ്ട്.
കൗൺസിലർ പ്രശോഭ് പീഡിപ്പിച്ച പെൺകുട്ടിയുടെ വിവരങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്ക് അറിയാം.
ആ പെൺകുട്ടി ജീവനോടെയുണ്ടോ എന്നു മാധ്യമപ്രവർത്തകർ കണ്ടെത്തണം. ആ ദളിത് പെൺകുട്ടി എവിടെയുണ്ട്?.
അവളെ നാടുകടത്തിയോ അതോ തട്ടിക്കൊണ്ടുപോയോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് എജെയുപി എന്ന പാർട്ടി രൂപവത്കരിച്ച ഹുമയൂൺ കബീറിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വിവാദത്തിൽ.
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തണമെന്നും മുതിർന്ന ബിജെപി നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും വീഡിയോയിൽ പറയുന്നു.
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മമതയെ സ്ഥാനഭ്രഷ്ടയാക്കാൻ ഏതുപരിധി വരെയും പോകുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഹുമയൂൺ കബീറിനെതിരേ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ കബീറിനു ബന്ധമുണ്ടെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, വീഡിയോ തന്റേതല്ലെന്നും എഐ വഴി നിർമിച്ചതാണെന്നും ഹുമയൂൺ കബീർ പറഞ്ഞു. വീഡിയോ നിഷേധിച്ച് എജെയുപിയും രംഗത്തെത്തി.
മുർഷിദാബാദിൽനിന്നുള്ള നേതാവായ ഹുമയൂൺ കബീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പാണ് തൃണമൂൽ കോൺഗ്രസ് വിട്ട് സ്വന്തമായി പാർട്ടി രൂപവത്കരിച്ചത്.
Kerala
കോഴിക്കോട്: ബോംബ് നിർമിക്കുന്ന വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ സിപിഎം പ്രവർത്തകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസിൽ പരാതി നൽകി. നാദാപുരം മണ്ഡലത്തിലെ വളയം സ്വദേശി ഷിനിലിനെതിരെയാണ് പരാതി.
ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും രണ്ടുപേർ ബോംബ് കൈയിൽ പിടിക്കുന്നതും പിന്നീട് എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബുകളും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
ബോംബ് വീഡിയോ പങ്കുവച്ച് വോട്ടർമാരെ ഭീഷണിപ്പെടുത്താനാണ് ഇയാൾ ശ്രമിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സിപിഎം പ്രവർത്തകർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവാക്കളെ ബോധവത്കരിക്കുന്നതിനായി ഒരുക്കിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റാപ്പ് ഗാനത്തിനൊപ്പം ആവേശകരമായ നൃത്തച്ചുവടുമായി എത്തുന്നത്.
വീഡിയോ ഗാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നേരത്തേ കൊച്ചിയില്‍ പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ശിവശക്തിവേല്‍ എന്നിവരുള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കേല്‍ക്കറിനൊപ്പം പ്രചാരണ വീഡിയോയിലുണ്ട്. ഒരു മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ‘ഇത് നിന്റെ വോട്ടാണ്, നമ്മുടെ നാടിന് വേണമീ വോട്ട്...’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം.
തെരഞ്ഞെടുപ്പ് വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്.എസ്. സരിന്, ബിഎല്‍ഒ സത്യഭാമ, അനഘ സജികുമാര്‍, മാനസ ആര്.ബി., ദേവിക അനില്‍, എല്‍. ദീപ, എം.എസ്. അനീഷ്, അഭിജിത്ത്, അശ്വിന് എന്നിവരും നൃത്തസംഘത്തില്‍ ഉള്‍പ്പെടുന്നു.
വീഡിയോ ലിങ്ക്: https:// www.facebook.com/share/v/1BcXoe6Ky1/
National
മുംബൈ: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യിദ് (20) ആണ് മരിച്ചത്. പുനെയിലെ ജംബുൽവാഡി പ്രദേശത്താണ് ഇയാൾ താമസിച്ചിരുന്നത്. വിഷം കഴിച്ചാണ് സാദ് മരിച്ചത്.
മരിക്കുന്നതിന് തൊട്ട് മുൻപ് ഇയാൾ സ്വയം പകർത്തിയ വീഡിയ സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഭാര്യ കരിമുന്നീഷ (നിഷ ഖാൻ)യുമായി സാദ് പതിവായി വഴക്കുണ്ടാകുമായിരുന്നുവെന്നും യുവതിയും ബന്ധുക്കളും സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ചയാണ് സാദ് തന്റെ ഫോണിൽ മരണമൊഴി എന്ന നിലയിൽ വീഡിയോ റിക്കാർഡ് ചെയ്തത്. വീഡിയോയിൽ നിഷ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ സാദ് പറയുന്നുണ്ട്. ഈ വീഡിയോ മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുനൽകിയതിന് പിന്നാലെ സാദ് എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
"വെള്ളിയാഴ്ച ആത്മഹത്യാ പ്രേരണാ കേസ് രജിസ്റ്റർ ചെയ്തു. നിഷ, സർവാർ (കൈഫ് ഖാൻ), രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവരാണ് കേസിലെ പ്രതികൾ. ഫോറൻസിക് പരിശോധനയ്ക്കായി സാദിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു'.- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
National
ന്യൂഡൽഹി: റീൽ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ വെടിവച്ചു യുവാവ് മരിച്ചു. പവൻ എന്ന യുവാവാണ് മരിച്ചത്. ഡൽഹിയിലെ ദല്ലുപുരയിലാണ് സംഭവം.
പവൻ, തോക്ക് ലോക്ക് ചെയ്തു എന്ന് കരുതി നെഞ്ചോട് ചേർത്ത് പിടിക്കുകയായിരുന്നു. എന്നാൽ ലോക്ക് ആവാതിരുന്ന തോക്കിൽ നിന്ന് വെടിയുണ്ട പവന്റെ നെഞ്ചിലേക്ക് തുളച്ചുകയറി.പവന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തിയത്.
പവനോട് വെടി വയ്ക്കരുതെന്ന് സുഹൃത്ത് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. എന്നാൽ ചിരിച്ചുകൊണ്ട് തോക്ക് നെഞ്ചിനോട് ചേർത്ത് പിടിച്ച പവൻ നിമിഷങ്ങൾക്കുള്ളിൽ വെടിയേറ്റു. പവന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തോക്കാണ് ഉപയോഗിച്ചത്.
അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തോക്കിൽ ലോക്ക് വീഴാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.
ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Kerala
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.
Kerala
ടി. സിദ്ദിഖിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ദീപക്കിന്റെ മരണം സംബന്ധിച്ച് വൈകാരികമായ കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
“ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്. ആകെയുണ്ടായിരുന്ന പൊന്നുമോന് തന്റെ മുന്നില്‍ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ. എന്റെ മുത്തില്ലാതെ ഈ അമ്മയ്ക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവയ്ക്ക് അറിയില്ലേ? എന്തിനാ വാവേ ഇത് ചെയ്തത്? ആകെ ഒരു മകനേയുള്ളൂ, അച്ഛന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹൃദയം തകര്‍ന്ന് വാക്കുകള്‍ കിട്ടാതെ നില്ക്കുന്നതു കണ്ടപ്പോള്‍ നെഞ്ചൊന്നാളിപ്പോയി. ആരുണ്ട് അവര്‍ക്കിനി?
കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന് നഷ്ടമായത്. സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരേ തിരിയും.
ആ അമ്മയ്ക്ക് നീതി വേണം... ആ നീതി നടപ്പിലാക്കണം. ആ സ്ത്രീക്കെതിരേ നിയമനടപടികള്‍ ഉണ്ടാവണം... തെറ്റും ശരിയും നീതിയും അനീതിയും തീരുമാനിക്കാന്‍ നിയമസംവിധാനങ്ങളുണ്ട്. അവിടെ പോകുന്നതിന് പകരം സമൂഹത്തിന് വിട്ടുകൊടുക്കുന്നത് കാട്ടുനീതിയാണ്.’’ ടി. സിദ്ദിഖിന്റെ പോസ്റ്റില്‍ പറയുന്നു.
Movies
കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രം വൈറലായിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രത്തിനൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരെ ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്നാൽ ഇപ്പോഴിതാ അജുവിനെ പരിഹസിച്ച് ഭാര്യ അഗസ്റ്റീന പങ്കുവച്ചൊരു റീലാണ് ശ്രദ്ധേയമായിരിക്കുന്നത്.
വ്യായാമം ഒന്നുമില്ലാതെ ഫാസ്റ്റ് ഫുഡ് കഴിച്ചുകൊണ്ട് എങ്ങനെ മെലിഞ്ഞ് നീളം വയ്ക്കാം എന്ന് ഐഫോണിലെ സിറിയോട് അജു ചോദിക്കുന്നതാണ് ഈ രസകരമായ വീഡിയോയുടെ ഉള്ളടക്കം.
Kerala
കൊച്ചി: എസ്എച്ച്ഒ പ്രതാപചന്ദ്രന് അതിക്രൂരമായാണ് തങ്ങളെ ഉപദ്രവിച്ചതെന്നു ബെന്‍ജോ ബേബി. അടുത്തുള്ള ടൂറിസ്റ്റ് ഹോമില്‍നിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ വീഡിയോ എടുത്തതാണ് പ്രശ്നമായത്. ഇതാണ് തന്നെ അറസ്റ്റ് ചെയ്യാനും തുടര്‍ന്നുണ്ടായ ക്രൂരതകള്‍ക്കും കാരണമായതെന്നു ബെന്‍ജോ ബേബി ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചു.
"തൊട്ടടുത്തുള്ള ഹമ്മിംഗ് ബേര്‍ഡ് (Humming Bird) എന്ന ടൂറിസ്റ്റ് ഹോമില്‍നിന്നു രണ്ടു പയ്യന്മാരെ പോലീസ് കൊണ്ടുപോകുന്നത് കണ്ടു. കഞ്ചാവാണോ, എന്താണ് സംഭവമെന്ന് ആദ്യം മനസിലായില്ല. അതുകണ്ടു നിന്നപ്പോള്‍ ഞാന്‍ വീഡിയോ എടുത്തു. വീഡിയോ എടുത്തതാണ് പ്രശ്നമായത്. പിന്നീട് എന്നെ പോലീസ് കൊണ്ടുപോകുന്നതു കണ്ട്, പിന്നാലെ കൈകുഞ്ഞുങ്ങളുമായി ഭാര്യ സ്റ്റേഷനിലേക്കു വരികയായിരുന്നു.'
എന്നാല്‍, എകെ4 7 എടുത്ത് വെടിവയ്ക്കാന്‍ വന്നതു പോലെയാണ് പോലീസ് ഭാര്യയോടും കുഞ്ഞുങ്ങളോടും പെരുമാറിയത്. ഭാര്യയെ തള്ളിയിടാന്‍ നോക്കി, അടിച്ചു, ഉപദ്രവിക്കുകയായിരുന്നു'' എന്നാണ് ബെന്‍ജോ ബേബിയുടെ വാക്കുകള്‍.
2024 ജൂണ്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം നോര്‍ത്ത് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
അതേസമയം, കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വനിത ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്നും അതോടെയാണ് താന്‍ പ്രതികരിച്ചതെന്നുമാണ് ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ പ്രതികരണം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്കെതിരേ പോലീസ് കേസെടുത്തു. അതിജീവിത നല്കിയ പരാതിയിലാണ് തൃശൂർ സൈബർ പോലീസിന്റെ നടപടി.
സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.
ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിൽ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയായ മാർട്ടിനെതിരേ പോലീസ് കേസെടുത്തേക്കും. അതിജീവിത നല്കിയ പരാതിയിലാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീഡിയോ പങ്കുവച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പോലീസിൽ ഹാജരാക്കി.
ഡിഐജി ഹരിശങ്കറിനാണ് നടി പരാതി നൽകിയത്. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാർട്ടിന്റേതായി വീഡിയോ പുറത്തുവന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം.
Kerala
ലക്നോ: ഉത്തർപ്രദേശിൽ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ ബിഎൽഒയുടെ അവസാന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. യുപിയിലെ മൊറാദാബാദ് സ്വദേശിയായ സർവേഷ് സിംഗ് ആണ് മരിച്ചത്. ഇയാൾ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു.
സർവേഷ് സിംഗിനെ ഒക്ടോബർ ഏഴിനാണ് ബിഎൽഒയായി നിയമിച്ചത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിൽ സർവേഷ് ഭാഗമാകുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇയാൾ ഒരു വിഡിയോ ചിത്രീകരിച്ചിരുന്നു.
ജീവനൊടുക്കാനുള്ള തീരുമാനത്തിൽ അമ്മയോടും സഹോദരിയോടുമൊക്കെ മാപ്പു പറയുന്നുണ്ട് സർവേഷ് സിംഗ്. ‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം. ഈ ജോലി പൂർത്തിയാക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. ഞാൻ കടുത്ത തീരുമാനമെടുക്കുകയാണ്’ -വിഡിയോയിൽ സർവേഷ് കരഞ്ഞുകൊണ്ട് പറയുന്നു.
ഞായറാഴ്ച രാവിലെയാണ് സർവേഷിനെ വീട്ടിലെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യ ബാബിൽ ദേവി കണ്ടെത്തിയത്. ഉടൻ തന്നെ അവർ വിവരം പോലീസിനെ അറിയിച്ചു.
മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് പേജുള്ള ഒരു ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അഭിസംബോധന ചെയ്യുന്നതാണ് കുറിപ്പ്.
രാവും പകലും ജോലി ചെയ്തിട്ടും എസ്ഐആർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തനിക്ക് കഴിയുന്നില്ലെന്നും പലപ്പോഴും മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും ആത്മഹത്യ കുറിപ്പിൽ സർവേഷ് പറഞ്ഞിരുന്നു. തുടർച്ചയായ സർവേകളും ഡാറ്റ വെരിഫിക്കേഷനും തന്റെ സമ്മർദം വർധിപ്പിക്കുകയാണെന്നും അദ്ദേഹം ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നു.
Kerala
കൊച്ചി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർഥികൾ ഗണഗീതം പാടുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയിൽവേ. എറണാകുളം സൗത്ത് - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചിരുന്നു. ഇതിന്റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനുശേഷം വിദ്യാർഥികൾ ട്രെയിനിൽ യാത്രചെയ്യവേയാണ് ഗണഗീതം പാടിയത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെയാണ് പ്രധാനമന്തി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.
എറണാകുളം - ബംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ ആയി രാവിലെ എട്ടിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 5.50ന് ബംഗളൂരുവിൽ എത്തിച്ചേരും.
Movies
എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഷാജി പാപ്പനായി മേക്കപ്പ് അണിഞ്ഞ് ജയസൂര്യ ആട് 3 ലൊക്കേഷനിലെത്തി. ഷാജി പാപ്പന്റെ ട്രേഡ് മാർക്ക് മുണ്ടും ഷർട്ടുമണിഞ്ഞ് കൊന്തയും ഇട്ട് കൂളിംഗ് ഗ്ലാസുമിട്ട് ജയസൂര്യ എത്തിയപ്പോൾ കൈയടികളോടെയാണ് ഏവരും സ്വീകരിച്ചത്.
2015ലാണ് ‘ആട്’ സിനിമയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. 10 വർഷങ്ങൾക്കുശേഷം ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.